വിധികളോട് (1799)

Indian translations> വിധികളോട് (1799)
FK_Hiemer_-_Friedrich_Hölderlin_(Pastell_1792).jpg

An die Parzen

Friedrich Hölderlin (1770-1843)

ഫ്രീദ്റിയ്ഹ് ഹ്യോൾഡർലിൻ (1770-1843)

FK_Hiemer_-_Friedrich_Hölderlin_(Pastell_1792).jpg

വിധികളോട് (1799)

Translated by : K. Mathew John, P. Madhavan

Nur Einen Sommer gönnt, ihr Gewaltigen!
Und einen Herbst zu reifem Gesange mir,
Dass williger mein Herz, vom süßen
Spiele gesättiget, dann mir sterbe.

മതിയെനിക്കൊരു വേനൽ മാത്രം, ശക്തരെ

ഒരു വസന്ത, മെൻ ഗാനം പരുവമാകാൻ,

ഹിതമായെൻ ഹൃദയം മധുഗീതിയിൽ മയങ്ങി,

യെന്നിലതു പിന്നെ മരിച്ചിടാനായ്.

Die Seele, der im Leben ihr göttlich Recht
Nicht ward, sie ruht auch drunten im Orkus nicht;
Doch ist mir einst das Heil’ge, das am
Herzen mir liegt, das Gedicht, gelungen,

ദൈവികാവകാശമറ്റൊരാത്മാവിനു

ലഭിച്ചിടാ ശാന്തി പാതാളത്തിലുമേ.

എന്നാലെനിക്കു ലഭ്യമാം, വിശുദ്ധി,യൊരിക്കലെൻ

ഹൃത്തിൽ കിടന്നതാമെൻ കവിത.

Willkommen dann, o Stille der Schattenwelt!
Zufrieden bin ich, wenn auch mein Saitenspiel
Mich nicht hinab geleitet; Einmal
Lebt ich, wie Götter, und mehr bedarfs nicht.

സ്വാഗത, മിനി, ഛായാലോകത്തിൻ

സ്വച്ഛതേ. തൃപ്തനാണു ഞാ,നെൻ തന്ത്രിവാദ്യ

മെന്നെപ്പാതാളത്തിലേയ്ക്കു നയിക്കില്ലെന്നാകിലും

ഒരിക്കൽ ദേവരെപ്പോലെ ഞാനും ജീവിച്ചിരുന്നേനെ,

വേണ്ടെനിക്കതിലേറെയൊന്നും.

Glossary

Photo Courtesy: commons.wikimedia.org

Photo: Von Franz Carl Hiemer - Zeno.org, Gemeinfrei, https://commons.wikimedia.org/w/index.php?curid=