മൃതമെന്നു പറഞ്ഞ ആ പാർക്കിലേയ്ക്ക്

Indian translations> മൃതമെന്നു പറഞ്ഞ ആ പാർക്കിലേയ്ക്ക്
Stefan_George_1910_Foto_Jakob_Hilsdorf.jpg

Komm in den totgesagten Park und schau

ഷ്റ്റെഫാൻ ഗെഓർഗെ് (1868-1933)

Stefan George (1868-1933)

Stefan_George_1910_Foto_Jakob_Hilsdorf.jpg

മൃതമെന്നു പറഞ്ഞ ആ പാർക്കിലേയ്ക്ക്

Translated by : Mathew John K., P. Madhavan

Komm in den totgesagten park und schau:
Der schimmer ferner lächelnder gestade ·
Der reinen wolken unverhofftes blau
Erhellt die weiher und die bunten pfade.

മൃതമെന്നു പറഞ്ഞ പാർക്കിലേ-

യ്ക്കയി വന്നീടുക കാൺക,യങ്ങു പു-

ഞ്ചിരിയാർന്നു വിളങ്ങിടും തുറ-

മുഖവും, വാനമതിൻെറ കോണിലായ്

തെളിമേഘങ്ങളിലപ്രതീക്ഷിതം

കലരും നീലിമ പാതയും കുളങ്ങളു

മൊക്കെ പരിദീപ്തമാക്കിടു-

Dort nimm das tiefe gelb · das weiche grau
Von birken und von buchs · der wind ist lau ·
Die späten rosen welkten noch nicht ganz ·
Erlese küsse sie und flicht den kranz

ന്നതു,മാപ്പൂവ്വരശിൻെറ പൂക്കളിൽ

കിനിയും പീതനിറം കടുത്തതും

മൃദുചാരനിറം പൊതിഞ്ഞ ബോക്സ്

മരവും ശീതളമായ തെന്നലും.

ഋതുവിന്നൊടുവിങ്കൽ വന്ന റോജാ

മലർ വാടീല, തിരഞ്ഞറുത്തെടു

ത്തവ ചുബിക്ക, മറന്നിടാതെ നീ

യവയാൽ മാല കൊരുത്തു കൊള്ളുക.

Vergiss auch diese lezten astern nicht ·
Den purpur um die ranken wilder reben
Und auch was übrig blieb von grünem leben
Verwinde leicht im herbstlichen gesicht.

ഋതുവിന്നൊടുവിൽ വിരിഞ്ഞൊരാ-

*സ്തരസൂനങ്ങളെ വിസ്മരിക്കൊലാ

തെളിവോടിഹ കാൺക കാട്ടുമു-

ന്തിരി തൻ വല്ലരി തൻെറ ചുറ്റിലും

വളരും മാന്തളിർ രാജിയും തഥാ

ഹരിതാഭം കലരുന്ന സർവ്വതും

ശരദർത്തുവതിൻ മുഖത്തു ഭംഗ്യാ

മൃദുവായ് ചേർത്തു പിരിച്ചു ചാർത്തുക.

Glossary

സ്തരസൂനങ്ങൾ

- Aster flowers

വൃത്തം വിയോഗിനി

Malayalam Meter: Viyogini

Courtesy: http://www.planetlyrik.de/lyrikkalender/stefan-georges-gedicht-komm-in-den-totgesagten-park/

Photo of the poet: https://commons.wikimedia.org/wiki/File:Stefan_George_1910_Foto_Jakob_Hilsdorf.jpg