തന്നോടു സ്വയം (1752)

Indian translations> തന്നോടു സ്വയം (1752)
Paul_Fleming.jpg

An sich (1752)

Paul Fleming* (1609-1640)

പാവ്ൾ ഫ്ലേമിങ്

Paul_Fleming.jpg

തന്നോടു സ്വയം (1752)

Translated by : K. Mathew John, P. Madhavan

Sei dennoch unverzagt! Gib dennoch unverloren!

Weich keinem Glücke nicht, steh höher als der Neid,

vergnüge dich an dir und acht es für kein Leid,

hat sich gleich wider dich Glück, Ort und Zeit verschworen.

എന്തുവന്നീടിലും വിടാതിരിക്കൂ ധൈര്യം, സ്വയം നഷ്ടപ്പെടാ നീ!

ഒഴിഞ്ഞുമാറുകേതൊരു ഭാഗ്യത്തെയും, ഉയർന്നു നില്ക്കണമസൂയയ്ക്കുപരി,

നിന്നിലാനന്ദിക്കൂ നീ സ്വയം, ശ്രദ്ധവേണ്ടാ വേദനയേതിനെപ്പറ്റിയും.

ഭാഗ്യവും, സ്ഥലകാലങ്ങളുമിപ്പോൾ നിനക്കെതിരേ ഗൂഢാലോചന ചെയ്യുമെന്നാകിലും

Was dich betrübt und labt, halt alles für erkoren;

nimm dein Verhängnis an. Laß alles unbereut.

Tu, was getan muß sein, und eh man dir's gebeut.

Was du noch hoffen kannst, das wird noch stets geboren.

നിന്നെ തപിപ്പിക്കതും തണുപ്പിക്കതുമെല്ലാം മുന്നാലെ കാത്തുവച്ചവ,

സ്വീകരിക്കേണം നീ നിൻ വിധി, മനസ്താപമൊന്നിനെപ്പറ്റിയും വേണ്ടാ.

ചെയ്യേണ്ടതു ചെയ്യുണം, മറ്റാരുമതാവശ്യപ്പെടും മുമ്പെ.

നീയാശിക്കുന്നേതും നിരതം പിറവികൊണ്ടിടും നിജം.

Was klagt, was lobt man noch? Sein Unglück und sein Glücke

ist ihm ein jeder selbst. Schau alle Sachen an:

dies alles ist in dir. Laß deinen eitlen Wahn,

പിന്നെന്താണുള്ളതു് വിലപിക്കാനും വാഴ്ത്തിപ്പുകഴ്ത്താനും

തൻ നിർഭാഗ്യവും ഭാഗ്യവുമോരോരുത്തനും

അവനവൻ തന്നെ. ഈ കാര്യങ്ങളെ നോക്കുക

ഇവയെല്ലാം നിന്നിലുണ്ടു്. നിൻ വൃഥാ ഭ്രമങ്ങളെ വെടിയുക.

und eh' du fürder gehst, so geh in dich zurücke.

Wer sein selbst Meister ist und sich beherrschen kann,

dem ist die weite Welt und alles untertan

നീ മുമ്പോട്ടു പോകും മുമ്പേ,

തിരിയൂ നിന്നിലേയ്ക്കു തന്നെ.

ആരാണോ തനിക്കു താനധിപനും സ്വയം നിയന്ത്രിപ്പാൻ പ്രാപ്തനും

ഈ വിശാല ലോകവുമതിലുള്ളതെന്തുമേയവനധീനം.

Glossary

Photo Coutesy : Wikimedia.org . S.120

Photo of the author: by unknown, author of photo unknown - copperplate from XVII century "Teütsche Poemata", 1642; via http://www.utlib.ee/ekollekt/eeva/files/pilt/17-311.jpg, Public Domain, https://commons.wikimedia.org/w/index.php?curid=2931276