പടികൾ

Indian translations> പടികൾ
Hermann_Hesse_1946.jpg

Stufen

ഹെർമൻ ഹെസ്സെ (1877- 1962)

Hermann Hesse (1877-1972)

Hermann_Hesse_1946.jpg

പടികൾ

Translated by : Mathew John K., P. Madhavan

Wie jede Blüte welkt und jede Jugend
Dem Alter weicht, blüht jede Lebensstufe,
Blüht jede Weisheit auch und jede Tugend
Zu ihrer Zeit und darf nicht ewig dauern.
Es muß das Herz bei jedem Lebensrufe
Bereit zum Abschied sein und Neubeginne,
Um sich in Tapferkeit und ohne Trauern
In andre, neue Bindungen zu geben.
Und jedem Anfang wohnt ein Zauber inne,
Der uns beschützt und der uns hilft, zu leben.

ഓരോ പൂവ്വും വാടുമ്പോലെ വാർദ്ധക്യത്തി-

ന്നോരോ യുവത്വവും കീഴടങ്ങും,

ജീവിതത്തിൻ ഘട്ടമോരോന്നും വിജ്ഞാന-

പ്പൂവിടും, പിന്നെ കൊഴിഞ്ഞു വീഴും

എന്നെന്നേയ്ക്കും നില നിൽക്കാ, ഹൃദയം വേർ-

പാടിന്നു സന്നദ്ധമാക വേണം.

ഓരോ പുതു തുടക്കത്തിലും ധീരത-

യോടെ, വിലാപമില്ലാതെ, വേറെ

നൂതനമാം കൂട്ടുകെട്ടുകളിൽ സ്വയം

ചേർന്നു സമർപ്പിച്ചു കൊൾക നല്ലൂ..

ഓരോ പുതുസമാരംഭത്തിനുള്ളിലും

ഗൂഢകമനീയവശ്യത താൻ

കാണു,മതത്രേ സംരക്ഷിപ്പതു നമ്മെ,

ജീവിക്കാൻ പ്രേരകമാകുന്നതും..

Wir sollen heiter Raum um Raum durchschreiten,
An keinem wie an einer Heimat hängen,
Der Weltgeist will nicht fesseln uns und engen,
Er will uns Stuf´ um Stufe heben, weiten.
Kaum sind wir heimisch einem Lebenskreise
Und traulich eingewohnt, so droht Erschlaffen;

ഹർഷസമേതം ഇടങ്ങളോരോന്നും പി-

ന്നിട്ടു കുതികൊണ്ടിടേണം നമ്മൾ,

സ്വന്തം നാടെന്നു കല്പിച്ചു കടിച്ചു തൂ-

ങ്ങേണ്ടതില്ലെങ്ങു, മതെന്തെന്നാകിൽ

ഹാ, ലോകചേതന ചങ്ങലിയ്ക്കിട്ടിടാ

നമ്മെ, ഞെരുക്കുകയില്ല തെല്ലും,

മെല്ലെ പടിപടിയായുയർത്തും, മറി-

ച്ചങ്ങു നാം ശീലിച്ച ചുറ്റുപാടിൽ

തന്നെയൊതുങ്ങിക്കഴിഞ്ഞാൽ മടിയരായ്

ഒന്നിനും പോരാത്തോരായിപ്പോവും.

Nur wer bereit zu Aufbruch ist und Reise,
Mag lähmender Gewöhnung sich entraffen. Es wird vielleicht auch noch die Todesstunde
Uns neuen Räumen jung entgegen senden,
Des Lebens Ruf an uns wird niemals enden,
Wohlan denn, Herz, nimm Abschied und gesunde!

മുന്നേറാൻ, യാത്ര ചെയ്വാൻ തുനിഞ്ഞാൽ പഴേ

ശീലങ്ങൾ നമ്മെ തടകയില്ല

മൃത്യുവിനാഴിക പോലുമൊരു പക്ഷേ

പുതുതാമിടങ്ങളിലേയ്ക്കു നമ്മെ

വിരവോടയച്ചേയ്ക്കാം, ജീവിതത്തിൻ വിളി

ഒരു നാളും തീരാ, മനമേ എന്നും

ധീരമിരിക്ക, വിട പറയൂ, സുഖ-

മോടെ വാണീടുക ശിഷ്ടകാലം..

Glossary

Poet's Photo: Von Nobel Foundation - http://nobelprize.org/nobel_prizes

/literature/laureates/1946/hesse-autobio.html, Gemeinfrei, https://commons.wikimedia.org/w/index.php?curid=6284838

Courtesy:

https://www.lyrikline.org/de/gedichte/stufen-5494

വൃത്തം - മഞ്ജരി

Malayalam Meter: Manjari