റോമൻ ജലധാര

Indian translations> റോമൻ ജലധാര
Conrad_Ferdinand_Meyer.gif

Der römische Brunnen (7. Version, 1882)

സി എഫ് മേയ‍ർ

C. F. Mayer

Conrad_Ferdinand_Meyer.gif

റോമൻ ജലധാര

Translated by : K. Mathew John, P. Madhavan

Aufsteigt der Strahl und fallend gießt

Er voll der Marmorschale Rund,

Die, sich verschleiernd, überfließt

In einer zweiten Schale Grund;

Die zweite gibt, sie wird zu reich,

Der dritten wallend ihre Flut,

Und jede nimmt und gibt zugleich

Und strömt und ruht.

കുതിച്ചുയരുന്നു റോമൻ ജലധാര, വീണൊഴുകി

നിറയ്ക്കുന്നു താഴെ മാർബിൾ തളികയേറ്റം,

കവിഞ്ഞൊഴുകുന്നു, മൂടുപടം തീർത്തുകൊണ്ടു, രണ്ടാം

തളികത്തട്ടിൻമേൽ പതിച്ചൊഴുകിടുന്നൂ;

നിറഞ്ഞു രണ്ടാം തളിക, കവിഞ്ഞൊഴുകീട്ടു മൂന്നാം

തളികയിൽ വീണിട്ടതും നിറഞ്ഞിടുന്നൂ.

ഓരോ തളികയുമിതു കണക്കെടുക്കുന്നൂ ജലം,

കൊടുക്കുന്നൂ, പ്രവഹിപ്പൂ, നിശ്ചലമാവാൻ.