പുള്ളിപ്പുലി (പ്ലാന്ത് ഉദ്യാനത്തിലെ മൃഗശാലയിൽ) (1902)

Indian translations> പുള്ളിപ്പുലി (പ്ലാന്ത് ഉദ്യാനത്തിലെ മൃഗശാലയിൽ) (1902)
Rainer_Maria_Rilke_1900.jpg

Der Panther - (In Jardin des Plantes, Paris)

Rainer Maria Rilke (1875-1926)

റായ്നർ മറിയാ റിൽക്കെ (1875-1926)

Rainer_Maria_Rilke_1900.jpg

പുള്ളിപ്പുലി (പ്ലാന്ത് ഉദ്യാനത്തിലെ മൃഗശാലയിൽ) (1902)

Translated by : V. C. Chacko*

Sein Blick ist vom Vorübergehn der Stäbe

so müd geworden, daß er nichts mehr hält.

Ihm ist, als ob es tausend Stäbe gäbe

und hinter tausend Stäben keine Welt.

Animal_artists_at_the_Jardin_des_Plantes.jpg

**See note below

കൂട്ടിന്നഴികളുഴിഞ്ഞു തളർന്നോരാ-

നോട്ടമുറയ്ക്കുവതില്ല മറ്റൊന്നിലും

ആയിരത്തോളമഴികളുണ്ടെന്ന പോ-

ലാണവന്നാ, യവയ്ക്കപ്പുറം ശൂന്യത

Der weiche Gang geschmeidig starker Schritte,

der sich im allerkleinsten Kreise dreht,

ist wie ein Tanz von Kraft um eine Mitte,

in der betäubt ein großer Wille steht.

ഹ്രസ്വവൃത്തത്തിൽ തിരിയും കരുത്തുറ്റു

മസൃണമാം പദപാദമൃദുഗതി

സ്തബ്ധമായിച്ഛനില്ക്കുന്നൊരു ബിന്ദുവിൻ

ചുറ്റിലും ശക്തിതൻ നർത്തനം പോലെയാം

Nur manchmal schiebt der Vorhang der Pupille

sich lautlos auf –. Dann geht ein Bild hinein,

geht durch der Glieder angespannte Stille –

und hört im Herzen auf zu sein.

എങ്കിലും കൺമണി തൻ തിര മെല്ലവേ

പൊങ്ങും ചിലപ്പോൾ - ഒരു ചിത്രമന്നേര –

മുള്ളിൽ കടക്കും, അതംഗങ്ങൾ തൻ ക്ഷുബ്ധ-

ശാന്തത പിന്നിട്ടു ഹൃത്തിൽ നിലച്ചിടും

Glossary

Poet's Photo: By Unknown author - This file was derived from: Rainer Maria Rilke, 1900.jpg, Public Domain, https://commons.wikimedia.org/w/index.php?curid=107646798

  • Translated by (late) V.C. Chacko, Kerala Kavitha Quarterly, Trivandrum July-Sept.1968

**Photo: By Unknown author - http://www.tate.org.uk/modern/exhibitions/rousseau/inspiration/, Public Domain, https://commons.wikimedia.org/w/index.php?curid=1668875

**Animal artists at the Jardin des Plantes, Paris. From the magazine "L'Illustration", 7 August 1902.