Wenn der Krieg enden soll

Foreign translations> Wenn der Krieg enden soll
Basheer.jpg

‘യുദ്ധം അവസാനിക്കണമെങ്കിൽ !‘ (1953)

ബഷീർ

Vaikom Muhammed Basheer (1908-1994)

Basheer.jpg
SrikantPhoto.jpg

Wenn der Krieg enden soll

Übersetzt von : Srikant Elasserry)

Translated by : Srikant Elasserry

SrikantPhoto.jpg

‘യുദ്ധം അവസാനിക്കണമെങ്കിൽ !‘ പല്ലു് ഇറുക്കിക്കടിച്ചു ചുണ്ടുകളുടെ ഇടത്തെ മൂല വിടുർത്തി അതിനിടയിലൂടെ ‘ശ് ശ് ശ് ’ ശബ്ദവും പുറപ്പെടുവിച്ചു് ആനന്ദത്തോടെ വരട്ടു ചൊറി മാന്തിക്കൊണ്ടു് ചാരുകസേരയിൽ മലർന്നു കിടക്കുന്ന അഗാധചിന്തകനും ബലിഷ്ഠകായനും മഹാദ്വേഷ്യക്കാരനുമായ ആ വിഖ്യാത സാഹിത്യകാരൻ, തന്നെക്കാണാൻ വന്ന പത്രപ്രതിനിധിയായ യുവാവിന്റെ ചോദ്യത്തിനു മറുപടിയെന്നോണം ചോദിച്ചു: യുദ്ധം അവസാനിക്കണമെങ്കിൽ, ഞാൻ എന്തു ചെയ്യണമെന്നാണു താൻ പറയുന്നതു്? ’

“Wenn wir den Krieg beenden wollen!” – mit zusammengebissenen Zähnen, den linken Mundwinkel verziehend und dadurch einen “sch” Laut von sich gebend, mit Vergnügen sein Ekzem kratzend, in einen Liegestuhl zurückgelehnt, stellte der Tiefnachdenkende, der Starke, der Jähzornige, jener berühmte Literat dem zu Besuch gekommenen jungen Journalisten als Erwiderung eine Gegenfrage: “Meinst du, dass ich etwas tun soll, um den Krieg zu beenden?”

‘അങ്ങു് ഒന്നും ചെയ്യണമെന്നല്ല.’ പത്രപ്രതിനിധി വ്യക്തമാക്കി. ‘അങ്ങയുടെ അഭിപ്രായമാണു ഞങ്ങൾക്കറിയേണ്ടതു്. എന്നന്നേയ്ക്കുമായി യുദ്ധം അവസാനിക്കണമെങ്കിൽ ജനങ്ങൾ എന്തു ചെയ്യണം?’

“Es ist nicht, dass Sie etwas tun müssen,” stellte der Journalist klar, “Wir würden gerne Ihre Meinung dazu hören. Was sollten die Menschen tun, damit der Krieg ein für alle Mal endet?”

‘ഒന്നും ചെയ്യണ്ടടോ! താൻ ഇവിടന്നു പോയാൽ മതി – മണ്ടൻ !‘

“Nichts! Es genügt, wenn du einfach von hier weggehst: Dummkopf!”

‘അങ്ങു് എന്തെങ്കിലും പറയണം. ലോകത്തിനു വലിയ കഷ്ടപ്പാടുണ്ടു്. വലിയ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ അവസാനിക്കണം. ലോകത്തിനു ശാന്തിയും സമാധാനവും കൈവരണം. അതിലേയ്ക്കുള്ള അങ്ങയുടെ വിലയേറിയ ഉപദേശമാണു വേണ്ടതു്. യുദ്ധം അവസാനിക്കണമെങ്കിൽ?’

“Sie müssen etwas dazu sagen. Die Welt ist in große Schwierigkeiten geraten. Große Schäden werden heutzutage angerichtet. Das alles muss aufhören. Ruhe und Frieden müssen in der Welt herrschen. In dieser Hinsicht wird nach Ihrem hochgeschätzten Rat gefragt. Wenn wir den Krieg beenden wollen…?“

‘എടോ ആഭാസാ, മണ്ടാ, എന്നോടു ചോദിച്ചിട്ടാണോ യുദ്ധം തുടങ്ങിയതു്? പണ്ടുകാലം മുതല്ക്കേ യുദ്ധം ഉണ്ടായിരുന്നതല്ലേ – ഇപ്പോഴത്തേതു തീർന്നാൽ ഇനിയും ഉണ്ടാകും. ഭൂഗോളത്തിൽ രണ്ടു മനുഷ്യർ അവശേഷിച്ചാൽ അവർ രണ്ടു പേരും യുദ്ധം ചെയ്യും. ഒരുത്തൻ അവശേഷിച്ചാൽ അവന്റെ ഇടതുകൈയും വലതു കൈയും തമ്മിൽ ശണ്ഠകൂടും. ഒടുവിൽ അവനും കായും. പിന്നെ ശാന്തി. പൊയ്ക്കോളൂ!’

“Du Narr, Schwachkopf, hat denn der Krieg begonnen, nachdem man mich um Erlaubnis gebeten hatte? Gibt's Kriege nicht seit undenkbaren Zeiten? Sobald dieser jetzt zu Ende ist, beginnt gleich ein anderer. Wenn auf der Erdkugel nur noch zwei Menschen übrigbleiben würden, würden sie miteinander kämpfen. Wenn danach nur einer bleiben würde, gäbe es einen Kampf zwischen seiner rechten und seiner linken Hand. Am Ende verstirbt auch der. Und dann erst herrscht Ruhe. Nun geh weg!”

‘അയ്യോ അങ്ങിനെ പറഞ്ഞാൽ പോരാ! യുദ്ധം ഇനി ഉണ്ടാവരുതു്. എന്നന്നേയ്ക്കുമായി യുദ്ധം അവസാനിക്കണമെങ്കിൽ ?’

“Oje, das genügt nicht! Es darf keinen Krieg mehr geben! Wenn man den Krieg für immer beenden will… ?”

‘താൻ പോയി മറ്റുള്ള മണ്ടശ്ശിരോമണികളായ ചിന്തകന്മോരോടു ചോദിക്കൂ. എന്നെ ഉപദ്രവിക്കല്ലേ!’

“Geh doch und frage die anderen blödsinnigen Denker; belästige mich doch nicht!”

‘എല്ലാവരുടെയും കിട്ടിക്കഴിഞ്ഞു’, പത്രപ്രതിനിധി പരുങ്ങലോടെ പറഞ്ഞു, ‘അങ്ങയുടെ ദ്വേഷ്യം ഞങ്ങൾക്കൊക്കെ അറിയാവുന്നതാണല്ലോ. അങ്ങയെ സമീപിക്കുന്നതു് ഒടുവിലാവാമെന്നു വച്ചെന്നേയുള്ളു. അങ്ങയുടെ അഭിപ്രായത്തിനു മറ്റുള്ളവരുടേതിനേക്കാൾ വിലയുണ്ടെന്നും ഞങ്ങൾക്കറിയാം.‘

“Die anderen haben wir bereits gefragt,” sagte der Journalist verlegen, “Ihre Wut kennen wir ja alle schon. Es ist nur, dass Sie als Letzter an der Reihe waren. Dass Ihre Meinung wertvoller ist als die der anderen, wissen wir ja.”

‘മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്തൊക്കെയാണു്, യുദ്ധം അവസാനിക്കണമെങ്കിൽ ?’

“Was haben denn die anderen gesagt? Wie kann man den Krieg beenden?”

‘ലോകം സൊറാസ്റ്ററിന്റെ മതം അംഗീകരിക്കണം; ലോകം കൺഫ്യൂഷ്യസിന്റെ മതം അനുസരിക്കണം; ലോകം ശ്രീകൃഷ്ണന്റെ മുരളീനാദം കേൾക്കണം; ലോകം ബുദ്ധനെ അനുഗമിക്കണം; ലോകം യേശുവിനെ അനുഗമിക്കണം; ലോകം മുഹമ്മദിൽ വിശ്വസിക്കണം; ലോകം നാനാക്കിനെ – ഇങ്ങിനെ പലതും... ’

“Die Welt muss sich zum Zoroastrismus bekennen, die Welt muss sich zum Konfuzianismus bekennen, die Welt muss der Flötenmusik Krishnas lauschen, die Welt muss dem Buddhismus folgen, die Welt muss Jesus folgen, die Welt muss an Muhammad glauben, die Welt muss an Guru Nanak.... und viel solches.”

‘ഇത്രേയുള്ളോ!’ ആ മഹാദ്വേഷ്യക്കാരൻ വീറോടെ വരട്ടു ചൊറി മാന്തിക്കൊണ്ടു ചോദിച്ചു: ‘മറ്റെ സെറ്റുകാരൊന്നും പറഞ്ഞില്ലേ ?’

“Ach, ist das alles?” Jener Jähzornige fragte, sein Ekzem heftig kratzend, “Hat die andere politische Gruppe nichts gesagt?”

‘പറഞ്ഞു. യുദ്ധം അവസാനിക്കണമെങ്കിൽ കമ്മ്യൂണിസം ലോകം അംഗീകരിക്കണം എന്നൊരു പക്ഷം. വേറൊരു കൂട്ടർ പറയുന്നതു് അരാജകത്വ വാദം അംഗീകരിക്കണം. മറ്റൊരു ചിന്തകൻ പറയുന്നു, ഫാഷിസം വരണം. ഇനി ഒരുത്തൻ പറയുന്നു, അക്രമരാഹിത്യസിദ്ധാന്തം അംഗീകരിക്കണം. അങ്ങു് എന്തു പറയുന്നു --- യുദ്ധം അവസാനിക്കണമെങ്കിൽ ?’

“Doch. Um den Krieg zu beenden, müsste die Welt den Kommunismus annehmen; so lautet eine Meinung. Andere sagen, Anarchismus müsste angenommen werden. Noch ein anderer Denker meinte, der Faschismus müsste kommen. Einer anderen Auffassung war noch einer, der die Gewaltlosigkeitslehre predigte. Was sagen Sie dazu; wenn wir den Krieg beenden wollen.. ?”

‘ഞാൻ ഈ യുഗത്തിന്റെ മഹാപ്രവാചകനാണെന്നു താൻ സമ്മതിക്കണം !’

“Du musst damit einverstanden sein, dass ‚ich‘ der größte Prophet dieses Zeitalters bin!”

‘ഞാൻ സമ്മതിക്കാം. ബാക്കി ലോകം ?’

“Ich bin einverstanden. Und was ist mit dem Rest der Welt... ?”

‘ബാക്കി ലോകത്തിനെക്കൊണ്ടും താൻ സമ്മതിപ്പിക്കണം തന്റെ പത്രത്തിൽ അടിച്ചു വിടൂ! താൻ എന്റെ ഒന്നാമത്തെ അനുയായിയാണെന്നു പ്രഖ്യാപനം ചെയ്യൂ!’

“Du musst auch den Rest der Welt davon überzeugen. Lass es in deiner Zeitung abdrucken! Verkünde, dass du mein erster Anhänger bist!”

‘പക്ഷേ, അങ്ങേയ്ക്കു വല്ല ദിവ്യ വെളിപാടുമുണ്ടായിട്ടുണ്ടോ ? വെളിച്ചം കാണൽ?’

“Aber haben Sie eine Vision empfangen? Eine Erleuchtung?”

‘ഉണ്ടായിട്ടുണ്ടെടോ തൃണമേ!’

“Jawohl, Dussel!”

എന്നു പറഞ്ഞു കണ്ണു തുറിച്ചു് ചിറി വക്രിച്ചു് അദ്ദേഹം ‘കറുകറാ’ന്നങ്ങനെ വരട്ടുചൊറി മാന്തി രസിച്ചുകൊണ്ടിരുന്നു.

Damit wandte er seine Augen mit einem verächtlichen Lächeln ab und, von “Krrkrr” Geräuschen begleitet, setzte dann vergnügt das Kratzen seines Ekzems fort.

ആ ഇരിപ്പിൽ അദ്ദേഹം ലോകത്തെ വിസ്മരിച്ചു പോയി എന്നു പത്രപ്രതിനിധിക്കു തോന്നി. പത്രപ്രതിനിധി ഒന്നു മുരടനക്കി. ആ മഹാദ്വേഷ്യക്കാരൻ തിരിഞ്ഞു നോക്കി:

Ihn in solch einer Haltung beobachtend, kam es dem Journalisten so vor, als hätte der Kratzende die Welt vergessen. Der Journalist bewegte sich etwas. Jener Jähzornige drehte sich um und sprach:

‘എന്തെടോ ശപ്പൻ ! താൻ പോയില്ലേ ?’

“Was denn, Blödian! Bist du noch nicht weg?”

‘ഇല്ല, അങ്ങ് ആ സന്ദേശം തന്നില്ല. യുദ്ധം അവസാനിക്കണമെങ്കിൽ ?’

“Nein. Sie haben jene Auskunft nicht gegeben. Wenn der Krieg enden soll ? "

‘ഭാര്യയേയും കുട്ടികളേയും തല്ലണമെന്നുള്ള രഹസ്യം തനിക്കറിയാമല്ലോ. എടോ ഞാൻ എന്റെ ഭാര്യയേയും കുട്ടികളേയും തല്ലിയിട്ടു് ഒന്നൊരക്കൊല്ലമായി. മറന്നു പോകുന്നു. വിസ്മൃതി !’

“Du kennst wahrscheinlich das Geheimnis, dass man seine Frau und Kinder schlagen sollte. Ach, ich habe meine Frau und Kinder seit anderthalb Jahren nicht geschlagen. Ich vergesse es... diese Amnesie!”

‘എന്തു് ! കഴിഞ്ഞ ഒന്നരക്കൊല്ലമായിട്ടു് അങ്ങേയ്ക്കു് മറവി ബാധിച്ചിരിക്കുന്നുവെന്നോ ?’

“Was! Sie meinen, Vergesslichkeit hat Sie in diesen vergangenen eineinhalb Jahren belästigt?”

‘വിഡ്ഢീ ! അല്ല, ആനന്ദം ! ആനന്ദം !

“ Nein, Trottel! Es ist Freude! Freude!”

‘എനിക്കു മനസ്സിലാവുന്നില്ല.’

“Ich verstehe nicht!”

‘എടോ, ഇക്കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയ്ക്കു് ഞാൻ വല്ല പത്രാധിപന്മാരേയോ നിരൂപകന്മാരെയോ പ്രസിദ്ധീകരണശാലക്കാരെയോ ഇടിച്ചു പഞ്ചറാക്കീട്ടുണ്ടോ?’

“Hör mal zu: Habe ich in den letzten eineinhalb Jahren irgendwelche Journalisten, Kritiker oder Verleger verprügelt?”

‘ഇല്ല!’

“Nein!”

‘ഈ ഒന്നരക്കൊല്ലത്തിനിടയ്ക്കു ഞാൻ വല്ല പുതിയ പുസ്തകവും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?’

“Habe ich in diesen anderthalb Jahren ein neues Buch veröffentlicht?”

‘ഇല്ല!’

“Nein!”

‘ഈ ഒന്നരക്കൊല്ലത്തിനിടയ്ക്കു് എന്റെ പേരിൽ വല്ല പോലീസ് കേസും ഉണ്ടായിട്ടുണ്ടോ?’

“Ist in diesen anderthalb Jahren etwa eine polizeiliche Anzeige gegen mich erstattet worden?”

‘കേട്ടിട്ടില്ല!’

“Hab' ich nicht zu hören bekommen!”

‘എന്തുകൊണ്ടു്? വിഡ്ഢീ, എന്തു കൊണ്ടു്?’

“Warum? Du Trottel, warum?”

‘എനിക്കറിഞ്ഞുകൂടാ.’

“Ich weiß es nicht.”

‘താൻ എന്തുകൊണ്ടു തിരക്കിയില്ല? ഞാൻ ഒരു നല്ല വാർത്തയല്ലേ?’

“Wieso findest du das nicht heraus? Bin ich denn keine "Neuigkeit" für dich?”

‘അതേ. എന്റെ പത്രത്തിന്റെ പേരിൽ ഒരു തെറ്റാണതു്. അങ്ങു ക്ഷമിക്കണം. യുദ്ധം അവസാനിക്കണമെങ്കിൽ?’

“Doch. Das ist ein Fehler vonseiten meiner Zeitung. Das müssen Sie uns verzeihen. Wenn wir den Krieg beenden wollen?”

‘പോയി പ്രാർത്ഥിക്കെടോ!’

“Geh doch mal und bete!”

‘അയ്യോ, വളരെ കൊല്ലങ്ങളായി ജനങ്ങളൊക്കെ പ്രാർത്ഥിച്ചു. ഒരു ഫലവുമുണ്ടായില്ല. അങ്ങയുടെ ആ വെളിപാടു് ഉണർത്തിക്കണം, യുദ്ധം അവസാനിക്കണമെങ്കിൽ?’

“Oje! Das tun die Menschen seit vielen Jahren. Es hat gar nichts genützt. Ihre Weisheit müssen Sie uns zu hören geben; wenn wir den Krieg beenden wollen?"

‘കണ്ണുകളുണ്ടു്, കാണുന്നില്ല! ചെവികളുണ്ടു്, കേൾക്കുന്നില്ല! വിഡ്ഢി! പമ്പരവിഡ്ഢി! പൊയ്ക്കോളൂ!’

“Hat Augen, doch sieht nichts. Hat Ohren, doch hört nichts... Trottel! Der größte Trottel! Verschwinde!”

‘അയ്യോ! അതു പോരാ ! അങ്ങു് ആ ഉപദേശം തരണം ! യുദ്ധം അവസാനിക്കണമെങ്കിൽ?’

“Entschuldigung, das ist nicht genug! Jene Weisheit müssen Sie mitteilen! Wenn der Krieg enden soll?”

‘യുദ്ധം അവസാനിച്ചില്ലെങ്കിൽ ആർക്കു നഷ്ടമെടോ? തന്റെ പത്രത്തിനു പ്രചാരം കുറയുന്നുണ്ടോ?’

“Wem schadet es, wenn der Krieg kein Ende nimmt? Wird jetzt deine Zeitung weniger verbreitet?”

‘ഇല്ല.’

“Nein.”

‘എന്റെ ഗ്രന്ഥങ്ങൾക്കു പ്രചാരം കുറയുന്നുണ്ടോ?’

“Werden meine Bücher weniger verkauft?”

‘ഇല്ല.’

“Nein.”

‘എന്നാൽ താൻ പൊയ്ക്കോളൂ!’

“So, dann kannst du nun gehen!”

‘അയ്യോ, അങ്ങു് എന്തെങ്കിലും ഉപദേശിക്കണം. അങ്ങിലാണു് ഈ മഹാലോകത്തിന്റെ ശാശ്വതമായ ശാന്തിയും സമാധാനവും സ്ഥിതിചെയ്യുന്നതു്. യുദ്ധം അവസാനിക്കണമെങ്കിൽ?’

“Entschuldigung, aber Sie müssen irgendetwas lehren. In Ihnen ist die Ruhe und der Friede dieser großen Welt für immer verankert. Wenn wir den Krieg beenden wollen?”

‘യുദ്ധം അവസാനിക്കണമെങ്കിൽ!’ ആ മഹാസാഹിത്യകാരൻ കറകറാന്നു വരട്ടുചൊറി ചൊറിഞ്ഞു മാന്തി ആസ്വദിച്ചുകൊണ്ടു പ്രഖ്യാപനം ചെയ്തു:

“Wenn wir den Krieg beenden wollen!” Jener berühmte und ausgezeichnete Schriftsteller, mit einem “Krrkrr” kratzend und scheuernd und reibend hochvergnügt an seinem Ekzem, verkündete dann:

‘ഇന്നത്തെ എല്ലാ രാഷ്ട്രീയനായകന്മാർക്കും എല്ലാ മതപ്രതിനിധികൾക്കും എല്ലാ ചിന്തകന്മാർക്കും എല്ലാ പോലീസുകാർക്കും മജിസ്ട്രേട്ടന്മാർ, ജഡ്ജിമാർ, വക്കീലന്മാർ, പത്രക്കാർ, അദ്ധ്യാപകർക്കും എല്ലാ പട്ടാളക്കാർക്കും – ഭൂമിയിലുള്ള ഓരോ സ്ത്രീപുരുഷന്മാർക്കും – എനിക്കുള്ളപോലെ ഭയങ്കര ചൊറിച്ചിലും കടിയുമുള്ള പരമരസികൻ വരട്ടുചൊറി വരണം!’

“Dann müssen alle nationalen Führer, alle Politiker und Minister, alle Denker, alle Polizisten, Richter, Anwälte, Redakteur, Lehrenden, alle Soldaten– jeder einzelne Mensch in dieser Welt– genauso wie bei mir, von solch einem brennenden, juckenden und herrlichen Ekzem befallen werden!”

കടപ്പാടു് – കഥ പ്രസിദ്ധീകരിക്കാൻ അനുവാദം നല്കിയ ശ്രീ അനീസ് ബഷീർ (ബഷീറിന്റെ പുത്രൻ) അവർകൾക്കു്

Mit freundlicher Genehmigung von Herrn Anees Basheer, dem Sohn des Autors wird diese Kurzgeschichte hier wieder veröffentlicht. Besonderen Dank an Frau Dagmar Brech für die Korrekturen.