ലോറലൈ (1843)
Ich weiß nicht, was soll es bedeuten,
Dass ich so traurig bin;
Ein Märchen aus alten Zeiten,
Das kommt mir nicht aus dem Sinn.
എന്തിന്നു ഞാനിത്ര ദുഖിതനാവുന്നു,
എന്താണിതിന്നർഥമാവോ?
ഉണ്ടു പുരാവൃത്തമൊന്നെൻറെ മാനസ
ത്തിങ്കൽ നിന്നും മാഞ്ഞിടാതെ.
Die Luft ist kühl und es dunkelt,
Und ruhig fließt der Rhein;
Der Gipfel des Berges funkelt
Im Abendsonnenschein.
ശീതളമാരുതൻ, സാന്ധ്യരാഗം, റൈൻ
മന്ദമൊഴുകുന്നു ശാന്തം,
ശൈലശിഖരത്തിൽ വെട്ടിത്തിളങ്ങുന്നു
സായന്തനാർക്കൻ സകാശം,
Die schönste Jungfrau sitzet
Dort oben wunderbar,
Ihr goldnes Geschmeide blitzet,
Sie kämmt ihr goldenes Haar.
സർവ്വാംഗസുന്ദരിയാമൊരു കന്യക
യുപവിഷ്ടയാണുയരത്തിൽ,
ശോഭിപ്പതുണ്ടവൾ തൻ ഹാരരത്നങ്ങൾ,
ചീകുന്നു സൗവ്വർണ്ണകേശം.
Sie kämmt es mit goldenem Kamme,
Und singt ein Lied dabei;
Das hat eine Wunderschöne,
Gewaltige Melodei.
ചീകുന്ന ചീപ്പതോ ഹൈമമത്രേ, യവൾ
പാടുവതുണ്ടൊരു ഗീതം,
കേൾക്കുവോരത്ഭുതം കൂറിടുന്നൂ ദിവ്യ
ഗാനാമൃതം ശ്രവിക്കുമ്പോൾ.
Den Schiffer im kleinen Schiffe
Ergreift es mit wildem Weh;
Er schaut nicht die Felsenriffe,
Er schaut nur hinauf in die Höh.
നാവികനേക,നാ ഗാനം ശ്രവിച്ചുടൻ
വന്യമാം വേദനയാർന്നൂ:
കാൺമതേയില്ല കടുപാറ ചുറ്റിലും,
നോട്ടമുയരെ ഉറച്ചു.
Ich glaube, die Wellen verschlingen
Am Ende Schiffer und Kahn;
Und das hat mit ihrem Singen
Die Lore-Ley getan.
നാവികനേയു,മാ നൗകയേയും തിര
കാരുണ്യമെന്യേ വിഴുങ്ങി -
തൻ്റെ ഗാനാലപനത്താലെ ലോറലൈ
ഹന്ത സാധിച്ചതിതത്രെ!
Glossary
Picture of Mountain Loreley on the Rhine. Photo: By Dirk Schmidt (Celsius auf Wikivoyage) - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=6711329
Poet's Picture: By Moritz Daniel Oppenheim - 1. germanhistorydocs.ghi-dc.or2. Bridgeman Art Library: Object 149505, Public Domain, https://commons.wikimedia.org/w/index.php?curid=3758159