പനിനീർപ്പൂമാലകൾ (1753)

Indian translations> പനിനീർപ്പൂമാലകൾ (1753)
Klopstock_(Füßli).jpg

Das Rosenband (1753)

Friedrich Gottlieb Klopstock (1724 – 1803)

ഫ്രീദ്റിയ്ഹ് ഗൊട്ട്ലീബ് ക്ലോപ് ഷ്ടോക് (1724 – 1803)

Klopstock_(Füßli).jpg

പനിനീർപ്പൂമാലകൾ (1753)

Translated by : K. Mathew John, P. Madhavan

Im frühlingsschatten fand ich sie;

Da band ich sie mit Rosenbändern

Sie fühlt‘ es nicht und schlummerte.

ഓമലാളെക്കണ്ടേൻ ഞാൻ വസന്ത നിഴലിൽ

റോസാപ്പൂമാലകളാലേ കെട്ടിയിട്ടേൻ ഞാൻ

ആയതറിയാതുറക്കമവൾ തുടർന്നാൾ

Ich sah sie an; mein Leben hing

Mit diesem Blick an ihrem Leben!

Ich fühlt‘ es wohl und wußt´es nicht.

നോക്കിഞാനവളെയെന്റെ ജീവിതമൊറ്റ

നോട്ടമവൾ തൻ ജീവനിൽ പറ്റി നിന്നപോൽ;

സത്യമായ് തോന്നി മേ, പക്ഷേ, യറിഞ്ഞില്ലാ ഞാൻ

Doch lispelt’ ich ihr sprachlos zu

Und rauschte mit den Rosenbbändern:

Da wachte sie vom Schlummer auf.

മന്ത്രിച്ചൂ ഞാനവളോടു ശബ്ദമില്ലാതെ

റോസാപ്പൂമാലകൾ തന്റെ മർമരമെന്യേ;

നിദ്രവിട്ടുണർന്നു മന്ദം നോക്കിനാളെന്നെ

Sie sah mich an, ihr Leben hing

Mit diesem Blick an meinem Leben,

Und um uns ward’s Elysium

നോക്കിയവളെന്നെ, തന്റെ ജീവിതമൊറ്റ

നോട്ടമതിലെൻ ജീവനിൽ പറ്റി നിന്ന പോൽ;

ഹാ, ഞങ്ങൾക്കു ചുറ്റും പറുദീസയുയർന്നൂ

Glossary

Photo Courtesy: commons.wikimedia.org

Photo: Photo: By Johann Caspar Füssli - Das Jahrhundert der Freundschaft. Johann Wilhelm Ludwig Gleim und seine Zeitgenossen, ed. Ute Pott (Göttingen: Wallstein, 2004), p. 25.Uploader: James Steakley, Public Domain, https://commons.wikimedia.org/w/index.php?curid=11182306