സിലേസിയായിലെ* നെയ്ത്തുകാർ (1844)
Im düstern Auge keine Träne,
Sie sitzen am Webstuhl und fletschen die Zähne:
Deutschland, wir weben dein Leichentuch,
Wir weben hinein den dreifachen Fluch -
Wir weben, wir weben!
ഇരുണ്ടു മങ്ങിയ കൺകളിലില്ലാ നനവിൻ തരിപോലും,
ഇറുമ്മിടുന്നൂ പല്ലുകൾ, തറയിൽ ഇരുന്നു നെയ്യുന്നൂ,
ജർമ്മൻ നാടേ, നെയ് വൂ ഞങ്ങൾ നിൻ്റെ ശവക്കച്ച
ഇതിൻെറയൂടും പാവും ശാപം മൂന്നു മടങ്ങത്രേ
നിരന്തരം നെയ്യുന്നൂ ഞങ്ങൾ, നെയ്യുന്നൂ ഞങ്ങൾ.
Ein Fluch dem Gotte, zu dem wir gebeten
In Winterskälte und Hungersnöten;
Wir haben vergebens gehofft und geharrt,
Er hat uns geäfft und gefoppt und genarrt -
Wir weben, wir weben!
കണ്ണും കാതുമെഴാ ദൈവത്തിൻ മേലാണൊരു ശാപം
അവനൊടു പ്രാർത്ഥിച്ചല്ലോ ഞങ്ങൾ തണുപ്പുകാലത്തും
കത്തിക്കയറും വിശപ്പു തൻ വിളിയിങ്കലു, മൊരുപോലെ
വൃഥാവിലായിപ്പോയീ ആശകൾ ഞങ്ങടെ കരുതലുകൾ
അവനോ ഞങ്ങളെ വിഡ്ഢികളാക്കീ കോമാളികളാക്കീ.
നിരന്തരം നെയ്യുന്നൂ ഞങ്ങൾ, നെയ്യുന്നൂ ഞങ്ങൾ.
Ein Fluch dem König, dem König der Reichen,
Den unser Elend nicht konnte erweichen,
Der den letzten Groschen von uns erpreßt
Und uns wie Hunde erschießen läßt -
Wir weben, wir weben!
പിന്നൊരു ശാപമതരചന്, ധനികരെ മാത്രം കാൺമോന്,
ഞങ്ങടെ ദുരിതം കണ്ടിട്ടും മനമലിയാതുള്ളവന്,
ഞങ്ങടെയന്തിമ ചില്ലിക്കാശു പിടിച്ചു പറിച്ചവന്
ഞങ്ങളെ പിന്നെ പട്ടികളേപ്പോൽ വെടി വെച്ചിട്ടവന്
അവനായ് ശാപം നെയ് വൂ ഞങ്ങൾ, നെയ്യുന്നൂ ഞങ്ങൾ.
Ein Fluch dem falschen Vaterlande,
Wo nur gedeihen Schmach und Schande,
Wo jede Blume früh geknickt,
Wo Fäulnis und Moder den Wurm erquickt -
Wir weben, wir weben!
ഇനിയൊരു ശാപം വ്യാജപ്പിതൃരാജ്യത്തിനു താനത്രേ
നാണക്കേടു,മപഖ്യാതിയുമല്ലാതവിടെന്തുണ്ട്?
വിരിവതിനും മുമ്പോരോ പൂവ്വും കൊഴിഞ്ഞു വീഴുന്നൂ
അളിഞ്ഞ ഗന്ധമതെവിടെ പൂക്കൾ ക്കുണർവേകീടുന്നൂ
ആ നാടിന്നായ് ശാപം നെയവൂ നെയ്യുന്നൂ ഞങ്ങൾ.
Das Schiffchen fliegt, der Webstuhl kracht,
Wir weben emsig Tag und Nacht -
Altdeutschland, wir weben dein Leichentuch,
Wir weben hinein den dreifachen Fluch,
Wir weben, wir weben!
*See note below
കോലതിവേഗം പായുന്നൂ, തറി കിറുകിറ കരയുന്നൂ,
പകലും രാവും അതിശുഷ്കാന്തിയിൽ നെയ്യുന്നൂ ഞങ്ങൾ
ശാപത്രിതയം തുന്നിച്ചേർത്തൊരു നിൻറെ ശവക്കച്ച
വാർദ്ധകജർമ്മനി, നെയ് വൂ ഞങ്ങൾ നിൻ ശാപക്കച്ച.
Glossary
Poet's Picture: By Moritz Daniel Oppenheim - 1. germanhistorydocs.ghi-dc.or2. Bridgeman Art Library: Object 149505, Public Domain, https://commons.wikimedia.org/w/index.php?curid=3758159
*The poem appeared in Karl Marx' Newspaper Vorwärts (Paris) under the title "The Poor Weavers". Later it was circulated as banned leaflet and got the title the "Silesian Weavers". See: https://en.wikipedia.org/wiki/The_Silesian_Weavers