പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ? (1942)

Indian translations> പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ? (1942)
Bertolt-Brecht.jpg

Und was bekam des Soldaten Weib? (1942)

Bertolt Brecht (1898-1956)

ബെർറ്റോൾറ്റ് ബ്രെയ്ഹ്റ്റ്

Bertolt-Brecht.jpg

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ? (1942)

Translated by : K. Mathew John, P. Madhavan

Und was bekam des Soldaten Weib

Aus der alten Hauptstadt Prag?

Aus Prag bekam sie die Stöckelschuh.

Einen Gruß und dazu die Stöckelschuh

Das bekam sie aus der Stadt Prag.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

പ്രാക്തനനഗരമാകും പ്രാഗിൽ നിന്നും അവൾക്കെന്തു കിട്ടീ?

പ്രാഗിൽ നിന്നല്ലോ ഹൈ ഹീൽ ഷൂസു കിട്ടീ,

ആശംസയോടൊപ്പം ഹൈ ഹീൽ ഷൂസു കിട്ടീ

പ്രാഗിൽ നിന്നവൾക്കൊരു ഷൂസു കിട്ടീ.

Und was bekam des Soldaten Weib

Aus Warschau am Weichselstrand?

Aus Warschau bekam sie das leinene Hemd

So bunt und so fremd, ein polnisches Hemd!

Das bekam sie vom Weichselstrand.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

വൈഹൽ നദിക്കരയിലെ വാഴ്സയിൽ നിന്നും അവൾക്കെന്തു കിട്ടീ?

വാഴ്സയിൽ നിന്നല്ലോ പുത്തനുടുപ്പു കിട്ടീ

പളപളെ തിളങ്ങുന്ന മറുനാടനുടുപ്പു കിട്ടീ

വാഴ്സയീന്നൊരു പോളിഷുടുപ്പു കിട്ടീ

Und was bekam des Soldaten Weib

Aus Oslo über dem Sund?

Aus Oslo bekam sie das Kräglein aus Pelz.

Hoffentlich gefällt's, das Kräglein aus Pelz!

Das bekam sie aus Oslo am Sund.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

സൂൺടിനുമേലോസ്ലോയിൽ നിന്നെന്തു കിട്ടീ, അവൾക്കെന്തു കിട്ടീ?

ഓസ്ലോയിൽ നിന്നൊരു കൊച്ചു കോളർ കിട്ടീ, രോമക്കോളർ കിട്ടീ.

ഇഷ്ടമായീയേറെയവൾക്കെന്നു കരുതാം,

ഓസ്ലോയിൽ നിന്നവൾക്കൊരു കോളർ കിട്ടീ.

Und was bekam des Soldaten Weib

Aus dem reichen Rotterdam?

Aus Rotterdam bekam sie den Hut.

Und er steht ihr gut, der holländische Hut.

Den bekam sie aus Rotterdam.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

സമ്പന്നമാം റോട്ടർഡാമീന്നെന്തു കിട്ടീ, അവൾക്കെന്തു കിട്ടീ?

റോട്ടർഡാമീന്നടിപൊളി തൊപ്പി കിട്ടീ

നല്ല പോലെയിണങ്ങുന്ന ഡച്ചു തൊപ്പി

റോട്ടർഡാമീന്നവൾക്കൊരു തൊപ്പി കിട്ടീ.

Und was bekam des Soldaten Weib

Aus Brüssel im belgischen Land?

Aus Brüssel bekam sie die seltenen Spitzen.

Ach, das zu besitzen, so seltene Spitzen!

Sie bekam sie aus belgischem Land.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

ബൽജിയത്തിലെ ബ്രസ്സൽസീന്നെന്തു കിട്ടീ, അവൾക്കെന്തു കിട്ടീ?

ബ്രസ്സൽസീന്നവൾക്കു ശിങ്കൻ ലെയ്സു കിട്ടീ

അത്യപൂർവ്വമായ രണ്ടു ലേയ്സു കിട്ടീ

ബെൽജിയത്തീന്നവൾക്കു ലേയ്സു കിട്ടീ.

Und was bekam des Soldaten Weib

Aus der Lichterstadt Paris?

Aus Paris bekam sie das seidene Kleid.

Zu der Nachbarin Neid das seidene Kleid

Das bekam sie aus Paris.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

വിളക്കുകൾ വിളങ്ങുന്ന പാരീസിൽ നിന്നും അവൾക്കെന്തു കിട്ടീ?

പാരീസിൽ നിന്നുമൊരു ഡ്രെസ്സു കിട്ടീ, സിൽക്കു ഡ്രെസ്സു കിട്ടീ

അയൽക്കാരിക്കുള്ളിലേറെ കുശുമ്പു തോന്നീ,

പാരീസ്സിൽ നിന്നു സിൽക്കു ഡ്രെസ്സു കിട്ടീ.

Und was bekam des Soldaten Weib

Aus dem libyschen Tripolis?

Aus Tripolis bekam sie das Kettchen.

Das Amulettchen am kupfernen Kettchen

Das bekam sie aus Tripolis.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

മോഹനനരഗം ട്രിപ്പോളീസ്സിൽ നിന്നും അവൾക്കെന്തു കിട്ടീ?

ട്രിപ്പോളീസ്സിൽ നിന്നുമൊരു മാല കിട്ടീ, ചെറു മാല കിട്ടീ

മാന്ത്രികച്ചെപ്പടങ്ങിയ മാല കിട്ടീ

ട്രിപ്പോളീസ്സിൽ നിന്നവൾക്കൊരു മാല കിട്ടീ.

Und was bekam des Soldaten Weib

Aus dem weiten Russenland?

Aus Rußland bekam sie den Witwenschleier.

Zu der Totenfeier den Witwenschleier

Das bekam sie aus Rußland.

പിന്നെ ഭടൻറെ ഭാര്യയ്ക്കെന്തു കിട്ടീ, എന്തു കിട്ടീ?

വിശാലമായുള്ള റഷ്യാരാജ്യത്തിൽ നിന്നും അവൾക്കെന്തു കിട്ടീ?

റഷ്യയിൽ നിന്നൊരു ശിരോവസനം കിട്ടീ

ശവദാഹത്തിനു വിധവകളണിയും മൂടുപടം കിട്ടീ,

റഷ്യയിൽ നിന്നതു മാത്രമവൾക്കു കിട്ടീ.

Glossary

Photo Courtesy: Commons.wikimedia.org

Photo of Brecht: By Bundesarchiv, Bild 183-W0409-300 / Kolbe, Jörg / CC BY-SA 3.0 DE, CC BY-SA 3.0 de, https://commons.wikimedia.org/w/index.php?curid=5508484