ദൂരെ നിന്നു വന്ന പെൺകൊടി (1797)

Indian translations> ദൂരെ നിന്നു വന്ന പെൺകൊടി (1797)
Friedrich_Schiller_by_Ludovike_Simanowiz.jpg

Das Mädchen aus der Fremde (1797)

Friedrich Schiller (1759 – 1805)

ഫ്രീദ്റിയ്ഹ് ഷില്ലർ (1759 – 1805)

Friedrich_Schiller_by_Ludovike_Simanowiz.jpg

ദൂരെ നിന്നു വന്ന പെൺകൊടി (1797)

Translated by : K. Mathew John, P. Madhavan

In einem Tal bei armen Hirten

Erschien mit jedem jungen Jahr,

Sobald die ersten Lerchen schwirrten,

Ein Mädchen, schön und wunderbar.

ഇടയർ വസിക്കും താഴ്വരയൊന്നിൽ

പുതുവർഷത്തിൻ പുലരിയിൽ, വാന-

മ്പാടികൾ കളകളഗാനമുതി‍ർക്കെ,

മുടങ്ങാത,തിസുന്ദരിയാമൊരു പെൺ

കൊടി കാണാറായ്, വിസ്മയമായീ.

Sie war nicht in dem Tal geboren,

Man wußte nicht, woher sie kam,

Und schnell war ihre Spur verloren,

Sobald das Mädchen Abschied nahm.

അത്താഴ്വരയിൽ ജനിച്ചവളല്ലാ,

എവിടന്നവൾ വന്നെന്നാർക്കറിയാം?

കന്യകയവൾ വിടചൊല്ലിയ ശേഷം

എവിടെ മറഞ്ഞെന്നറിയില്ലാർക്കും,

തൽക്കാൽപ്പാടുകൾ പോലുമദൃശ്യം!

Beseligend war ihre Nähe,

Und alle Herzen wurden weit.

Doch eine Würde, eine Höhe

Entfernte die Vertraulichkeit.

അരികത്തുണ്ടെങ്കിൽ സകലർക്കും

പരമാനന്ദം, നൽകീടുന്നോൾ,

എങ്കിലുമെന്തോ ചെറിയൊരകൽച്ച

കുലീനത കലരും ഭാവത്തോടവ

ളന്യരിൽ നിന്നും ബത പാലിച്ചാൾ.

Sie brachte Blumen mit und Früchte,

Gereift auf einer andern Flur,

In einem andern Sonnenlichte,

In einer glücklichern Natur.

പൂക്കളുമതുപോൽ കനികളമേതോ

നാട്ടിൽ വിരിഞ്ഞവ, മറ്റൊരു സൂര്യൻ

തൻ പ്രഭയേറ്റു വിളഞ്ഞവ, സദയം

കൊണ്ടന്നാളവൾ, നൂനമതേതോ

തോഷം തിങ്ങിടുമുലകീന്നാവാം.

Und teilte jedem eine Gabe,

Dem Früchte, jenem Blumen aus.

Der Jüngling und der Greis am Stabe,

Ein jeder ging beschenkt nach Haus.

സർവ്വർക്കും കനിവാർന്നവൾ പൂവ്വും

കനിയും വിരവൊടു സമ്മാനിച്ചാൾ,

യുവജനവും വടി കുത്തിയ വൃദ്ധനു

മൊരുപോലവ കൈക്കൊണ്ടു മടങ്ങീ,

Willkommen waren alle Gäste,

Doch nahte sich ein liebend Paar,

Dem reichte sie der Gaben beste.

Der Blumen allerschönste dar.

അതിഥികൾ സ്വാഗതമെപ്പഴു,മെന്നാ

ലരികിലണഞ്ഞൊരു യുവമിഥുനത്തി

ന്നവളരുളീ തൻ കയ്യിലിരിപ്പോ

രുത്തമസുന്ദരസുരഭിലസൂനം.

Glossary

Photo Courtesy: commons.wikimedia.org

Photo: By Ludovike Simanowiz - Neue Deutsche Biographie, hrsg. von der Historischen Kommission bei der Bayerischen Akademie der Wissenschaften durch Hans Günter Hockerts, redigiert von Franz Menges, Bernhard Ebneth, Stefan Jordan, Claus Priesner, Maria Schimke und Regine Sonntag, 22. Band: Rohmer-Schinkel, mit ADB & NDB-Gesamtregister auf CD-ROM, zweite Ausgabe; Verlag Duncker & Humblot, Berlin 2005, XVI und 816 S., ISBN 3 428 11203-2 bzw. 3 428 11291-1http://idw-online.de/pages/en/image18163, Public Domain, https://commons.wikimedia.org/w/index.php?curid=23428