സംഗമവും വിടവാങ്ങലും (1775)
Es schlug mein Herz, geschwind zu Pferde!
Es war getan fast eh’ gedacht.
Der Abend wiegte schon die Erde,
Und an den Bergen hing die Nacht;
Schon stand im Nebelkleid die Eiche,
Ein aufgetürmter Riese, da,
Wo Finsterniss aus dem Gesträuche
Mit hundert schwarzen Augen sah.
മിടിച്ചിതെൻ ഹൃദന്തവും, കുതിച്ചിതെന്റെ പാദവും,
ഝടിതി മാത്രകൊണ്ടിതാ, കുതിരമേലിരുന്നു ഞാൻ.
മടിയിലേറ്റി മേദിനിയെയൂയലാട്ടും സന്ധ്യയും,
മലമടക്കുതന്നിലായ് തൂങ്ങിയാടും രാത്രിയും.
മൂടൽമഞ്ഞുടു,ത്തതാം, ഊക്കനോക്കുമരവുമോ,
കിളർന്നൊരൊത്ത രാക്ഷസൻ തന്റെ ഭാവം പൂണ്ടിതാ.
ഒളിഞ്ഞു കുറ്റിക്കാട്ടില, ങ്ങിരുട്ടു തൻ കറുത്തതാം
നൂറു നൂറു കണ്ണുകൾ തുറിച്ചുനോക്കി നില്ക്കവേ,
Der Mond von einem Wolkenhügel
Sah kläglich aus dem Duft hervor,
Die Winde schwangen leise Flügel,
Umsausten schauerlich mein Ohr;
Die Nacht schuf tausend Ungeheuer,
Doch frisch und fröhlich war mein Mut:
In meinen Adern welches Feuer!
In meinem Herzen welche Glut!
മേഘക്കുന്നിനപ്പുറത്തൊളിച്ചുനിന്നിതമ്പിളി,
ദുഃഖമാർന്നു നോക്കിയ,ങ്ങൂർന്ന മഞ്ഞിലൂടവേ.
മന്ദമാരുതൻ മൃദു തന്ത്രിയാൽ തൻ ചിറകടി,
രൌദ്രമായ് മുഴക്കിയെന്റെ കാതുകൾക്കു ചുറ്റിലും
രാവു തീർത്ത രാക്ഷസങ്ങളായിരങ്ങളെങ്കിലും,
മോദവായ്പു ഹർഷമേറ്റിയെന്റെ ശൌര്യമായിതാ.
എൻ സിരകകൾ തന്നിലാ,യെന്തൊരഗ്നിജ്ജ്വാലകൾ,
എന്റെ ഹൃത്തിലേതൊരു തീക്ഷ്ണമാകും തീക്കനൽ
Dich sah ich, und die milde Freude
Floss von dem süssen Blick auf mich;
Ganz war mein Herz an deiner Seite
Und jeder Atemzug für dich.
Ein rosenfarbnes Frühlingswetter
Umgab das liebliche Gesicht,
Und Zärtlichkeit für mich – Ihr Götter!
Ich hofft’ es, ich verdient’ es nicht!
നിന്നെയന്നു കണ്ടപാടൊഴുകി നിന്റെ മധുരമാം
മിഴികൾ തന്നിൽ നിന്നുമാ മൃദുലഹർഷമെന്റെ മേൽ.
എൻ ഹൃദയം പൂർണ്ണമായ് നിന്നിലായിരുന്നതും,
നിനക്കുവേണ്ടിമാത്രമായ് എന്റെ ശ്വാസം തുടിച്ചതും,
ഇളംചുവപ്പുചൂടിയ വസന്തകാന്തിയവളുടെ,
തളിരുപോലെ വശ്യമാം വദനം ചൂഴ്ന്നുനിന്നഹോ.
കുളിർ, അതെന്നിലാർദ്രമായ് തീർത്തു നിങ്ങൾ ദേവകൾ,
കൊതി,ച്ചതെന്നുമേറെ ഞാ, നർഹനായില്ലിത്ര നാൾ.
Doch ach, schon mit der Morgensonne
Verengt der Abschied mir das Herz:
In deinen Küssen welche Wonne!
In deinem Auge welcher Schmerz!
Ich ging, du standst und sahst zur Erden,
Und sahst mir nach mit nassem Blick:
Und doch, welch Glück, geliebt zu werden!
Und lieben, Götter, welch ein Glück!
കഷ്ടമെത്ര കഠിനമായ് ഞെരുക്കിടുന്നീ പുലരിയിൽ
വിടപറച്ചിലിൻ വ്യഥ, കരളിനെ, യെൻ ഹൃത്തിനെ .
നിന്റെ ചുംബനങ്ങളിൽ എന്തു ഹർഷോന്മാദമാം !
നിൻ മിഴിയോ സങ്കട,മൂറിനിന്നാ വേളയിൽ.
പോകവേ ഞാൻ, കണ്ടു, നിൻ മിഴി നിലത്തുടക്കിയോ?
ഈറൻ മിഴികളാലെ നീ നോക്കിയെന്റെ യാത്രയെ.
എങ്കിലെന്തു് ? ഹർഷിതം, പ്രേമപാത്രമായിടാൻ !
പ്രേമിച്ചീടുന്നെന്നതോ, ദേവകളേ ! മോദമാം!
Glossary
Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657
Poet's Picture Courtesy: commons.wikimedia.org