പെൺകൊടി കടൽക്കരയിൽ നിന്നു (1832)
Das Fräulein stand am Meere
Und seufzte lang und bang,
Es rührte sie so sehre
Der Sonnenuntergang.
നോക്കി നിന്നാളൊട്ടു നേര
മാപ്പെൺകുട്ടി കടൽക്കരെ
സൂര്യൻ താഴുന്നതും നോക്കി
സോൽക്കണ്ഠം നെടുവീർപ്പൊടേ.
ഏറെ സ്പർശിച്ചിതർക്കൻെറ
പതനം കന്യയാളിനെ
»Mein Fräulein! sein Sie munter,
Das ist ein altes Stück;
Hier vorne geht sie unter
Und kehrt von hinten zurück.«
"മോളേ, നീ വെടിയല്ലേ നി
ന്നുത്സാഹം, ഇതു നാടകം.
എത്രയോ കാലമായ്, മുമ്പി
ലസ്തമിക്കു,മതിൽ പരം,
പിന്നിൽ നിന്നു തിരിച്ചെത്തു,
മാവർത്തിക്കുന്നു പിന്നെയും."
Glossary
Poet's Picture Courtesy: commons.wikimedia.org
Poet's Picture: By Dirk Schmidt (Celsius auf Wikivoyage) - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=671132