അറികയില്ല ഞാനെന്തെന്നെനിക്കു (1657)
Ich weiß nicht, was ich bin, ich bin nicht, was ich weiß:
Ein Ding und nicht ein Ding: ein Tüpfelchen und ein Kreis
അറികയില്ല ഞാനെന്തെന്നെനിക്കു, ഞാ-
നറിവതെന്താണതല്ല ഞാൻ നിശ്ചയം
ഒരു വെറും വസ്തു, വല്ല ഞാൻ വസ്തുവ-
ല്ലൊരു ചെറുപൊ, ട്ടൊരു വട്ടപ്പൂജ്യമോ.
Gott hat sich nie bemüht, und geruht, das merk,
Sein Wirken ist sein Ruh’n und seine Ruh sein Werk
നോക്കു, ദൈവം ഇതൊന്നും പ്രധാനമായ്
കാൺകയില്ല, കണക്കാക്കയുമില്ല
തന്റെ യത്നം അതു തന്നെ വിശ്രമം
തന്റെ വിശ്രമം താൻ ജോലിയെന്നുമാം
Ein Urgrund ist zwar Gott, doch wem er sich soll zeigen,
Der muss bis auf die Spitze der ew’gen Berge steigen
അത്യഗാധതയാണീശൻ, ആർക്കവൻ
തൻ സ്വരൂപം വെളിവാക്കിടുന്നുവോ
നിത്യമാം പർവ്വതങ്ങൾ തന്നുച്ചിയി-
ലെത്തുമന്നവൻ, ജ്ഞാനമാർജ്ജിച്ചവൻ
Halt an, wo läufst du hin? Der Himmel ist in dir;
Suchst du Gott anderswo, du fehlst ihn für und für
ഒന്നു നിൽക്കു, നീയോടുവതേങ്ങോട്ടു
നിന്റെയുള്ളിൽ നീ സ്വർഗം വിരയുക.
വേറെയെങ്ങാനുമീശനെത്തേടുകിൽ
നീയൊരിക്കലും കണ്ടെത്തിടാ ദൃഢം.
Die Rose, welche hier dein äußres Auge sieht,
Dir hat von Ewigkeit in Gott also geblüht.
ബാഹ്യചക്ഷു വീക്ഷിക്കും പനീർമലർ
ഈശനിൽത്താൻ വിരിവു കാലാന്തരേ.
Ich selbst bin Ewigkeit, wann ich die Zeit verlasse
Und mich in Gott und Gott in mich zusammenfasse
കാലത്തിൽ നിന്നു പുറത്തുകടക്കിൽ ഞാൻ
മാറുമനന്തമാം കാലമായ്, ദൈവത്തിൽ
ഞാനിരിക്കുന്നതായ്, എന്നിലോ ദൈവമായ്
തീരുമവസ്ഥയെ കൈവരിക്കും തദാ.
In Trost und Süßigkeit kennst du dich selbst nicht, Christ;
Das Kreuze zeigt dir erst, wer du im Innern bist.
നിന്നെത്തിരിച്ചറിയില്ല നീ ക്രൈസ്തവാ
സന്തുഷ്ടിയിൽ സുഖത്തിൽ കഴിഞ്ഞീടവേ
നിന്റെയുള്ളിൽ നീയാരെന്ന വാസ്തവം
കാട്ടിടാൻ കുരിശൊന്നു പോരും സദാ.
Tod ist ein selig Ding, je kräftiger er ist,
Je herrlicher daraus das Leben wird erkiest.
മൃത്യുവെന്നതനുഗ്രഹം; എത്രയും
ശക്തമാണതെന്നാകിൽ മഹത്തരം.
Mensch, werde wesentlich! Denn wann die Welt vergeht,
So fällt der Zufall weg, das Wesen, das besteht.
ജീവിതം തേ തിരഞ്ഞെടുക്കാമതിൽ
ഹേ മനുജാ, നീയുൾക്കരുത്തുള്ളവ-
നാക, ലോകം കടന്നു പോയീടവേ
കാൺകയില്ല യാദൃശ്ചികങ്ങൾ, കാത-
ലൊന്നു മാത്രം, അതേ നില നിന്നിടൂ.
Glossary
Photo: By Unknown artist - http://www.deutschefotothek.de/documents/obj/70255419, Public Domain, https://commons.wikimedia.org/w/index.php?curid=48700614
*1657 In the book Cherubinischer Wandersmann. From: W. GRABERT und A. MULOT. GESCHICHTE DER DEUTSCHEN LITERATUR. BAYERISCHER SCHULBUCH-VERLAG, 15 . Auflage, 1971, S.116.