ജന്മനാടിൻറെ കണ്ണീർ 1636-ൽ
Wir sind doch nunmehr ganz, ja mehr denn ganz verheeret.
Der frechen Völker Schar, die rasende Posaun,
Das vom Blut fette Schwert, die donnernde Kartaun
Hat allen Schweiß und Fleiß und Vorrat aufgezehret.
ആകെത്തകർന്നു തരിപ്പണമായുള്ള
നാടിതാ കാണുക, ഉന്മത്തകാഹളം
ചോരയിഴുകിപ്പിടിച്ച വാൾ കൈക്കൊണ്ടു
നീളെക്കറങ്ങുന്ന തെമ്മാടിവർഗ്ഗവും,
ഗർജ്ജിച്ചിടുന്ന പീരങ്കി,യൊക്കെച്ചേർന്നു
വറ്റിച്ചു നാം ചോര നീരാക്കി,യുണ്ടാക്കി
വെച്ച സമ്പാദ്യക്കലവറയൊക്കെയും
Die Türme stehn in Glut, die Kirch ist umgekehret,
Das Rathaus liegt im Graus, die Starken sind zerhaun,
Die Jungfern sind geschändt, und wo wir hin nur schaun,
Ist Feuer, Pest und Tod, der Herz und Geist durchfähret.
കത്തുന്നു ഹാ ഗോപുരങ്ങൾ, തീയ്യിൽ തല
കുത്തി വീഴുന്നിതേ പള്ളികൾ, ചത്വര
മധ്യേയരിഞ്ഞു വീഴ്ത്തപ്പെട്ടു നമ്മുടെ
ശക്തരാം നേതൃനിര, പുരീമന്ദിരം
പറ്റെ നിലംപരിശായ,ഹോ കന്യമാ
രൊക്കെയതിക്രമത്തിന്നടിപ്പെട്ടുപോയ്,
കത്തുന്ന തീ മഹാമാരിയും നമ്മുടെ
ചിത്തം പിളർക്കും മരണവും ചുറ്റിലും.
Hier durch die Schanz und Stadt rinnt allzeit frisches Blut.
Dreimal sind schon sechs Jahr, als unser Ströme Flut,
Von Leichen fast verstopft, sich langsam fortgedrungen.
പട്ടണവീഥികളിൽ വാർന്നൊഴുകുന്നു
പുത്തനാം ചോര, യാറാണ്ടിൽ മൂന്നാവൃത്തി
പൊന്തിക്കിടക്കും മൃതശരീരങ്ങളാൽ
ഹന്ത നിറഞ്ഞു കഴിഞ്ഞ പുഴകൾ നാം
കണ്ടു നിൽക്കേ, പതിയേയൊഴുകുന്നിതേ.
Doch schweig ich noch von dem, was ärger als der Tod,
Was grimmer denn die Pest und Glut und Hungersnot:
Daß auch der Seelenschatz so vielen abgezwungen.
ഒന്നിനെപ്പറ്റി ചിരം മൗനിയാണു ഞാൻ -
മൃത്യുവേക്കാളതിരൂക്ഷം, ഭയാനക
മഗ്നിയേക്കാൾ, പട്ടിണി, പ്ലേഗിവയിലു
മൊക്കെയധികം കഠിന, മാത്മാവെന്ന്
നിത്യനിധിയതല്ലോ മിക്കപേർക്കുമേ
നഷ്ടമായീ, ബലാൽ തട്ടിപ്പറിച്ച പോൽ.
Glossary
Anno 1636 is one of the years in the Thirty Years' War (German: Dreißigjähriger Krieg), one of the longest and most destructive conflicts in European history, lasting from 1618 to 1648. Fought primarily in Central Europe, an estimated 4.5 to 8 million soldiers and civilians died as a result of battle, famine, or disease, while parts of modern Germany reported population declines of over 50%. See https://en.wikipedia.org/wiki/Thirty_Years%27_War
Author Photo: Von Philipp Kilian - zeno.org, Gemeinfrei, https://commons.wikimedia.org/w/index.php?curid=7544083 - Photo: By Unknown artist - http://www.deutschefotothek.de/documents/obj/70255419, Public Domain, https://commons.wikimedia.org/w/index.php?curid=48700614
This sonnet “Tears of the Fatherland” is mainly about the recurring motif “memento mori” and the “vanitas motif”, which are two of the three most important motifs of the Baroque period. See https://lyrik.antikoerperchen.de/andreas-gryphius-traenen-des-vaterlandes,textbearbeitung,121.html
Courtesy: https://lyrik.antikoerperchen.de/andreas-gryphius-traenen-des-vaterlandes,textbearbeitung,121.html