പ്രഭാതപ്രാർഥന

Indian translations> പ്രഭാതപ്രാർഥന
Joseph_Freiherr_von_Eichendorff_(1841).jpg

Morgengebet

Joseph Freiherr von Eichendorff (1788 - 1857)

യോസെഫ് ഫ്രൈഹെർ ഫൊൺ അയ്ഹെൻഡോർഫ് (1788 - 1857)

Joseph_Freiherr_von_Eichendorff_(1841).jpg

പ്രഭാതപ്രാർത്ഥന

Translated by : Mathew John K., P. Madhavan

O wunderbares, tiefes Schweigen,
Wie einsam ist's noch auf der Welt!
Die Wälder nur sich leise neigen,
Als ging' der Herr durchs stille Feld.

ആശ്ചര്യമഗാധമീ മൗന, മീലോകത്തിങ്ക-

ലെത്രയുമേകാന്തത, കാനനങ്ങളോ മന്ദം

കുമ്പിടുന്നിതേ, ദൈവം നീരവം വയലിലൂ-

ടങ്ങനെയടിവെച്ചു നടന്നു പോകുന്നെന്നോ?

Ich fühl' mich recht wie neu geschaffen,
Wo ist die Sorge nun und Not?
Was mich noch gestern wollt' erschlaffen,
Ich schäm' mich des im Morgenrot.

ശരിക്കും പുതുസൃഷ്ടിയെന്നു താൻ തോന്നീടുന്നു-

ണ്ടെനിക്കു, എവിടിപ്പോളാധിയും ദുരിതവും?

ഇന്നലെയെൻ വീര്യത്തെ ചോർത്തിയതെന്തോ ഇന്നു

പുലരിച്ചോപ്പിൽ ലജ്ജിക്കുന്നു ഞാനതേപ്പറ്റി.

Die Welt mit ihrem Gram und Glücke
Will ich, ein Pilger, frohbereit
Betreten nur wie eine Brücke
Zu dir, Herr, übern Strom der Zeit.

ദു:ഖവും സുഖവും ചേർന്നുള്ളൊരീയൂഴിയിങ്കൽ

തീർഥകനാകുന്നു ഞാൻ, സന്നദ്ധൻ സസന്തോഷം

കാലമാമൊഴുക്കിന്നു കുറുകെ നീയിട്ടതാം

പാലത്തിൽ കരേറി നിൻ സന്നിധിയണയുവാൻ.

Und buhlt mein Lied, auf Weltgunst lauernd,
Um schnöden Sold der Eitelkeit:
Zerschlag' mein Saitenspiel, und schauernd
Schweig' ich vor dir in Ewigkeit.

നീ തകർക്കുകെൻ തന്ത്രിവാദനം, ലോകപ്രീതി

കാത്തു ഞാനെൻ ഗീതത്തെ നിന്ദ്യമാം പൊങ്ങച്ചത്തിൻ

വേതനത്തുനു വേണ്ടി കൈവിടുന്നാകിൽ പ്രഭോ !

പിന്നെ ഞാൻ വിറ പൂണ്ടു നിന്നിടും, നിശ്ശബ്ദനായ്

നിൻ തിരുമുമ്പിൽ, കാലാതീതനായ്, നിരാമയം.

Glossary

മലയാളം വൃത്തം - കേക

Malayalam Meter: Keka

Courtesy: https://medienwerkstatt-online.de/lws_wissen/vorlagen/showcard.php?id=17046&edit=0

Photo of the Poet: Von "Wikipedia: Foto H.-P.Haack", CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=13285610