അതാണു ശരത്കാലം
Das ist der Herbst; die Blätter fliegen,
Durch nackte Zweige fährt der Wind;
Es schwankt das Schiff, die Segel schwellen –
Leb wohl, du reizend Schifferkind! –
വന്നിതു ശരത്കാലം ഇലകൾ പറക്കുന്നൂ
നഗ്നമാം മരക്കൊമ്പുകളിൽ കാറ്റടിക്കുന്നൂ
ഇളകുന്നിതേ നൗക, അതിൻ പായകൾ വീർത്തു,
പോയ് വരൂ, സുകോമള നാവികപ്പൂം പൈതലേ.
Sie schaute mit den klaren Augen
Vom Bord des Schiffes unverwandt,
Und Grüße einer fremden Sprache
Schickte sie wieder und wieder ans Land.
തെളിഞ്ഞ മിഴിയോടെ നോക്കിനാളവൾ കപ്പ-
ലിൻെറ മേൽത്തട്ടിൽ കേറിനിന്നു കൊണ്ടചഞ്ചലം,
അന്യഭാഷയിലഭിവാദ്യങ്ങൾ സസന്തോഷം
കരയിൽ നില്പോർക്കവളയച്ചാൾ വീണ്ടും വീണ്ടും.
Sie schaute mit den klaren Augen
Vom Bord des Schiffes unverwandt,
Und Grüße einer fremden Sprache
Schickte sie wieder und wieder ans Land.
നോക്കി നിന്നിതേ ഞങ്ങൾ കരയിൽ ആ നാവിക
പ്പൈതലെ, കൺ ചിമ്മാതെ, നൗക നീങ്ങിടും വരെ.
അതാണു ശരത് കാലം, ജീവിതം, അതിങ്കലെ
ചാരുതയെല്ലാം നമ്മെ വിട്ടു പോയിടും കാലം.
Glossary
Poet's Photo: Von Autor/-in unbekannt - uploader was Hajotthu at de.wikipedia, Gemeinfrei, https://commons.wikimedia.org/w/index.php?curid=38491941
Poem:
https://www.projekt-gutenberg.org/storm/gedisamm/chap059.html