ബഹുഭാഷാവിദുഷിപ്പൂച്ച

Indian translations> ബഹുഭാഷാവിദുഷിപ്പൂച്ച
DPAG_2009_Heinz_Erhardt,_noch'n_Gedicht.jpg

Die polyglotte Katze

Heinz Erhardt (1909-1979)

ഹായ്ൻസ് ഏർഹാർഡ് റ്റ്

DPAG_2009_Heinz_Erhardt,_noch'n_Gedicht.jpg

ബഹുഭാഷാവിദുഷിപ്പൂച്ച

Translated by : K. Mathew John, P. Madhavan

Die Katze sitzt vorm Mauseloch,

in das die Maus vor kurzem kroch,

und denkt: "Da wart nicht lange ich,

die Maus, die fange ich!"

എലിമാളത്തിനു പുറത്തിരുന്നാ പൂച്ച വിചാരിച്ചൂ,

“ കുറച്ചു മുമ്പതിലേയ്ക്കൊരു ചുണ്ടെലി നുഴഞ്ഞുകേറിപ്പോയ് ,

ഏറെക്കഴിയും മുമ്പവൾ മെല്ലെ പുറത്തു വരുമല്ലോ,

അപ്പോൾ പിടികൂടാമല്ലൊ………”

Die Maus jedoch spricht in dem Bau:

"Ich bin zwar klein, doch bin ich schlau!

Ich rühr mich nicht von hinnen,

ich bleibe drinnen!"

Da plötzlich hört sie - statt "miau"

ein laut vernehmliches "wau-wau"

und lacht: "Die arme Katze,

der Hund, der hatse!

തന്നുടെ വീട്ടിലിരുന്നാ ചുണ്ടെലിയേവം ചിന്തിച്ചൂ

“ഞാൻ ചെറുതാണതു ശരി, യെന്നാലതി മിടുക്കിയല്ലോ ഞാൻ,

അനങ്ങിടാ ഇതിനകത്തു തന്നേ ചടഞ്ഞുകൂടും ഞാൻ”

കുറച്ചു കഴിയേ കേട്ടാൾ “മ്യാവൂ മ്യാവൂ” എന്നല്ലാ,

പുറത്തു നിന്നും “ഭൗ ഭൗ” എന്നൊരു ശബ്ദമതുച്ചത്തിൽ.

ചിരി തൂകീ എലി “പാവം പൂച്ച, അതിൻെറ കഥ തീരും;

പട്ടി അതിൻ പിന്നാലേ വെച്ചുപിടിച്ചിണ്ടാവും,

Jetzt muss sie aber schleunigst flitzen,

anstatt vor meinem Loch zu sitzen!"

Doch leider - nun, man ahnt`s bereits

war das ein Irrtum ihrerseits,

denn als die Maus vors Loch hintritt

es war nur ein ganz kleiner Schritt

wird sie durch Katzenpfotenkraft hinweggerafft!---

മാളത്തിൻെറ പുറത്തിനി കുത്തിയിരിപ്പതു മതിയാക്കാം,

ശരവേഗത്തിൽ പായണമതിനിനി തടി കിട്ടണമെങ്കിൽ.”

സംഗതിയെന്താ? - നിങ്ങളതൂഹിച്ചിട്ടുണ്ടായേയ്ക്കാം -

അവൾക്കു പറ്റിയ വലിയൊരു പിശകായിരുന്നു, ഹാ കഷ്ടം!

മാളത്തിന്നു പുറത്തേയ്ക്കൊരു ചെറുചുവടവൾ വെച്ച “യ്യൊ”

മാർജ്ജാരൻെറ കരുത്താർന്ന കരം ഗ്രഹിച്ചിതുടനവളെ

Danach wäscht sich die Katz die Pfote

und spricht mit der ihr eignen Note:

"wie nützlich ist es dann und wann,

wenn man 'ne fremde Sprache kann...!"

പിന്നെ തെല്ലു കഴിഞ്ഞാപ്പൂച്ച കൈ കഴുകീട്ടേവം

പറഞ്ഞിടുന്നൂ, തന്നുടെ സ്വന്തം സ്വരത്തിലീ വണ്ണം

“വിദേശഭാഷയതൊരെണ്ണമറിയുന്നതു നല്ലതു തന്നെ,

ഇതുപോൽ വല്ലപ്പോഴും നമ്മൾക്കതു ഗുണമായേയ്ക്കും.”

Glossary

Poet's picture in stamp -- Photo: By Andreas Ahrens - Deutsche Post AG, Gemeinfrei, https://commons.wikimedia.org/w/index.php?curid=5933378

Poem taken from: http://www.foerderverein-eifeltierheim.de/download/geschichte-die-polygotte-katze.pdf