സന്ധ്യാഗീതം

Indian translations> സന്ധ്യാഗീതം
Portrait_claudius (1).jpg

Abendlied

മറ്റിയാസ് ക്ലാവ്ദിയൂസ്

Matthias Claudius (1740-1816)

Portrait_claudius (1).jpg

സന്ധ്യാഗീതം

Translated by : K. Mathew John, P. Madhavan

Der Mond ist aufgegangen,
Die goldnen Sternlein prangen,
Am Himmel hell und klar.
Der Wald steht schwarz und schweiget
Und aus den Wiesen steiget,
Der weisse Nebel wunderbar.

Wie ist die Welt so stille
Und in der Dämm'rung Hülle,

അമ്പിളി വാനിലുദിച്ചു തിളങ്ങീ

കനകത്താരകളൊളി ചിന്നീ,

കാനനമിരുളിലുറങ്ങീ ശാന്തം

മേടുകൾ വെൺനിറവിസ്മയമായ്.

നിശ്ചലതാമേലങ്കിയണിഞ്ഞഥ

നില്പൂ മൂവന്തിയിൽ ലോകം,

So traulich und so hold,
Gleich einer stillen Kammer,
Wo ihr des Tages Jammer,
Verschlafen und vergessen sollt.

കനിവാ,യലിവായ്,ചാരുതയാർന്നൊരു

നിറവായ് മൗനകുടീരത്തിൽ

അനുദിനവേദന,യാശാഭംഗം

മറവിയിൽ മൂടിസ്സുഖമായ് നീ

നിദ്രയിലാണ്ടു കിടന്നേയ്ക്കൂ.

Seht ihr den Mond dort stehen,
Er ist nur halb zu sehen
Und ist doch rund und schön.
So sind wohl manche Sachen,
Die wir getrost belachen,
Weil unsre Augen sie nicht seh'n.

കണ്ടോ മാനത്തമ്പിളി.യെന്തിതു

പാതി മറഞ്ഞേ കാണുന്നൂ?

എന്നാൽ പൂർണ്ണമിതഴകിൻ ബിംബം

പാരിൽ പലതുമിതേ മട്ടിൽ

നാമവയെ വൃഥാ പഴി പറയുന്നൂ

കാൺമീലവയുടെ പൂർണ്ണതാ നാം

Wir stolze Menschenkinder

Sind eitel arme Sünder,
Und wissen gar nicht viel;
Wir spinnen Luftgespinste,
Und suchen viele Künste,
Und kommen weiter von dem Ziel.

മിഥ്യാഗർവ്വിതർ, പതിതർ മനുഷ്യർ

വിജയികളെന്നു നടിപ്പൂ നാം

കെട്ടും കോട്ടകളാകാശത്തിൽ

പൊട്ടൻമാർ വഴി വിട്ടേറെ,

ചുറ്റിത്തിരിവൂ ബഹുദൂരെ.

Gott, laß uns dein Heil schauen,
Auf nichts vergänglichs trauen,
Nicht Eitelkeit uns freun!
Laß uns einfältig werden,
Und vor dir hier auf Erden
Wie Kinder fromm und fröhlich sein!

നേരിൻ പൊരുളേ, ചൊരിയുക ഞങ്ങളിൽ

നീ കനിവേറ്റം, മിഥ്യകളിൽ

മോഹിക്കാതെ, മയങ്ങാതെ, ചെറു

പൈതങ്ങൾ കണക്കിഹ ഞങ്ങൾ

കന്മഷമില്ലാ മനമൊടെയേവം

തുഷ്ടിയൊടിവിടെ കഴിയട്ടേ.

ഭക്തർ സദാ കരുണാമൂർത്തേ.

Wollst endlich sonder Grämen
Aus dieser Welt uns nehmen
Durch einen sanften Tod,
Und wenn du uns genommen,
Laß uns in Himmel kommen,
Du lieber treuer frommer Gott!

കേണീടാതിഹലോകം വെടിയാൻ

കെല്പേകുക നീ ഹേ ഭഗവൻ,

തവ കാരുണ്യത്താൽ നിറയട്ടേ

സ്വർഗ്ഗീയം പരമാനന്ദം

സ്നേഹനിധേ അതു തുണയാവട്ടേ

ഞങ്ങടെയന്തിമയാത്രയതിൽ

So legt euch denn ihr Brüder
In Gottes Namen nieder.
Kalt weht der Abendhauch.
Verschon' uns Gott mit Strafen
Und lass' uns ruhig schlafen
Und unsern kranken Nachbarn auch.

നിദ്രയിലണയുക സോദരരേയിനി

സ്രഷ്ടാവിൻ തിരുനാമത്തിൽ,

അന്തിക്കാറ്റിൻ കുളിർ പടരുന്നൂ,,

ദണ്ഡനമൊഴിവാക്കിടുക വിഭോ.

തീയ്യും കാഞ്ഞു സുഖേനയുറങ്ങാം

നാമും ദീനരയൽക്കാരും...

Glossary

Courtesy: https://de.wikipedia.org/wiki/Abendlied_(Matthias_Claudius)

Matthias Claudius; Porträt von Friederike Leisching - https://de.wikipedia.org/wiki/Matthias_Claudius#/media/Datei:Portrait_claudius.jpg

An audio of this song is given in: Audio of the Song -- https://singstart-niedersachsen.de/lieder/dermondistaufgegangen/

A sketch portraying this song is given in: https://de.wikipedia.org/wiki/Abendlied_(Matthias_Claudius)#/media/Datei:L_Richter_Der_Mond_ist_aufgegangen.jpg