പുറപ്പെടൽ (1815*)

Indian translations> പുറപ്പെടൽ (1815*)
Uhland.jpg

Abreise (1815*)

Ludwig Uhland

ലുദ്വിയ്ഹ് ഊലാന്റ്

Uhland.jpg

പുറപ്പെടൽ (1815)

Translated by : K. Mathew John, P. Madhavan

So hab ich nun die Stadt verlassen,

Wo ich gelebet lange Zeit;

Ich ziehe rüstig meiner Straßen,

Es gibt mir niemand das Geleit.

ദീർഘകാലം വസിച്ചോരു

പട്ടണം വിട്ടു പോന്നു ഞാൻ,

കൂട്ടില്ലെനിക്കാരു, മെൻ്റെ

വഴിയേ പോകയാണു ഞാൻ.

Man hat mir nicht den Rock zerrissen

Es wär auch schade für das Kleid!

Noch in die Wange mich gebissen

Vor übergroßem Herzeleid.

ആരും കീറിലയെൻ വസ്ത്രം

അത്ര കഷ്ടമതിൻ കഥ!

കടിച്ചീലെൻറെ കവിളിൽ

ശോകമൂർച്ഛയിലാരുമേ.

Auch keinem hat's den Schlaf vertrieben.

Daß ich am Morgen weitergeh;

Sie konnten's halten nach Belieben,

Von einer aber tut mir's weh.

ഉറക്കം നഷ്ടമായില്ല-

യാർക്കും ‌ഞാനതിരാവിലെ

യാത്രയാകെ, നിനച്ചോട്ടെ

ഇഷ്ടം പോലാരുമെന്തുമേ.

എന്നെ നോവിപ്പിച്ചിതെന്നാൽ

പെരുമാറ്റമൊരാളുടെ.


Glossary

Poet's Picture : Von Gottlob Wilhelm Morff (1771–1857) - Ölgemälde von G. W. Morff, 1818, Gemeinfrei, https://commons.wikimedia.org/w/index.php?curid=1702768

*taken from: Gedichte von Ludwig Uhland. In der J.G. Cotta'schen Buchhandlung 1815 Stuttgart, Tübingen

https://de.wikisource.org/wiki/Gedichte_von_Ludwig_Uhland_(1815)