ഭൂമീവിതരണം (1795)

Indian translations> ഭൂമീവിതരണം (1795)
Friedrich_Schiller_by_Ludovike_Simanowiz.jpg

Teilung der Erde (1795)

Friedrich Schiller (1759 – 1805)

ഫ്രീദ്റിയ്ഹ് ഷില്ലർ (1759 – 1805)

Friedrich_Schiller_by_Ludovike_Simanowiz.jpg

ഭൂമീവിതരണം (1795)

Translated by : K. Mathew John, P. Madhavan

»Nehmt hin die Welt!« rief Zeus von seinen Höhen

Den Menschen zu. »Nehmt, sie soll euer sein!

Euch schenk ich sie zum Erb und ewgen Lehen —

Doch teilt euch brüderlich darein!«

“ഈ ലോകം തരുന്നു ഞാൻ മർത്ത്യരേ, നിങ്ങൾക്കായി”,

വാനിൽ തൻ സിംഹാസനാരൂഢനായോതീ സോയൂസ്.

“എടുത്തോളുക നിങ്ങൾ നിത്യദാനമായ്, ഇതി

ന്നവകാശവും തരാം, ഒന്നു മാത്രമോർക്കുക:

ഇതിലുള്ളതൊക്കെയും സോദരഭാവത്തോടെ

തൂല്യമായ് വീതിക്കുക, സസുഖം കഴിയുക.”

Da eilt', was Hände hat, sich einzurichten,

Es regte sich geschäftig jung und alt.

Der Ackermann griff nach des Feldes Früchten,

Der Junker birschte durch den Wald.

കൈയ്യടക്കുവാൻ തൻ്റെയോഹരി ബലാൽ വേഗം

തങ്ങളിൽ തിരക്കായിയാബാലവൃദ്ധം ജനം;

കർഷകർ പറമ്പിലെ ഫലങ്ങൾ വാരിക്കൂട്ടീ,

മാൻകൂട്ടം പിടിക്കുവാനൊരുങ്ങീ സാമന്തന്മാർ,

Der Kaufmann nimmt, was seine Speicher fassen.

Der Abt wählt sich den edeln Firnewein,

Der König sperrt die Brücken und die Straßen

Und sprach: »Der Zehente ist mein.«

വ്യാപാരി നിറച്ചു തൻ പത്തായം, സന്ന്യാസിയ്ക്കോ

വേണ്ടതു പുളിപ്പിച്ച മുന്തിയ തരം വീഞ്ഞും.

പാതകൾ പാലങ്ങളും രോധിച്ചു നൃപൻ ചൊല്ലീ

“പത്തിലൊന്നെനിക്കുള്ള രാജഭോഗമാണോർപ്പിൻ”.

Ganz spät, nachdem die Teilung längst geschehen,

Naht der Poet, er kam aus weiter Fem -

Ach ! da war überall nichts mehr zu sehen.

Und alles hatte seinen Herrn !

ഒടുവിൽ വീതം വെപ്പു കഴിഞ്ഞ നേരം ദൂരാൽ

വരുന്നൂ കവി, കഷ്ടം ബാക്കിയില്ലിനിയൊന്നും!

ഉള്ളതൊക്കെയും ഓരോരുത്തർ കൊണ്ടോയീ, ശോക-

ഗ്രസ്തനായ് കവി കേണു, സോയൂസിൻ മുമ്പിൽ വീണൂ.

»Weh mir! so soll denn ich allein von allen

Vergessen sein, ich, dein getreuster Sohn?«

So ließ er laut der Klage Ruf erschallen

Und warf sich hin vor Jovis Thron.

“നിൻെറ മക്കളിൽ ഏറെ വിശ്വസ്തനാകുന്ന ഞാൻ

ഇങ്ങനെ ഹാ വിസ്മൃതനായല്ലോ, അഹോ കഷ്ടം!”

»Wenn du im Land der Träume dich verweilet«.

Versetzt der Gott, »so hadre nicht mit mir.

Wo warst du denn, als man die Welt geteilet?«

»Ich war«, sprach der Poet, »bei dir.

“കലഹിക്കേണ്ടാ, സ്വപ്നലോകത്തായിരുന്നോ നീ

ഉലകീവണ്ണം വീതം വെച്ചപ്പോൾ ? ഉരയ്കുക.”

“നിന്നടുക്കലായിരുന്നല്ലോ ഞാൻ, എൻ ദൃഷ്ടിയോ

Mein Auge hing an deinem Angesichte,

An deines Himmels Harmonie mein Ohr -

Verzeih dem Geiste, der, von deinem Lichte

Berauscht, das Irdische verlor!«

നിന്നപാരമാം ദിവ്യതേജസ്സിലാമഗ്നമായ്,

എൻറെ കാതുകൾ നിന്റെ സ്വർഗ്ഗീയ സംഗീതത്തിൽ

ലയിച്ചൂ, പൊറുക്കുകീപ്പാവത്തിൻ പിഴ, നിൻെറ

യഭൗമപ്രഭയിങ്കൽ ത്രസിച്ചു നില്കേ ഭൂവി-

ലുള്ളതൊക്കെയും വില കെട്ടതായ് തോന്നിപ്പോയ് മേ.”

»Was tun?« spricht Zeus; »die Welt ist weggegeben,

Der Herbst, die Jagd, der Markt ist nicht mehr mein.

Willst du in meinem Himmel mit mir leben —

So oft du kommst, er soll dir offen sein.

“എന്തു ചെയ്യുവാനിനി?”, പറഞ്ഞാൻ സോയൂസപ്പോൾ

“ഹന്ത ഞാൻ കൊടുത്തു പോയ് ഭൂമിയു,മതിലുള്ള

വിളയു,മങ്ങാടിയും, മൃഗസമ്പത്തും സർവ്വം.

സ്വന്തമായെനിക്കിനിയില്ലയൊന്നു, മെങ്കിലും,

വസിക്കാൻ നിനക്കിഷ്ടമെങ്കിലെൻ കൂടെ സ്വർഗ്ഗേ,

വാതിൽ ഞാൻ തുറന്നിടാം, വന്നിടാമെന്നായാലും.”

Glossary

Photo Courtesy: commons.wikimedia.org.

Photo: By Ludovike Simanowiz - Neue Deutsche Biographie, hrsg. von der Historischen Kommission bei der Bayerischen Akademie der Wissenschaften durch Hans Günter Hockerts, redigiert von Franz Menges, Bernhard Ebneth, Stefan Jordan, Claus Priesner, Maria Schimke und Regine Sonntag, 22. Band: Rohmer-Schinkel, mit ADB & NDB-Gesamtregister auf CD-ROM, zweite Ausgabe; Verlag Duncker & Humblot, Berlin 2005, XVI und 816 S., ISBN 3 428 11203-2 bzw. 3 428 11291-1http://idw-online.de/pages/en/image18163, Public Domain, https://commons.wikimedia.org/w/index.php?curid=23428