മർത്ത്യദുരിതം

Indian translations> മർത്ത്യദുരിതം

Menschliches Elend

Friedrich von Logau (1604-1655)

ഫ്രീദ്റിയ്ഹ് ഫൊൺ ലോഗാവു(1604-1655)

മർത്ത്യദുരിതം

Translated by : K. Mathew John, P. Madhavan

Alsbald ein neues Kind

Die erste Luft empfind't,

So hebt es an zu weinen;

Die Sonne muß ihm scheinen

Den viermal zehnten Tag,

Eh' als es lachen mag.

O Welt, bei deinen Sachen Ist

Weinen mehr als Lachen.

ആദ്യശ്വാസമെടുക്കവേ ശിശു കരഞ്ഞീടുന്നു, പൊട്ടിച്ചിരി

ച്ചീടാൻ നാല്പതിലേറെ നാൾ ദിനകരൻ തൻ രശ്മി തട്ടീടണം;

എന്നാലെന്ത്, ഇതു ലോകനീതി, കരയാനുണ്ടേറെ, നന്നായ് ചിരി

ച്ചീടാനോ വളരെക്കുറച്ചവസരം മാത്രം, അതല്ലേ സ്ഥിതി?