മൃത്യുവാഞ്ഛ** (1788-1801)
Hinunter in der Erde Schoß,
Weg aus des Lichtes Reichen,
Der Schmerzen Wut und wilder Stoß
Ist froher Abfahrt Zeichen.
Wir kommen in dem engen Kahn
Geschwind am Himmelsufer an.
പൃഥ്വി തൻ ഹൃദയദേശമെത്തണം
ദീപ്തമാം ജനപദം കടന്നു താൻ,
ക്രോധവും കൊടിയ മൃത്യുവിൻ വ്യഥാ-
ബാധയും, സുഖദചിഹ്നമാണവ;
ഈയീടുങ്ങിയൊരു തോണിയേറിയാ
സ്വർഗ്ഗതീരമണയും ജവേന നാം.
Gelobt sei uns die ew'ge Nacht,
Gelobt der ew'ge Schlummer.
Wohl hat der Tag uns warm gemacht,
Und welk der lange Kummer.
Die Lust der Fremde ging uns aus,
Zum Vater wollen wir nach Haus.
നിത്യരാത്രിയെ നമുക്കു വാഴ്ത്തിടാം,
നിത്യനിദ്രയുമതീവ ധന്യമാം;
ചൂടുനൽകി പകലെന്നിരിക്കിലും
പാടെ നാം വ്യഥകളാൽ കുഴങ്ങിനാർ,
നാടു ചുറ്റുവതിനാശ കെട്ടു നാം
താതഗേഹമണയാൻ കൊതിക്കയാം.
Was sollen wir auf dieser Welt
Mit unsrer Lieb' und Treue.
Das Alte wird hintangestellt,
Was soll uns dann das Neue.
O! einsam steht und tiefbetrübt,
Wer heiß und fromm die Vorzeit liebt.
ചെയ് വതെന്തിവിടെ യീ ധരിത്രിയിൽ
സ്നേഹവും പെരിയ കൂറുമാർന്നു നാം?
പ്രാക്തനിങ്ങളിവ മാറ്റി വെച്ചിടാം,
നവ്യമായവയെയെന്തു ചെയ്യുവാൻ?
ഒറ്റയാ,യമിതഖിന്നനായി ഹാ
ഭൂതകാലരതനായ് വസിക്കയോ?
Die Vorzeit, wo die Sinne licht
In hohen Flammen brannten,
Des Vaters Hand und Angesicht
Die Menschen noch erkannten,
Und hohen Sinns, einfältiglich
Noch mancher seinem Urbild glich.
ഇന്ദ്രിയോദ്ഗളിതമായ ശോഭ പ-
ണ്ടുജ്വലിച്ചു നിജ ബോധമണ്ഡലേ,
തൻ പിതാവിനുടെ ഹസ്ത,മാനനം
കണ്ടറിഞ്ഞു ജനമാദ്ദിനങ്ങളിൽ;
അന്നൊരാളുടെയുമാജ്ഞയാലെയ-
ല്ലല്ല, തൻ മഹിതബോധ്യമൊന്നിനാൽ
പ്രാപ്തരായിതു മനുഷ്യരേറെയും
പ്രാക്തനോചിതപദം സ്വമേധയാ.
Die Vorzeit, wo noch blütenreich
Uralte Stämme prangten,
Und Kinder für das Himmelreich
Nach Qual und Tod verlangten.
Und wenn auch Lust und Leben sprach,
Doch manches Herz für Liebe brach.
പൂക്കൾ തിങ്ങിയ കരങ്ങൾ നീട്ടിയ-
ക്കാലമെത്ര പരിശോഭിതം ദ്രുമം!
ദൈവരാജ്യഗമനേച്ഛയാർന്നഹോ
ബാലരന്നഭിലഷിച്ചു ജീവിതം
യാതനാഭരിതമാകുവാൻ, തഥാ
മൃത്യുപാസകരുമായിരുന്നവർ.
ആശ തൻ മുകുളമങ്കുരിക്കെ നൽ-
ജീവിതം ബത കൊതിച്ചുവെങ്കിലും
സ്നേഹധാരയുറവാർന്നിടായ്കയാൽ
ഭഗ്നമാനസരുമായി മാനുഷർ.
Die Vorzeit, wo in Jugendglut
Gott selbst sich kundgegeben
Und frühem Tod in Liebesmut
Geweiht sein süßes Leben.
Und Angst und Schmerz nicht von sich trieb,
Damit er uns nur teuer blieb.
പൂത്തുലഞ്ഞൊരു യുവത്വവേള,യ-
ന്നീശനേവമരുളീ "വരുന്നു ഞാൻ".
ജീവിതം ബലി കൊടുത്തു ധീരമായ്
സ്നേഹമൂല, മതുമല്ല പിന്നെയോ,
നിർഭയം, വ്യഥയൊഴിഞ്ഞു, മാനുഷർ
ക്കേറ്റവും പ്രിയനതായ് ഭവിച്ചു പോൽ.
Mit banger Sehnsucht sehn wir sie
In dunkle Nacht gehüllet,
In dieser Zeitlichkeit wird nie
Der heiße Durst gestillet.
Wir müssen nach der Heimat gehn,
Um diese heil'ge Zeit zu sehn.
തീവ്രവാഞ്ഛയിൽ നമുക്കു കണ്ടിടാം
വൻതമോനിബിഡമായൊരദ്ദിനം,
ക്ലിപ്തകാലമതിലീ പിപാസയെ
ശക്യമല്ല ബത തീർത്തിടാൻ തുലോം;
പുണ്യകാലമതു കാണവാൻ പുരാ
പോന്ന നാടതിൽ മടങ്ങിയെത്തണം.
Was hält noch unsre Rückkehr auf,
Die Liebsten ruhn schon lange.
Ihr Grab schließt unsern Lebenslauf,
Nun wird uns weh und bange.
Zu suchen haben wir nichts mehr —
Das Herz ist satt — die Welt ist leer.
എന്തു താമസമയേ മടങ്ങുവാൻ?
വിട്ടു പോ,യുടയവർ മുഴുക്കെയും,
മണ്ണിലാണ്ടു നിജ ജീവിതം നമു-
ക്കിണ്ടൽ മാത്രമിവിടെ പ്രയാസവും;
ഇല്ല തേടിടുവതായിയൊന്നുമേ,
ഇല്ലയൊന്നിനൊടു,മല്പമാഗ്രഹം.
ശൂന്യമാണുലകമാകെ,യെന്നക-
ക്കാമ്പതോ നിഭൃതമത്രെയെപ്പൊഴും.
Unendlich und geheimnisvoll
Durchströmt uns süßer Schauer —
Mir deucht, aus tiefen Fernen scholl
Ein Echo unsrer Trauer
Die Lieben sehnen sich wohl auch
Und sandten uns der Sehnsucht Hauch.
അന്തമെന്യെ,യതിഗൂഢമായ് രസം
തിങ്ങിടും മധുരധാര വീഴ്വിതോ?
നമ്മൾ പണ്ടനുഭവിച്ച ദുഖസ-
മ്പൂർണ്ണമായ ദിനമോർത്തിടും പടി
ദൂരെ മാറ്റൊലിയുയർന്നു കേൾപ്പി,ത-
ജ്ഞാതമാകുമൊരിടത്തിൽ നിന്നിതാ.
ഉറ്റയാളുകൾ മരിച്ചു, പക്ഷേ കൈ
വിട്ടതില്ലവർ മനസ്സിലാശകൾ,
ദീർഘനിശ്വസിതമായ് ശ്രവിച്ചിടാ-
മാർത്തരാമവർ നിനച്ചതൊക്കെയും.
Hinunter zu der süßen Braut,
Zu Jesus, dem Geliebten —
Getrost, die Abenddämmrung graut
Den Liebenden, Betrübten.
Ein Traum bricht unsre Banden los
Und senkt uns in des Vaters Schoß.
യേശുവിന്നരികിലേയ്ക്കു പോക സ-
പ്രേമമാ "വധു"വെയാശ്രയിക്ക നാം.
[ഖിന്ന,രൈഹികസുഖങ്ങൾ തേടുവോർ
നിർണ്ണയം ഇരുളിലാണ്ടു പോയിടും]
ബന്ധമൊക്കെയുമറുത്തിടും കിനാ-
വൊന്നു നമ്മെയധുനാ നയിച്ചിടും
പ്രേമരൂപനവിടുത്തെ യങ്ക,മ-
ല്ലാതെ ശാന്തിയെവിടെക്കിടയ്ക്കുവാൻ?
Glossary
*Novalis is the pen name of Georg Philipp Friedrich Freiherr von Hardenberg ( 1772 – 1801)
Poet's Picture: By Franz Gareis - http://novalis.autorenverzeichnis.de/portraets/port_2_gareis_novalis_1800.html, Public Domain, https://commons.wikimedia.org/w/index.php?curid=663467
**This poem is one among the six poems in the work: Hymns to the night. See: https://germanistiksofia.files.wordpress.com/2016/10/hymnen-an-die-nacht-text.pdf
**The literary model for the hymns is the poem “The Complaint, or Night-Thoughts on Life, Death and Immortality" by Edward Young (1683-1765), a work in elegiac verse which has influenced almost all European Romanticism. See: Manfred Orlick, 1998. in the same source here.