ഇരുവർ

Indian translations> ഇരുവർ
Nicola_Perscheid_-_Hugo_von_Hofmannsthal_1910.jpg

Die Beiden

Hugo von Hofmannsthal (1874-1929)

ഹൂഗോ ഫൊൺ ഹോഫ്മൻഷ്ടാൾ874-1929)(1874-1929)

Nicola_Perscheid_-_Hugo_von_Hofmannsthal_1910.jpg

ഇരുവർ

Translated by : K. Mathew John, P. Madhavan

Sie trug den Becher in der Hand -

Ihr Kinn und Mund glich seinem Rand -,

So leicht und sicher war ihr Gang,

Kein Tropfen aus dem Becher sprang.

തരുണീമണിയുടെ കരതാരിൽ മധുചഷകം

അവൾ തൻ വദനം, ചിബുകമതിൻ സദൃശം

പതറാതെ,യുറച്ചൊരു പദപതനം

ഒരു തുള്ളിയുമത്ര തുളമ്പാതെയനായാസം.

So leicht und fest war seine Hand:

Er ritt auf einem jungen Pferde,

Und mit nachlässiger Gebärde

Erzwang er, daß es zitternd stand.

തരുണൻ കുതിരപ്പുറമേറിയണഞ്ഞൂ,

അലസം താനവനുടെയംഗത്തിൻ ചലനം,

അശ്വത്തിനെ മുൻകാലിലുയർത്തി നിറുത്തീ

വിറകൊണ്ടാനന്നേരമതിൻെറ ശരീരം.

Jedoch, wenn er aus ihrer Hand

Den leichten Becher nehmen sollte,

So war es beiden allzu schwer:

Denn beide bebten sie so sehr,

Daß keine Hand die andre fand

Und dunkler Wein am Boden rollte.

അവളുടെ കരമതിൽ നിന്നാ മധുചഷകം

വാങ്ങുവതിരുവർക്കുമൊരേ മട്ടിൽ ഞെരുക്കം

കൈകളവർക്കിരുവർക്കുമൊരേ പോലെ വിറച്ചൂ

ഇതരൻ കരമെവിടെന്നു തിരഞ്ഞു വലഞ്ഞൂ

ഇരുൾനിറമാം വീഞ്ഞപ്പോൾ

തറയിൽ വീണൊഴുകീ.

Glossary

Photo of the Poet: Von Nicola Perscheid - http://images.zeno.org/Literatur/I/big/hofmapor.jpg, Gemeinfrei, https://commons.wikimedia.org/w/index.php?curid=6054696

Poem Courtesy:

https://lyrik.antikoerperchen.de/hugo-von-hofmannsthal-die-beiden,textbearbeitung,31.html