യക്ഷരാജൻ (1782)
Wer reitet so spät durch Nacht und Wind?
Es ist der Vater mit seinem Kind;
Er hat den Knaben wohl in dem Arm,
Er faßt ihn sicher, er hält ihn warm.
*see note below
അശ്വമേറിപ്പായുന്നാരീ ശീതക്കാറ്റിൽ, നിശയിതിൽ ?
താതനും തൻ പൈതലുമാ, മശ്വമേറി പായുന്നു.
താതൻ തന്റെ പൈതലിനെ, തൻ കരത്തിൽ ചേർത്തിളം
ചൂടു നല്കിടാനായിട്ടിപ്പോൾ ചേർത്തു വച്ചിടുന്നിതാ
Mein Sohn, was birgst du so bang dein Gesicht?
Siehst, Vater, du den Erlkönig nicht?
Den Erlenkönig mit Kron' und Schweif?
Mein Sohn, es ist ein Nebelstreif.
“പേടിമൂലമൊളിപ്പിക്കുന്നോ നിൻ മുഖ, മെൻ മകനെ നീ?”
„കാണ്മതില്ലേയച്ഛാ മുമ്പിൽ യക്ഷരാജൻ തൻ മുഖം ?
വളയണിഞ്ഞു മൌലി ചൂടി നിന്നിടുന്നു യക്ഷകൻ.“
„അ,തെന്റെ കുഞ്ഞേ മൂടൽ മഞ്ഞിൽ കോറിവീണ രൂപമാം.“
"Du liebes Kind, komm, geh mit mir!
Gar schöne Spiele spiel' ich mit dir;
Manch' bunte Blumen sind an dem Strand,
Meine Mutter hat manch gülden Gewand."
ചൊല്ലിടുന്നു യക്ഷരാജൻ - „എന്റെ കുഞ്ഞേ പോരു നീ
മോഹിതമാം കേളികൾ നാ,മൊന്നു ചേർന്നു കളിച്ചിടും
തീരഭാഗേ തിളങ്ങി നില്പൂ പൂക്കളേറെഭംഗിയിൽ
എന്റെ തായ ഏകുമല്ലോ പൊന്നുപോലാമങ്കികൾ.“
Mein Vater, mein Vater, und hörest du nicht,
Was Erlenkönig mir leise verspricht?
Sei ruhig, bleibe ruhig, mein Kind;
In dürren Blättern säuselt der Wind.
„എന്റെ താത കേൾപ്പതില്ലേ, യക്ഷരാജൻ മൃദുലമായി
എനിക്കു തന്ന വാക്കു് നീ ?“ - „ശാന്തമാകൂ, സ്വസ്ഥമാകൂ
എൻ മകനെ ശാന്തമായ് സ്വസ്ഥമാക മകനെ നീ ,
കരിയിലകൾ തന്റെ മേലെ വീശിടുന്നു മാരുതൻ“
"Willst, feiner Knabe, du mit mir gehn?
Meine Töchter sollen dich warten schön;
Meine Töchter führen den nächtlichen Reihn,
Und wiegen und tanzen und singen dich ein."
„പോന്നിടുന്നോ ചാരു രൂപ, പൈതലേ നീയെന്റെ കൂടെ ?
പരിചരിക്കാൻ നിനക്കു വേണ്ടിയൂഴമിട്ടെൻ പൂത്രിമാർ
നർത്തനത്തിൻ രാവിലാടാൻ മുന്നിലായെൻ പുത്രിമാർ
തൊട്ടിലാട്ടും, നൃത്തമാട്ടും നിന്നെ ഗാനധാരയിൽ“
Mein Vater, mein Vater, und siehst du nicht dort
Erlkönigs Töchter am düstern Ort?
Mein Sohn, mein Sohn, ich seh' es genau:
Es scheinen die alten Weiden so grau.
„എന്റെ താതാ, കാണ്മതില്ലേ എന്റെ താതാ, കാണ്മതില്ലേ
യക്ഷരാജ പൂത്രിമാരാ, യിരുളിൻ മൂലതന്നിൽ നില്പൂ.“
„എൻ മകനെ, കാണ്മതേറെ കൃത്യമായിത്തന്നെ ഞാൻ
മൂത്ത വില്ലോ മാമരങ്ങ, ളിരുട്ടിൻ കൂട്ടമെന്നപോൽ.“
"Ich liebe dich, mich reizt deine schöne Gestalt;
Und bist du nicht willig, so brauch' ich Gewalt."
Mein Vater, mein Vater, jetzt fasst er mich an!
Erlkönig hat mir ein Leids getan!
„ഇഷ്ടമാണു കുഞ്ഞെ നിന്റെ ചാരു രൂപം ഹൃദ്യമാം,
വന്നീടുകയില്ലയോ നീ,യെങ്കിൽ നിന്നെയെടുക്കും ഞാൻ“
„എന്റെ താതാ, എന്റെ താതാ, യക്ഷനെന്നെ പിടിച്ചു ഹാ!
യക്ഷരാജൻ എന്നെയിപ്പോൾ നോവിക്കുന്നു കാണുക.“
Dem Vater grauset's; er reitet geschwind,
Er hält in den Armen das ächzende Kind,
Erreicht den Hof mit Mühe und Not;
In seinen Armen, das Kind war tot.
വിറച്ചിടുന്നു താതനപ്പോൾ, കുതിച്ചിടുന്നാ കുതിരതന്നിൽ
ഞരങ്ങിടും തൻ പൈതലെത്തൻ കയ്യിൽമുറുകെച്ചേർക്കവേ,
എത്തിച്ചേർന്നു കഷ്ടപ്പെട്ടു തന്റെ വീടിൻ മുമ്പിലായ്
കയ്യിലപ്പോൾ മൃത്യു പുൽകി പിഞ്ചു പൈതൽ കിടന്നിതാ.
Glossary
*Photo: By Augenstein, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=52261576
*Photo of the statue depicting the Erlking in the ancient graveyard of Dietenhausen, in Keltern, Germany.
Poet's Photo Courtesy: commons.wikimedia.org
Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657