വിശുദ്ധവാഞ്ഛ (1816)

Indian translations> വിശുദ്ധവാഞ്ഛ (1816)
Goethe_(Stieler_1828).jpg

Selige Sehnsucht

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1832)

Goethe_(Stieler_1828).jpg

വിശുദ്ധവാഞ്ഛ (1816)

Translated by : K. Mathew John, P. Madhavan

Sagt es niemand, nur den Weisen,
Weil die Menge gleich verhöhnet,
Das Lebend’ge will ich preisen,
Das nach Flammentod sich sehnet.

ചൊല്ലൊല്ലിതാരോടും, വിജ്ഞരോടൊഴികെ,

കേൾക്കും പൊതുജനം പുച്ഛിച്ചീടാം,

തീജ്ജ്വാലപുല്കിയാർ മൃത്യു തേടു-

മവരെ വാഴ്ത്തും ഞാനെന്നെന്നുമേ.

In der Liebesnächte Kühlung,
Die dich zeugte, wo du zeugtest,
Überfällt dich fremde Fühlung,
Wenn die stille Kerze leuchtet.

പ്രേമരാത്രിതൻ കുളിരിതിലല്ലോ

നിന്നെ ജനിപ്പിച്ചു, നീയും ജനിപ്പിപ്പൂ

അപ്പോൾ പൊതിയുമജ്ഞാതമാം കുളിർ

സ്വച്ഛമാം തിരിനാളം തിളങ്ങിടുമ്പോൾ.

Nicht mehr bleibest du umfangen
In der Finsternis Beschattung,
Und dich reißet neu Verlangen
Auf zu höherer Begattung.

രാത്രിനിഴൽ നിന്നെ ചൂഴുന്നമൂലം

നീയുഴലില്ല മേ,ലീരാത്രിതന്നിൽ

നവ്യമാവശ്യം മഥിക്കുന്നു നിന്നെ

ഉന്നതമായൊരു മൈഥുനം തേടി.

Keine Ferne macht dich schwierig,
Kommst geflogen und gebannt,
Und zuletzt, des Lichts begierig,
Bist du Schmetterling verbrannt.

ദൂരങ്ങൾ നിൻ പഥം കഠിനമാക്കില്ല,

പറന്നു വരും നീ മോഹിതനായ്

നാളങ്ങൾ തേടി നീയാർത്തിയോടെ

കരിഞ്ഞു വീഴുന്നു ശലഭമേ നീ.

Und so lang du das nicht hast,
Dieses: Stirb und werde!
Bist du nur ein trüber Gast
Auf der dunklen Erde.

മരിക്കുക, വിരിയുക, യെന്നതു നിന്റെ

ജീവിത തത്വമതാകും വരെയും

ഇരുണ്ടൊരു ഭൂവിതിൽ കേവലം നീ

വിഷാദിയാമൊരതിഥി മാത്രം.

Tut ein Schilf sich doch hervor,
Welten zu versüßen!
Möge meinem Schreibe-Rohr
Liebliches entfließen!

തൂലികയെടുക്കുക, എഴുതൂ നീ

മധുരിതമാക്കുക ലോകത്തെ.

എന്നുടെ തൂലികയെ സ്നേഹാൽ

തുരത്തീടുക വേണമതു്.

Glossary

Poet's Picture Courtesy: commons.wikimedia.org

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657