അവളോടു് (1752)

Indian translations> അവളോടു് (1752)
Klopstock_(Füßli).jpg

An sie (1752)

Friedrich Gottlieb Klopstock (1724 – 1803)

ഫ്രീദ്റിയ്ഹ് ഗൊട്ട്ലീബ് ക്ലോപ് ഷ്ടോക് (1724 – 1803)

Klopstock_(Füßli).jpg

അവളോടു് (1752)

Translated by : K. Mathew John, P. Madhavan

An Sie (1752)

അവളോടു്

Zeit, Verkündigerin der besten Freuden,
Nahe selige Zeit, dich in der Ferne
Auszuforschen, vergoß ich
Trübender Thränen zu viel!

കാലമേ, യതിയാം മോദത്തിൻ വിളിയേ,

സാമിപ്യ ധന്യതേ, ദൂരത്തിൽ നിന്നുമേ

നിന്നെയളന്നിടാനൊഴുക്കീ ഞാനന്നു

ദുഃഖത്തിൻ കണ്ണീരിതെത്രയേറെ.

Und doch komst du! O dich, ja Engel senden,
Engel senden dich mir, die Menschen waren,
Gleich mir liebten, nun lieben
Wie ein Unsterblicher liebt.

എന്നാലുമെത്തീടു,ന്നെന്നടുത്തേയ്ക്കു നീ

മാലാകർ മുമ്പത്തെ മർത്യരാം മാലാകർ

നിന്നെയെൻ പക്കലയ,ച്ചെന്നെപ്പോലന്നും

ഇന്നുമേ സ്നേഹിക്കു, ന്നമർത്ത്യർ പോൽ.

Auf den Flügeln der Ruh, in Morgenlüften,
Hell vom Thaue des Tags, der höher lächelt,
Mit dem ewigen Frühling,
Komst du den Himmel herab.

സ്വച്ഛത തന്നുടെ ചിറകി, ലുഷസ്സിൻ

വായുവിൽ തെളിയും ദിനത്തിൻ മഞ്ഞുകൾ

പുഞ്ചിരി തൂകുന്നു, നിത്യവസന്തവും

വരുന്നൂ നീ സ്വർഗ്ഗേ നിന്നു മന്നിൽ.

Denn sie fühlet sich ganz, und gießt Entzückung
In dem Herzen empor die volle Seele,
Wenn sie, daß sie geliebt wird,
Trunken von Liebe, sichs denkt!

തൻ സ്പർശമത്രയുമറിയുന്നു മന-

മൊഴുക്കും ഹർഷവും, ഹൃത്തിൻ മേലെ

സ്നേഹത്തിൻ പാനത്തി, ലോർത്തെന്നാലവളും

സ്നേഹത്തിൻ പാത്രമായ് തീർന്ന സത്യം.

Glossary

Photo Courtesy: Commons.wikimedia.org

Photo: By Johann Caspar Füssli - Das Jahrhundert der Freundschaft. Johann Wilhelm Ludwig Gleim und seine Zeitgenossen, ed. Ute Pott (Göttingen: Wallstein, 2004), p. 25.Uploader: James Steakley, Public Domain, https://commons.wikimedia.org/w/index.php?curid=11182306