വസന്തഗീതം
Die Luft ist blau, das Tal ist grün,
die kleinen Maienglocken blühn
und Schlüsselblumen drunter;
der Wiesengrund ist schon so bunt
und malt sich täglich bunter.
വാനം നീലം, താഴ്വര ഹരിതം
വിരിഞ്ഞുനിൽക്കുന്നൂ
മെയ്മണിപ്പൂവ്വിൻ കൊച്ചുകുരുന്നുകൾ
താഴ്വരയാസകലം.
താക്കോൽ പൂക്കൾ ദിനമനു നന്നായ്
പുൽമേട്ടിൽ, ചേലിൽ
ചാരുത ചാലിച്ചീടുന്നല്ലോ,
മോഹനമീച്ചിത്രം
Drum komme, wem der Mai gefällt,
und freue sich der schönen Welt
und Gottes Vatergüte,
die diese Pracht hervorgebracht,
den Baum und seine Blüte.
മെയ് മാസത്തിനെയിഷ്ടമതെങ്കിൽ
വരിക, സഹർഷം നീ
കാണുകയീ സുന്ദരലോകത്തെ,
ഈശൻ തൻ കൃപയാൽ
തരുവും തളിരും കലർന്നു ശോഭിത
മാകും ഭുവനത്തെ,
ദൈവപിതാവിൻ കനിവാൽ നന്മകൾ
നിറഞ്ഞൊരുലകത്തെ.
Glossary
https://www.deutschestextarchiv.de/book/show/hoelty_gedichte_1783
Poet Photo of the Image: Von Benutzer:AxelHH - Foto aufgenommen von Benutzer:AxelHH, Gemeinfrei, https://commons.wikimedia.org/w/index.php?curid=11627706
Scchlüsselblume - Primrose, Maiglöckchen - lily-of-the-valley
Photo of Maiglöckchen (lily-of-the-valley) courtesy: https://de.wikipedia.org/wiki/Maigl%C3%B6ckchen#/media/Datei:Convallaria-oliv-r2.jpg