സ്വീകരിക്കാവുന്ന നടപടികൾ (1957)

Indian translations> സ്വീകരിക്കാവുന്ന നടപടികൾ (1957)
fried_portrait_heide.jpg

Die Maßnahmen (1957)

Erich Fried (1922-1988)

എറിയ്ഹ് ഫ്രീറ്റ്

fried_portrait_heide.jpg

സ്വീകരിക്കാവുന്ന നടപടികൾ (1957)

Translated by : K. Mathew John, P. Madhavan

Die Faulen werden geschlachtet

die Welt wird fleißig

Die Hässlichen werden geschlachtet

die Welt wird schön

Die Narren werden geschlachtet

die Welt wird weise

Die Kranken werden geschlachtet

die Welt wird gesund

Die Traurigen werden geschlachtet

die Welt wird lustig

Die Alten werden geschlachtet

die Welt wird jung

Die Feinde werden geschlachtet

die Welt wird freundlich

Die Bösen werden geschlachtet

die Welt wird gut

അലസരെല്ലാമങ്ങു കശാപ്പു ചെയ്യപ്പെടുകിൽ,

കഠിനാധ്വാനമുള്ളതായിടും ലോകം.

അശ്രീകരങ്ങളൊക്കെ കശാപ്പു ചെയ്യപ്പെടുകിൽ

അഴകുള്ളതായിടും ലോകം.

വിഡ്ഡികളെല്ലാം കശാപ്പു ചെയ്യപ്പെടുകിൽ

ജ്ഞാനമുള്ളതായിടും ലോകം.

ദീനക്കാരെല്ലാം കശാപ്പു ചെയ്യപ്പെടുകിൽ

ആരോഗ്യമുള്ളതായിടും ലോകം.

വൃദ്ധരെല്ലാം കശാപ്പുചെയ്യപ്പെടുകിൽ

യൌവനയുക്തമായിടും ലോകം.

ദുഃഖിതരെല്ലാം കശാപ്പുചെയ്യപ്പെടുകിൽ

ആനന്ദമുള്ളതായിടും ലോകം.

ശത്രുക്കളെല്ലാം കശാപ്പു ചെയ്യപ്പെടുകിൽ

സൌഹൃദമുള്ളതായിടും ലോകം.

തിന്മനിറഞ്ഞവരെല്ലാം കശാപ്പുചെയ്യപ്പെടുകിലോ

നന്മയുള്ളതായിത്തീരും ലോകം.

Glossary

Photo of the Poet: Courtesy: (c) Heide Heide

The poem was taken from Gesammelte Werke, Gedichte und Prosa. Hrsg. Volker Kaukoreit und Klaus Wagenbach

© 1993, 1998, 2006 Verlag Klaus Wagenbach, Berlin . Courtesy also: Frauke Petersen

The last four lines of the translation dedicated to all war mongers

പരിഭാഷയിലെ അവസാന നാലു വരികൾ എല്ലാ യുദ്ധക്കൊതിയന്മാർക്കുമായി സമർപ്പിക്കുന്നു -- വിവർത്തകർ