ഹിൽഡബ്രാൻ‍ഡിന്റെ പാട്ട്*

Indian translations> ഹിൽഡബ്രാൻ‍ഡിന്റെ പാട്ട്*

Hildebrandtslied

Anon of circa 800c.

Anon of circa 800c.

ഹിൽഡബ്രാൻ‍ഡിന്റെ പാട്ട്*

Translated by : K. Mathew John, P. Madhavan

Hildebrandtslied -- Neuhochdeutsche Übersetzung

ഹിൽഡബ്രാൻ‍ഡിന്റെ പാട്ട്* നവോന്നതജർമൻ വിവർത്തനത്തിൽ നിന്നും

Ich hörte das sagen,

Dass sich herausforderten ‖

zum Einzelkampfe Hildebracht und Hadubrand ‖

zwischen zwei Heeren.

Sohn und Vater ‖

ihre Rüstung richteten,

Sie bereiteten ihre Kampfhemden, ‖

gürteten sich Schwerter an,

Die Helden über die Ringe, ‖

als sie zu dem Kampfe ritten.

ഹിൽഡബ്രാൻ‍ഡും ഹാദുബ്രാൻഡും,

പോരാളികളിവരിരുവരുമൊരു നാൾ

നേരിട്ടാരന്യോന്യം പോരിൽ

പോരാളികളിവരിരുവരുമൊരു നാൾ

നേരിട്ടാരന്യോന്യം പോരിൽ

വീര്യമെഴും പടയണിയിൾക്കിടയിൽ.

ഹിൽഡബ്രാൻ‍ഡാണച്ഛൻ, മകനോ

ഹാദുബ്രാൻഡും, ഇതറിയാതെത്താൻ

ധീരത പെരുകിന യോദ്ധാക്കൾ, തൻ

വാൾകൾ, പടച്ചട്ടകളും കോപ്പും

വിരവൊടണിഞ്ഞു രഥത്തിൽ കയറി

കുതുകമൊടെത്തീ, പോരിനൊരുങ്ങി.

Hildebracht sprach, ‖

er war der vornehmere Mann,20

Der Lebens erfahrenere: ‖

zu fragen begann er

Mit wenig Worten, ‖

wer sein Vater wäre

In der Menschen Volke,

‘oder welches Geschlechtes du bist.

Wenn du mir einen sagst, ‖

weiss ich mir die andern,

Kind, im Königreiche: ‖

kund ist mir alles Volk.’

മൂത്തവനാകി ഹിൽഡബ്രാൻ‍ഡൊരു

ചോദ്യം മകനൊടു ചോദിച്ചിച്ചിത്ഥം

"ആർ നിൻ താതൻ, ഏതു കുടുംബ-

ക്കാരൻ, പറയുക ബാല്യക്കാരാ;

ഏതെങ്കിലുമൊരു പേരുര ചെയ്യുക-

യറിയുമെനിക്കേവരെയും നൂനം."

Hadubracht sprach, ‖

Hildebrands Sohn, ‘Das sagten mir ‖

unsere Leute, Alte und kluge, ‖

die früherhin gelebt,20

Dass Hildebrand hiess ‖

mein Vater, ich heisse Hadubrand.’

മകനതിനേവം മറുപടിയോതി,

"അറിവുള്ളവർ പണ്ടെന്നൊടു ചൊന്നാർ

മമ ജനകൻ ഹിൽഡബ്രാൻ‍ഡെന്ന്,

എൻ പേർ ഹാദുബ്രാൻഡെന്നത്രെ."

‘Ehedem ging er ostwärts, ‖

(er floh Odoakers Hass)

Hin mit Dietrich ‖

und seiner Degen viele.

Er liess im Lande ‖

hilflos sitzen

Die Frau in der Behausung, ‖

das Kind unerwachsen

Des Erbes beraubt: ‖

er ritt ostwärts von hinnen.

Er war dem Odoaker ‖

übermässig verhasst,

Der Degen genehmster ‖***

"ഒഡവാക്കറിനുടെ ക്രോധം സഹിയാ-

ഞ്ഞൊരു നാൾ ദീത്രിഹിനോടും കൂടി

നിരവധി സൈനികരൊത്തു പലായന-

മിവർ ചെയ്തത്രേ പൂർവ്വദിശായാം,

പത്നിയയും നിജ പുത്രനെയും തൻ

വീട്ടിൽ വെടിഞ്ഞവനോടിപ്പോയി.

[ജീവിക്കനൊരു വഴി കാണാതവർ

പാവം കഷ്ടപ്പെട്ടിതു ബഹുധാ.].

Nachmals musste Dietrich ‖

entbehren

Meinen Vater.

Er war so von Freunden verlassen.30

Stets an des Volkes Spitze: ‖

ihm war immer Kampf zu lieb.

Kund war er manchen ‖

kühnen Mannen.

ദീത്രിഹിനാരും തുണയില്ലാ മമ

താതനതെന്യേ കുഹചന കോപി.

ഒഡവാക്കറുമായവനുടെ വൈരം

പെരുകി ദിനംപ്രതി, മമ ജനകൻ

പുനരവനുടെ കൂട്ടിനു നിന്നു,

നിരന്തരമെതിരിടു,മെന്നും

മുൻനിരയിൽത്താൻ........

വീരൻമാർക്കറിവുണ്ടിതു നന്നായ്

[Nicht glaube ich, dass er noch das Leben hat,]

...............

കരുതിന്നീലവനിപ്പൊഴും വ-

ല്ലിടവും ജീവനൊടുണ്ടാമെന്ന്.

Weiss Ziu, Irmingott ‖ oben vom Himmel,

Dass du niemals noch ‖

Streit führtest

Mit so nahe verwandtem Mann ‖ . . . . . . . . . .

Da wand er vom Arme ‖

gewundene Reife20

Aus kaiserlicher Goldmünze gefertigt, ‖

wie sie ihm der König gegeben,

Der Hunnen Herrscher: ‖

‘das gebe ich dir nun aus Huld.’

"വിണ്ണിലിരിക്കും ദൈവം സാക്ഷി,

ഇത്രയടുത്തൊരു ബന്ധുവൊടെങ്ങനെ

യുദ്ധത്തിനു ഞാൻ പോയീടുന്നു?"

എന്നു നിനച്ചഥ ഹിൽഡബ്രാൻ‍ഡ് തൻ

പൊൻവളയൂരി, കട്ടിപ്പൊന്നിൽ

പണി തീർപ്പിച്ചൊരു മോതിര, മതു പോൽ

ഹൂണർക്കരച‌ൻ നൽകിയ മുദ്രാ

നാണയവും "ഞാൻ നൽകുന്നേനിവ

സൗഹൃദമോടെ കൈക്കൊണ്ടാലും."

Hadubracht sprach, ‖

Hildebrands Sohn,

‘Mit dem Gere soll ‖

der Mann Gabe empfangen,

Spitze wider Spitze. ‖

Du bist dir, alter Hunne,

Uebermässig schlau, ‖

verlockst mich . . . . .

Mit deinen Worten, willst mich ‖

mit deinem Speer werfen.

Bist ein also gealterter Mann, ‖

und führst doch ewig Trug im Schilde.30

ഹിൽഡബ്രാൻ‍ഡിൻ പുത്രനതാകിന

ഹാദുബ്രാൻഡു പറഞ്ഞാനേവം

"ധീരൻമാരാം യോദ്ധാക്കൾക്കിതു

തീരെയനുചിതമന്നറിയുക നീ,

കുന്തത്തിൻ മുന മുനയൊടിടഞ്ഞേ

സമ്മാനം കൈക്കൊള്ളൂ വീരൻ.

നീയൊരു കപടൻ കിഴവൻ ഹൂണൻ

എന്നെയടുത്തു വരുത്തീടാനും

കുന്തമെറിഞ്ഞു വധിച്ചീടാനും

ഉള്ളൊരുപായം, കൊള്ളാമിപ്പണി!

പണ്ടു മുതൽക്കേ രണഭുവി വഞ്ചന

ചെയ്യുന്നതിൽ നീയഗ്രിമനല്ലോ.".

Das sagten mir ‖

Seefahrende

Westwärts über den Wendelsee, ‖

dass ihn der Krieg dahingerafft:

Tod ist Hildebrand, ‖

"ആർട്ടിക് കടലിൻ പശ്ചിമതീരേ

പെരിയൊരു പോരിൽ വീണാൻ ഹേറി

ബ്രാൻഡിൻ പുത്രൻ സാക്ഷാൽ ഹിൽഡ

ബ്രാൻ‍ഡെന്നുള്ളൊരു വൃത്താന്തം ചില

നാവികർ പണ്ടെന്നോടു പറഞ്ഞാർ.

വീരസ്വർഗ്ഗം പൂകീയവനതി-

ലേതും സംശയമുണ്ടാവേണ്ട.".

Herebrands Sohn.’

Hildebrand sprach, ‖

Herebrands Sohn,

‘Wohl sehe ich *

an deiner Rüstung

Dass du daheim ‖

einen wackeren Herren hast,

Dass du noch nicht unter diesem Herrscher ‖

Flüchtling geworden bist.’

ഹേറിബ്രാൻഡിൻ പുത്രൻ ഹിൽഡ

ബ്രാൻഡതിനേവം മറുപടിയോതി.

"നിൻ പോർകോപ്പുകൾ കണ്ടാലറിയാം

നിൻ പ്രഭുവേറെ ധനാഢ്യനതെന്നും,

സമനായ് നിന്നെഗണിക്കുന്നുണ്ടാ

പ്രഭുവെന്നും ഞാനൂഹിക്കുന്നേൻ."

..........................

‘Weh nun, waltender ‖

Gott, Wehschicksal geschieht.

Ich wallte der Sommer ‖

und Winter sechzig,20

Wo man mich hinstellte ‖

in das Volk der Schützen,

Ohne dass man mir vor einer Stadt ‖

den Tod bereitete:

Nun soll mich das eigene ‖

Kind mit dem Schwerte hauen,

Zerschmettern mit seiner Waffe, ‖

oder ich ihm zum Tode werden.

"വിധിയുടെ വിളയാട്ടം ഹാ കാണുക"

.............................................

അറുപതിലധികം ഗ്രീഷ്മം പലവുരു

ഹേമന്തത്തിനു വഴി മാറുന്നതു

നേരിൽക്കണ്ടേൻ പലനാടുകളിൽ;

മുമ്പിൽത്താൻ നിലകൊണ്ടു ജയിച്ചേൻ

സംഗരമനവധി, കോട്ട പിടിക്കാൻ

പോ, യൊരു നാളും മരണത്തിനു ഞാൻ

കീഴ്പ്പെട്ടില്ലെ,ന്നാലിപ്പോളെൻ

കുഞ്ഞെന്നെത്തൻ വാളാൽ വെട്ടി

നുറുക്കു,മതല്ലെന്നാലോ ഞാനെൻ

മഴുവാലവനുടെ തല കൊയ്തീടണ

മെന്നോ കഷ്ടമിതെത്ര വിചിത്രം.

Doch kannst du nun leichtlich, ‖

wenn dir deine Kraft zureicht,

Von so vornehmem Manne ‖

Rüstung gewinnen,

Raub erbeuten, ‖

wenn du da einiges Recht hast.

"ധീരതയുണ്ടു നിനക്കെന്നാലീ

ക്കിഴവനെ വെന്നു പടച്ചട്ടയെടു-

ത്തീടുക കുഞ്ഞേ,യെന്നുടെ മുതലു-

മനായാസേന ഗ്രഹിച്ചീടുക നീ."

Der möchte nun der feigste sein ‖

der Ostleute,

Der dir jetzt den Kampf weigerte, ‖

nun dich dessen so sehr gelüstet,30

Den gemeinsamen Streit. ‖

Versuche den Kampf

Wer von beiden sich heute ‖

der Kriegsgewänder rühmen dürfe,

Oder dieser Brünnen ‖ beider walten.’

"പ്രാചിയിൽ നിന്നു വരും യോദ്ധാക്കളി-

ലേറെ ബ്ഭീരുത കലരുന്നവനും

നിരസിച്ചീടുകയില്ലീ വെൽവിളി

സരസം നിന്നൊടു പൊരുതിടുവേൻ ഞാൻ..

കണ്ടറിയാമിനി വൈകിക്കേണ്ട,

ആർ ജേതാവിന്നങ്കി ധരിക്കും,

ഇരുവരുടേയും പോർച്ചട്ടകൾ ത-

ന്നധിപതിയാകുവതാരെന്നും,

ആർ വിജയശ്രീലാളിതനാമെന്നും."

Da ritten sie erst ‖

mit den Speeren aufeinander

In scharfen Schauern: ‖

es blieb in den Schilden stecken.

Dann stapften zusammen ‖ ??

Zerhieben feindlich ‖

die weissen Schilde

Bis ihnen ihre Bastschilde ‖

klein wurden

Zernichtet mit Waffen ‖ . . .

അശ്വാരൂഢർ പടക്കുന്തങ്ങളു

മായിട്ടവരന്യോന്യം വീറൊടെ

പോർക്കലി തുള്ളിയടുക്കുന്നൂ തൻ

പരിചകൾ തീപ്പൊരി ചിതറീടുന്നൂ!

പിന്നെ നിലത്തവർ നേർനേർ നിന്നു

പയറ്റീടുന്നൂ, വെട്ടുകളേറ്റു

നുറുങ്ങീടുന്നൂ രക്ഷാകവചം.

.........................................

Glossary

*The German version here is New High German. The orginal Old High German Poem is obtained in fragments. The fragment, dating from c. 800, is the sole surviving record of Old High German heroic poetry. The source poem here is taken from Gutenberg.org

https://www.gutenberg.org/files/51389/51389-h/51389-h.htm#DAS_HILDEBRANDSLIED

The meter in the original is said to be althochdeutsche Alliteration or Stabreim.

Malayalam translation is rendered in Tarangini തരംഗിണീ  ( ദ്വിമാത്രം ഗണമെട്ടെണ്ണം യതി മദ്ധ്യം തരംഗിണീ എന്ന് ലക്ഷണം)