മർത്യദുര്യോഗം

Indian translations> മർത്യദുര്യോഗം
800px-Andreas_Gryphius_1.jpg

Das menschliche Elend

ആന്ത്രെയാസ് ഗ്ര്യിഫിയൂസ്

Andreas Gryphius ( 1616 - 1664)

800px-Andreas_Gryphius_1.jpg

മർത്യദുര്യോഗം

Translated by : K. Mathew John, P. Madhavan

Was sind wir Menschen doch? ein Wohnhauß grimmer Schmertzen

Ein Ball des falschen Glücks / ein Irrlicht diser Zeit.

Ein Schauplatz herber Angst / besetzt mit scharffem Leid /

Ein bald verschmeltzter Schnee und abgebrante Kertzen.

Diß Leben fleucht davon wie ein Geschwätz und Schertzen.

മനുഷ്യർ നാമെന്തോ?

കഠിനവേദനയുടലാർന്നോർ, വിധി

യതിൻ കളിപ്പാട്ടം, അനന്തവിസ്തൃതമതാം കാലത്തിൻെറ

കണിക, ഭീതി തൻ കൊടു കയ്പും, തിങ്ങി

യെരിഞ്ഞു തുള്ളിടും വ്യഥിതബാധയും,

എരിഞ്ഞൊടുങ്ങുന്ന തിരി, ഹിമത്തിൻെറ

ത്വരിതമാം ബാഷ്പീകരണം, ജീവിതം

ക്ഷണികം, നഷ്ടമായിടുന്നു കേവലം ഫലിതം

പോൽ, വ്യർഥം വിഫലം ജൽപ്പിതം.

Die vor uns abgelegt des schwachen Leibes Kleid

Vnd in das Todten-Buch der grossen Sterblikeit

Längst eingeschriben sind / sind uns aus Sinn und Hertzen.

Gleich wie ein eitel Traum leicht aus der Acht hinfällt /

Vnd wie ein Strom verscheust / den keine Macht auffhält:

നമുക്കു മുമ്പിങ്ങു കഴിഞ്ഞിരുന്നവർ,

ശരീരമാം വസ്ത്രമുരിച്ചു പോയവർ,

വിനാശകാലനാൾവഴികളിൽ വ്യാധി പിടിപെട്ടു

ജീവൻ കളഞ്ഞവർ, കഷ്ടം സ്മൃതിയിലില്ലവർ.

ഒരു പാഴ്ക്കിനാവു കണക്കു വിസ്മൃതിക്കയത്തിൽ

മുങ്ങിയോർ, പ്രതിരോധിക്കുവാൻ

കഴിവെഴാത്ത കുത്തൊഴുക്കുപോൽ സർവ്വം

(ധനവും മാനവും സ്തുതികൾ സൽപ്പേരും) വിനാശ

ഗർത്തത്തിൽ പതിച്ചദൃശ്യമാം.

So muss auch unser Nahm / Lob / Ehr und Ruhm verschwinden /

Was itzund Athem holt /muß mit der Lufft entflihn /

Was nach uns kommen wird / wird uns ins Grab nachzihn

Was sag ich? wir vergehn wie Rauch von starcken Winden.

ശ്വസിക്കും പ്രാണികൾ മരിക്കുന്നു വായു

നിലയ്ക്കുമ്പോൾ,

നമ്മെയനുഗമിക്കുവോ‌രഹോ നമ്മോടൊത്തു

കുഴിമാടം പങ്കിട്ടിടുന്നു, ചൊല്ലിടേണ്ടു നാമെന്തോ?

വെറും പുക നമ്മൾ,

കൊടുങ്കാറ്റിൽ പെട്ട പുകച്ചുരുൾ മാത്രം.

Glossary

Courtesy: Wikipedia --- https://de.wikipedia.org/wiki/Menschliches_Elende

Author Photo: Von Philipp Kilian - zeno.org, Gemeinfrei, https://commons.wikimedia.org/w/index.php?curid=7544083 - Photo: By Unknown artist - http://www.deutschefotothek.de/documents/obj/70255419, Public Domain, https://commons.wikimedia.org/w/index.php?curid=48700614