വേനൽ ചിത്രം

Indian translations> വേനൽ ചിത്രം
Bezirksmuseum_Josefstadt,_Friedrich_Hebbel.jpg

Sommerbild

ഫ്രിദ്റിഹ് ഹെബ്ബൽ (1813-1863)

Friedrich Hebbel

Bezirksmuseum_Josefstadt,_Friedrich_Hebbel.jpg

വേനൽ ചിത്രം

Translated by : K. Mathew John, P. Madhavan

Ich sah des Sommers letzte Rose stehn,

Sie war, als ob sie bluten könne, rot;

Da sprach ich schauernd im Vorübergehen:

"So weit im Leben, ist zu nah am Tod!"

കണ്ടേൻ വേനലിനൊടുവിൽ പനിനീർ

പുഷ്പമൊരെണ്ണം വാടികയിൽ

ചോരത്തുള്ളികളിറ്റു വിഴും പടി

ചോപ്പുനിറത്തിൻ തികവോടെ

കടന്നുപോകേ, ഉൾവിറയോടേ

ഉരചെയ്തേൻ ഞാനീവണ്ണം

"ഇത്രത്തോളം മൂപ്പായാൽ മൃതി-

യത്രയടുത്തെന്നാണർഥം."

Es regte sich kein Hauch am heißen Tag,

Nur leise strich ein weißer Schmetterling;

Doch, ob auch kaum die Luft sein Flügelschlag

Bewegte, sie empfand es und verging.

ഒരു ചെറുതെന്നലുമുണ്ടായീലാ

ഉഷ്ണദിനത്തിലൊരേടത്തും,

വെളുത്ത നിറമാർന്നൊരു ശലഭത്തിൻ

മൃദുവാം ചിറകടി, യതു മാത്രം,

വായുവിലുണ്ടാക്കീലൊരു ചലനവു-

മെങ്കിലുമാ റോസ് പുഷ്പത്തെ

പാടെയുലച്ചാനതു, ഹാ കഷ്ടം

വീണിതു മണ്ണിൽ, മരിച്ചേ പോയ്.

Glossary

Author Photo: Von Thomas Ledl - Eigenes Werk, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=110510672

Poem taken from: https://www.gedichte7.de/sommerbild.html