പാദുവായിലെ അന്തോണീസിന്റെ മത്സ്യപ്രസംഗം (1893*)

Indian translations> പാദുവായിലെ അന്തോണീസിന്റെ മത്സ്യപ്രസംഗം (1893*)

Des Anthonius von Padua Fischpredigt (1893*)

Anon

Anon

പാദുവായിലെ അന്തോണീസിന്റെ മത്സ്യപ്രസംഗം (1893*)

Translated by : K. Mathew John, P. Madhavan

Antonius zur Predigt
Die Kirche findt ledig.
Er geht zu den Flüssen
und predigt den Fischen;
Sie schlagen mit den Schwänzen,
Im Sonnenschein glänzen.

എത്തീ പ്രസംഗത്തിനന്തോണിസ്

കണ്ടതൊഴിഞ്ഞൊരു പള്ളി മാത്രം

പോയതു പിന്നെ നദിക്കരയിൽ

മീനുകളോടു പ്രസംഗിക്കാനായ്.

വാലിട്ടടിച്ചവർ മോദമോടെ

സൂര്യവെളിച്ചത്തിൽ മിന്നിടുന്നു

Die Karpfen mit Rogen
Sind all hierher gezogen,
Haben d'Mäuler aufrissen,
Sich Zuhörens beflissen;
Kein Predigt niemalen
Den Karpfen so gfallen.

കാർപ്പുമത്സ്യങ്ങൾ കുഞ്ഞുങ്ങളൊത്തു

ചേർന്നിങ്ങു വന്നിതേ കൂട്ടമായി,

വായും പൊളിച്ചതാ നില്പു വേദ-

മോതുന്നതു കേൾപ്പാൻ ദത്തശ്രദ്ധർ

ഇത്രയുമൊന്നാന്തരം പ്രസംഗം

കേട്ടീലവരാരുമിന്നോളവും

Spitzgoschete Hechte,
Die immerzu fechten,
Sind eilend herschwommen,
Zu hören den Frommen;
Auch jene Phantasten,
Die immerzu fasten;

കൂർത്ത വായുള്ളോരുലക്കമീൻ ഹാ

പോർക്കളം തീർക്കുന്ന കൂട്ടരല്ലോ

വേഗേന നീന്തിയെത്തീയവരും

പുണ്യാളൻ തൻറെ മൊഴികൾ കേൾക്കാൻ

കോഡെന്ന പേരെഴും മത്സ്യമുണ്ട്

ഏറെ വിചിത്രരാണാപ്പഹയർ

എന്നുമേ നോമ്പെടുക്കുന്ന കൂട്ടർ

Die Stockfisch ich meine,
Zur Predigt erscheinen;
Kein Predigt niemalen
Den Stockfisch so gfallen.
Gut Aale und Hausen,
Die vornehme schmausen,
Die selbst sich bequemen,
Die Predigt vernehmen:
Auch Krebse, Schildkroten,
Sonst langsame Boten,
Steigen eilig vom Grund,
Zu hören diesen Mund:
Kein Predigt niemalen
den Krebsen so gfallen.

എത്തിനാർ കേൾവിക്കാരായവരും

കേട്ടീല കോഡുകളിത്ര നാളും

ഇത്ര രസകരമാം പ്രസംഗം.

ആരൽമീനും കടൽക്കൂരികളും

ഏറെ വിലപ്പെട്ട വർഗ്ഗമത്രേ

അക്കൂട്ടർ പോലുമന്തോണി തൻറെ

വാക്കുകൾ കേൾക്കാൻ കാതോർത്തു പോലും

ഞണ്ടുക,ളാമകളെന്നു വേണ്ടാ

സർവ്വദാ മന്ദരാം ജീവജാലം

പുഴ തന്നാഴത്തിൽ നിന്നെത്തി വേഗാ-

ലഴകൊടാ പുണ്യസ്വരം ശ്രവിക്കാൻ

ഇത്ര സന്തോഷപ്രദം പ്രസംഗം

കേട്ടീല മീനുകൾ, എത്ര സത്യം!

Fisch große, Fisch kleine,
Vornehm und gemeine,
Erheben die Köpfe
Wie verständge Geschöpfe:
Auf Gottes Begehren
Die Predigt anhören.

വലിയ മത്സ്യങ്ങൾ ചെറിയവയും

ഉച്ചരും നീച,രിടത്തരവും

ഉദ്ധതമാക്കീ ശിരസ്സു മുറ്റും

ഉൽബുദ്ധമാനസരെന്നപോലെ

ദൈവനിയോഗത്താലെന്നപോലെ

കേട്ടിടുന്നെല്ലാരും പുണ്യവാനെ.

Die Predigt geendet,
Ein jeder sich wendet,
Die Hechte bleiben Diebe,
Die Aale viel lieben.
Die Predigt hat gfallen.
Sie bleiben wie alle.

തീർന്നൂ പ്രഭാഷണം, വന്നോരെല്ലാം

നീന്തി മറഞ്ഞിതോരോ വഴിയായ്.

മോഷണശീലരുലക്കമീനും

കാമാർത്തി പൂണ്ടുള്ളോരാരൽ മീനും

നന്നായ് രസിച്ചൂ പ്രസംഗമെന്നാൽ

വന്നീലവരിലോ മാറ്റമൊന്നും.

Die Krebs gehn zurücke,
Die Stockfisch bleiben dicke,
Die Karpfen viel fressen,
Die Predigt vergessen.
Die Predigt hat gfallen.
Sie bleiben wie allen.

ഞണ്ടുകൾ പിമ്പോട്ടു മണ്ടിടുന്നൂ

കാർപ്പുകൾ ശാപ്പിടും മൂക്കുമുട്ടെ

കേട്ടൂ പ്രസംഗം രസകരമായ്

കേട്ട വചനം മറന്നുപോയീ.

കേട്ടവരെല്ലാം പഴയ മട്ടിൽ

മാറ്റമില്ലാതെ ജീവിച്ചുപോന്നൂ.

Glossary

* Diese Version sei aus der Sammlung 'Des Knaben Wunderhorn' entnommen, die Gustav Mahler 1893 vertont habe. Die Lyriksammlung Des Knaben Wunderhorn wurde von Clemens Brentano und Achim von Arnim zwischen 1805 und 1808 veröffentlicht.

*This version is said to have been modified for music by the composer Gustav Mahler in 1893. The original anonymous poem is in the collection published by Clemens Brentano and Achim von Arnim between1805 and1808. See: https://de.wikipedia.org/wiki/Des_Antonius_von_Padua_Fischpredigt