ഈ നല്ല പീതപ്പനീർപ്പുഷ്പമിന്നലെ

Indian translations> ഈ നല്ല പീതപ്പനീർപ്പുഷ്പമിന്നലെ
Rainer_Maria_Rilke_1900.jpg

Die Rose hier, die gelbe.

Rainer Maria Rilke (1875-1926)

റായ്നർ മറിയാ റിൽക്കെ (1875-1926)

Rainer_Maria_Rilke_1900.jpg

ഈ നല്ല പീതപ്പനീർപ്പുഷ്പമിന്നലെ

Translated by : K. Mathew John, P. Madhavan

Die Rose hier, die gelbe,

gab gestern mir der Knab,

heut trag ich sie, dieselbe,

hin auf sein frisches Grab

ഈ നല്ല പീതപ്പനീർപ്പുഷ്പമിന്നലെ

ഏകിയവനെനി,ക്കിന്നു ഞാനേന്തുക-

യാണതവൻെറ പുതുകുഴിമാടത്തി-

ലേറെ ദു:ഖത്തോടെയർപ്പിപ്പതിന്നിതാ.

An ihren Blättern lehnen

noch lichte Tröpfchen, – schau!

Nur heute sind es Tränen, –

und gestern war es Tau …

ഹാ കാൺക മിന്നിത്തിളങ്ങുന്നതില്ലയോ

ആ പൂവ്വിതൾകളിൽ പറ്റും ജലകണം

ഇന്നലെ മഞ്ഞിൻ കണങ്ങളായ് മിന്നിയ-

തിന്നഹോ കേവലം കണ്ണീർക്കണങ്ങളായ്!!