പൗരാണിക അപ്പോളോദേവൻറെ മേലുടൽ (1918)
Wir kannten nicht sein unerhörtes Haupt,
darin die Augäpfel reiften. Aber
sein Torso glüht noch wie ein Kandelaber,
in dem sein Schauen, nur zurückgeschraubt,
*See note below
അറിഞ്ഞിടാൻ കഴികയില്ലവൻറെ ഐ-
തിഹാസികമാകും ശിരസ്സും, നൽപക്വ
ഫലങ്ങൾ പോൽ വെട്ടിത്തിളങ്ങും കൺകളും,
അതു ശരി, പക്ഷേ,യുടലിതു ദീപ്ത
മൊരു വിളക്കു പോൽ, അതിനകത്തു നി-
ന്നവൻ്റെ നോട്ട,മുണ്ടൊരു ചെറുതിരി
കണക്കു തീക്ഷ്ണമായ് തിളങ്ങി മിന്നുന്നു.
sich hält und glänzt. Sonst könnte nicht der Bug
der Brust dich blenden, und im leisen Drehen
der Lenden könnte nicht ein Lächeln gehen
zu jener Mitte, die die Zeugung trug.
അതല്ലെങ്കിൽ, കണ്ണഞ്ചിടും വിധമതി
സുഭഗമാം വക്ഷസ്ഥലം വിളങ്ങുമോ?
ഒരു നൽപുഞ്ചിരി തുടകളിലൂടെ,
നിതംബത്തിലൂടെയിറങ്ങിയങ്ങനെ
പ്രജനനം പേറുമിരുട്ടാണ്ട മൂല-
സ്ഥലത്തു ചെന്നണഞ്ഞിടുവതോ മുറ്റും?
Sonst stünde dieser Stein entstellt und kurz
unter der Schultern durchsichtigem Sturz
und flimmerte nicht so wie Raubtierfelle;
അതല്ലെന്നാകിലീ വികൃതമാം വെറും
ശിലാഖണ്ഡം സ്കന്ധദ്വയത്തിനു കീഴെ
യൊരു വന്യമൃഗമതിൻെറ രോമം പോൽ
തിളങ്ങി മിന്നിനിന്നിടുവതെങ്ങനെ?
und bräche nicht aus allen seinen Rändern
aus wie ein Stern: denn da ist keine Stelle,
die dich nicht sieht. Du mußt dein Leben ändern.
അതിരിൽ നിന്നെല്ലാമൊരു താരം കണ-
ക്കതു സ്ഫുരിക്കുമായിരുന്നില്ല നൂനം.
അദർശനീയനല്ല നീയെവിടെയും -
അതേ, നിൻ ജീവിതം, അതു മാറ്റേണം നീ.
Glossary
Poet's Photo: By Unknown author - This file was derived from: Rainer Maria Rilke, 1900.jpg, Public Domain, https://commons.wikimedia.org/w/index.php?curid=107646798
*Photo: by Marie-Lan Nguyen in wikipedia.org See https://en.m.wikipedia.org/wiki/File:Torso_Miletus_Louvre_Ma2792.jpg