പ്രതിച്ഛായ

Indian translations> പ്രതിച്ഛായ
Droste-Hülshoff_2 (1).jpg

Das Spiegelbild

Annette von Droste-Hülshoff (1797–1848)

അനെറ്റെ ഫൊൺ ഡ്രോസ്റ്റെ ഹ്യുൾസ്ഹോഫ്

Droste-Hülshoff_2 (1).jpg

പ്രതിച്ഛായ

Translated by : K. Mathew John, P. Madhavan

Schaust du mich an aus dem Kristall,

Mit deiner Augen Nebelball,

Kometen gleich die im Verbleichen;

Mit Zügen, worin wunderlich

Zwei Seelen wie Spione sich

Umschleichen, ja, dann flüstre ich:

Phantom, du bist nicht meinesgleichen!

ചില്ലുകണ്ണാടിയിൽനിന്നു

മെന്നെ നോക്കുകയാണു നീ,

മഞ്ഞുമൂടി, നിറം മങ്ങി

ധൂമകേതു കണക്കിനെ.

കാണുന്നൂ നേത്രഗോളങ്ങൾ

കൊണ്ടവയ്ക്കുള്ളിലത്ഭുതം

ചാരന്മാർ പോലെയാത്മാക്കൾ

രണ്ടെണ്ണം ചുറ്റിടുന്നിതേ.

മന്ത്രിപ്പേൻ ദീ‍ർഘനിശ്വാസ

ത്തോടെ ഞാൻ പ്രിയഭൂതമേ

എനിക്കു ചേരുകില്ലാ നീ,

Bist nur entschlüpft der Träume Hut,

Zu eisen mir das warme Blut,

Die dunkle Locke mir zu blassen;

Und dennoch, dämmerndes Gesicht,

Drin seltsam spielt ein Doppellicht,

Trätest du vor, ich weiß es nicht,

Würd' ich dich lieben oder hassen?

കിനാത്തൊപ്പിയിൽ നിന്നിതാ

ഊർന്നതേയുള്ളു നീയെൻ്റെ

ചുടുചോരയെ മഞ്ഞുപോൽ

തണുപ്പിക്കുവതിന്നെൻ കാർ-

കൂന്തൽ മങ്ങിക്കുവാനുമേ.

ശോഭകെട്ടിരുളാർന്നോരു

നിൻ മുഖത്തു ദുരൂഹമായ്

കളിപ്പതുണ്ടു സായാഹ്ന

ച്ഛവി, കണ്ണാടി വിട്ടു നീ

പുറത്തു വരുകിൽ നിന്നെ

സ്നേഹിക്കേണോ വെറുക്കണോ

അറിഞ്ഞു കൂട, നീയെൻെറ

പ്രതിച്ഛായയതാകിലും.

Zu deiner Stirne Herrscherthron,

Wo die Gedanken leisten Fron

Wie Knechte, würd' ich schüchtern blicken;

Doch von des Auges kaltem Glast,

Voll toten Lichts, gebrochen fast,

Gespenstig, würd' ein scheuer Gast,

Weit, weit ich meinen Schemel rücken.

Und was den Mund umspielt so lind,

So weich und hülflos wie ein Kind,

Das möcht' in treue Hut ich bergen;

Und wieder, wenn er höhnend spielt,

Wie von gespanntem Bogen zielt,

Wenn leis' es durch die Züge wühlt,

Dann möcht' ich fliehen wie vor Schergen

അടിമപ്പണി ചെയ്യുന്ന

പണിയാളർ കണക്കിനെ

നിൻെറ ചിന്തകൾ രൂപം കൈ-

ക്കൊണ്ടിടുന്നതു കാൺമു ഞാൻ,

സിംഹാസനം പോൽ വിളങ്ങും

നിൻെറയാ തിരുനെറ്റിയിൽ

സലജ്ജമുറ്റു നോക്കുന്നേൻ

ഭൂരുവാമതിഥിപ്പടി.

കണ്ണിൻ തണുത്ത ചില്ലിങ്കൽ

നിറയും മൃതശോഭയിൽ

പൊട്ടിത്തകർന്നതാം പ്രേത-

വെട്ടത്തിൽ നിന്നു പിന്നെയും

ദൂരെദൂരേയ്ക്കു നീക്കുന്നേൻ

ചെറുപീഠം പുനപുന

പിന്നെന്തു മൃദുവായ് സൗമ്യം

ചുറ്റുന്നെന്നധരങ്ങളെ

സഹായഹീനനായുള്ള

പാവമാം ശിശുവെന്ന പോൽ.

രക്ഷിക്കുമതിനെ ഞാനെൻ

തലപ്പാവിനു കീഴെയായ്.

വീണ്ടുമാക്കണ്ണാടിയെന്നെ

നോക്കി പരിഹസിക്കുകിൽ

കുലച്ച വില്ലു പോൽ, തൻെറ

മൗനഭാവങ്ങൾ ചൂഴവേ

വൈതാളികരിൽ നിന്നോടി

യൊളിച്ചിടുവതുണ്ടു ഞാൻ

Es ist gewiß, du bist nicht ich,

Ein fremdes Dasein, dem ich mich

Wie Moses nahe, unbeschuhet,

Voll Kräfte die mir nicht bewusst,

Voll fremden Leides, fremder Lust;

Gnade mir Gott, wenn in der Brust

Mit schlummernd deine Seele ruhet!

ഒന്നു തീർച്ച, അതേ നീ ഞാ

നല്ല, ഗൂഢമൊരുൺമ നീ.

നിഷ്പാദുകം മോശയെപ്പോൽ

വരുവേൻ വിനയത്തൊടേ

അജ്ഞാതമാം ശക്തി സമാ-

ഹരിച്ചു തവ മുമ്പിൽ ഞാൻ

എന്നിൽ കനിയണേ ദേവാ,

നിന്നാത്മാവെൻറെ ഹൃത്തടേ

മയങ്ങീടുകയല്ലയോ.

Und dennoch fühl' ich, wie verwandt,

Zu deinen Schauern mich gebannt,

Und Liebe muß der Furcht sich einen.

Ja, trätest aus Kristalles rund,

Phantom, du lebend auf den Grund,

Nur leise zittern würd' ich, und

Mich dünkt - ich würde um dich weinen!

എങ്കിലും നിന്നിലേയ്ക്കോകർ-

ഷിക്കപ്പെടുകയാണുഞാൻ,

എന്തോ ഭീതിദമാം ശക്തി

കൊടുതാം നിൻ തണുപ്പിലും

പ്രേമത്തോടിണ ചേർക്കയോ.

ജീവനോടൊരു നാൾ നീയ്യീ

ചില്ലിൻ വട്ടത്തിൽ നിന്നഹോ

ഇറങ്ങി വന്നീത്തറയിൽ

നിന്നാലെൻ പ്രിയഭൂതമേ,

ചെറുതായ് ഞാൻ വിറച്ചേയ്ക്കാം

ഓർക്കയാൽ ഇന്നു രാവിൽ ഞാൻ

നിനക്കായ് കേഴുകില്ലയോ.

Glossary

Source of Text: https://www.droste-portal.lwl.org/de/werk/lyrik/ausgabe-1844/gedichte-vermischten-inhalts/das-spiegelbild/

Picture of the Poetess: By Johann Sprick - httpwww.bildindex.de, Public Domain, httpscommons.wikimedia.orgwindex.phpcurid=213262

വൃത്തം - അനുഷ്ടുപ്പു്

Metre of the Malayalam translation: Anushtup