Beim Hochwasser

German translations> Beim Hochwasser
thakazhi.png

വെള്ളപ്പൊക്കത്തിൽ*

തകഴി

Thakazhi Sivasankara Pillai (1912-1999)

thakazhi.png

Beim Hochwasser

Translated by : übersetzt von: Mathew John K.

നാട്ടിലെ പൊക്കം കൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ , ദേവൻ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നു. വെള്ളം സർവത്ര ജലം! നാട്ടുകാരെല്ലാം കര തേടി പോയി. വീട്ടുകാവലിന് ഒരാൾ , വീട്ടിൽ വള്ളമുണ്ടെങ്കിൽ ഉണ്ട് . ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകൾ , പട്ടി , പൂച്ച , ആട് , കോഴി മുതലായ വളർത്തു മൃഗങ്ങളും. എല്ലാം ഐകമത്യമായി കഴിയുന്നു; ഒരു ശണ്ഠയുമില്ല .

Der Tempel ist auf der höchsten Ebene des Dorfes erbaut. Dort stand das Gottesidol bis zum Hals im Wasser. Überall nur Wasser in dieser Gegend an Backwaters! Alle Ortsbewohner gingen auf die Suche nach trockenem Land, und es blieb je einer in den Häusern zurück, um es zu bewachen. Nicht alle Häuser hatten ein Boot. In der Dreizimmerdachstube des Tempels haben so viele Zuflucht gesucht: 67 Kinder, 356 Menschen und ihre Haustiere wie Hunde, Katzen, Ziegen und Hühner. Alle blieben dort im Einklang. Es gab keinen Streit untereinander.

ചേന്നപ്പറയൻ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തിൽ തന്നെ നിൽക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാൻ മൂന്നായി , പ്രാണനും കൊണ്ടു കരപറ്റിയിട്ട് . ആദ്യം പുരക്കകത്തേക്കു വെള്ളം എത്തിനോക്കി തുടങ്ങിയപ്പോഴേ മടലുംകമ്പും കൊണ്ടു തട്ടും പരണും കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടുദിവസം അതിൽ കുത്തിയിരുന്നു കഴിച്ചു കൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാൽ അവയെല്ലാം ആണുങ്ങൾ കൊണ്ടുപോകുകയും ചെയ്യും .

Der Pariya*-arbeiter Chennaparayan stand einen Tag und eine Nacht im Wasser in seiner Hütte. Er hatte kein Boot. Seit drei Tagen war es, dass sein Herr vor Lebensangst das Haus verlassen hatte. Zuerst, als das Wasser das Innere des Schuppens erreichte, wurden die Decke und das Dach mit Kokosnusspalmenblättern und Stöcken errichtet. Chennaparayan dachte, in zwei Tagen würde das Wasser abgehen, und dort hockte er zwei Tage. Zusätzlich gab es vier Bananenstauden und einen Heuhaufen an der Hütte. Wenn die Besitzer weggehen, werden sie von cleveren Frevlern weggebracht.

ഇപ്പോൾ തട്ടിന്റെയും പരണിന്റെയും മുകളിൽ മുട്ടറ്റം വെള്ളമുണ്ട്. മേൽക്കൂരയുടെ രണ്ടുവരി  ഓല വെള്ളത്തിനടിയിലാണ് . അകത്തു കിടന്നു ചേന്നൻ വിളിച്ചു . ആരു വിളി കേൾക്കും ? അടുത്താരുണ്ട് ? ഗർഭിണിയായ ഒരു പറച്ചി, നാലു കുട്ടികൾ, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികൾ അവനെ ആശ്രയിച്ചിട്ടുമുണ്ട് . പുരക്ക് മുകളിൽക്കൂടി വെള്ളം ഒഴുകാൻ 30 നാഴിക വേണ്ടെന്നും , തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവൻ തീർച്ചപ്പെടുത്തി . ഭയങ്കരമായ മഴ തോർന്നിട്ടു മൂന്നു ദിവസമായി . കൂരയുടെ ഓല പൊളിച്ചു ചേന്നൻ ഒരുകണക്കിൽ പുറത്തിറങ്ങി . നാലുചുറ്റിനും നോക്കി . വടക്ക് ഒരു കെട്ടുവള്ളം പോകുന്നു . അത്യുച്ചത്തിൽചേന്നപ്പറയൻ വള്ളക്കാരെ കൂകിവിളിച്ചു . വള്ളക്കാർക്കു ഭാഗ്യം കൊണ്ടു കാര്യം മനസ്സിലായി . അവർ വള്ളംകൊട്ടിലിനു നേർക്കു തിരിച്ചു . കിടാങ്ങളെയും പെണ്ണാളിനേയും പട്ടിയേയും പൂച്ചയേയും പുരയുടെ വാരിക്കിടയിൽക്കൂടി ഓരോന്നായി ചേന്നൻ വലിച്ചു വെളിയിലിട്ടു . അപ്പോഴേക്കു വള്ളവും വന്നടുത്തു .

Jetzt gab es knietiefes Wasser über dem Dachboden und über der Decke. Die zwei unteren Reihen der geflochtenen Deckblätter des Dachs waren im Wasser untergetaucht. Chennan rief hinein. Wer könnte den Ruf hören? Wer ist nah dran? Eine schwangere Pariyafrau, vier Kinder, eine Katze und ein Hund, so viele Kreaturen waren von ihm abhängig. Er stellte es fest, dass es nicht dreißig Stunden dauern würde, bis das Hochwasser über das Dach fließen würde und dass sich er und seine Familie dem Ende näherten. Seit dem schrecklichen Regen waren drei Tage vergangen. Chennan machte ein Loch in der Hüttenwand aus Kokoßblättern und sah sich eine Weile um. Ein Lastkahn fuhr nach Norden. Chennaparayan rief den Bootsleuten laut zu. Mit etwas Glück verstanden die Bootsfahrer. Sie drehten das Boot zurück zur Scheune, und Kinder, Weib, Hund und Katze zogen nacheinander durch die Scheune. Dann kam das Boot. Die Kinder stiegen nun in das Boot ein.

കിടാങ്ങൾ വള്ളത്തിൽ കയറിക്കൊണ്ടിരിക്കയാണ് ."ചേന്നച്ചോ , പൂഹേയ് !" പടിഞ്ഞാറുനിന്നാരോ വിളിക്കുന്നു . ചേന്നൻ തിരിഞ്ഞുനോക്കി. "ഇങ്ങ വായോ!" അതു മടിയതറ കുഞ്ഞപ്പൻ ആണ് . അവൻ പുരപ്പുറത്തുനിന്നുവിളിക്കയാണ് . ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തിൽ പിടിച്ചുകയറ്റി . അത്തക്കത്തിനു പൂച്ചയുംവള്ളത്തിൽ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓർത്തില്ല . അത്, പുരയുടെ പടിഞ്ഞാറെ ചരുവിൽ , അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.

Die Kinder stiegen nun in das Boot ein. 'Poooohoi! Chennachan!, Komm schon!' Jemand rief aus dem Westen. Chennan sah zurück. 'Komm her!' Das war der Madiyathara Kunjappan, der vom Dach aus laut rief. Eilig packte er seine Ehefrau und setzte sie ins Boot. Die Katze sprang bei dieser Gelegenheit auch mit ins Boot. Niemand dachte an den Hund. Das Tier ging schnüffelnd an der Westseite der Scheune, ging hin und her.

വള്ളം നീങ്ങി; അതകലയായി.

Das Boot fuhr weg.

പട്ടി മുകളെടുപ്പിൽ തിരിച്ചുവന്നു . ചേന്നന്റെ വള്ളം അങ്ങകലെയായി കഴിഞ്ഞു ; അതു പറന്നുപോകുന്നു . മരണമാവേദനയോടെ ആ ജന്തു മോങ്ങിത്തുടങ്ങി ; നിസ്സഹായനായ ഒരു മനുഷ്യന്റെ ശബ്ദത്തോടു സാദൃശ്യമുള്ള ശബ്ദപരമ്പരകൾ പുറപ്പെടുവിച്ചു . ആരുണ്ടതു കേൾക്കാൻ ! പുരയുടെ നാല് ചുവരുകളിലും അത് ഓടി നടന്നു ചിലയിടമെല്ലാം മണപ്പിച്ചു ; മോങ്ങി !

Der Hund kam wieder nach oben. Chennans Boot war schon weg. Es flog davon und das Tier begann in Qual zu heulen. Der Hund machte eine Reihe von Geräuschen, die der Stimme eines hilflosen Mannes ähnelten. Wen interessiert das! Es lief an den vier Wänden der Scheune herum; hier und da schnüffelnd, dann heulte er wieder!

സ്വൈര്യമായി പുരപ്പുറത്തിരുന്ന ഒരു തവള , അപ്രതീക്ഷിതമായഈ ബഹളം കണ്ടു പേടിച്ചു പട്ടിയുടെ മുമ്പിൽക്കൂടി ' ധുടീം'എന്നൊരു ചാട്ടംചാടി . ആ നായ് ഭയപ്പെട്ടു ഞെട്ടിപിന്നിലേക്കു കുതിച്ചു ജലത്തിനുണ്ടായ ചലനത്തെ കുറെ നേരം തുറിച്ചുനോക്കി നിന്നു.

Erschrocken von der unerwarteten Erschütterung sprang ein Frosch, der auf dem Dach friedlich saß, ins Wasser vor dem Hund mit einem „Dhudim“. Erschrocken sprang der Hund zurück und starrte eine Weile auf die Bewegung im Wasser.

ആഹാരം തേടിയാവാം , ആ മൃഗം അവിടെയും ഇവിടെയും ഒക്കെ ചെന്നു ഘ്രാണിക്കുന്നു . ഒരു തവള അവന്റെ നാസാരന്ധ്രത്തിൽ മൂത്രംവിസർജിച്ചിട്ടു വെള്ളത്തിലേക്കു ചാടിക്കളഞ്ഞു . അസ്വസ്ഥനായ നായ് ചീറ്റി , തുമ്മി . തല അറഞ്ഞു ചീറ്റി , മുൻകാലുകൾ ഒന്നുകൊണ്ടു മോന്ത തുടച്ചു.

Vielleicht nach Nahrung suchend, ging das Tier hier und da hin. Ein Frosch urinierte in seine Nase und sprang ins Wasser. Der Hund schnaubte, nieste und nickte unruhig. Mit dem Vorderbein hatte er die Schnauze gewischt.

ഭയങ്കരമായ പേമാരി വീണ്ടും ആരംഭിച്ചു . കൂനിക്കൂടി കുത്തിയിരുന്നു് ആ പട്ടി അതു സഹിച്ചു .

Der schrecklich strömende Regen begann wieder zu gießen. Der Hund hockte, sich bückend, und ertrug es.

അതിന്റെ യജമാനൻ അമ്പലപ്പുഴ പറ്റിക്കഴിഞ്ഞു . രാത്രിയായി , ഒരു ഉഗ്രനായ നക്രം ജലത്തിൽ പകുതി ആണ്ടു കിടക്കുന്ന ആ കടലിനെ ഉരസിക്കൊണ്ടു മന്ദം മന്ദം ഒഴുകിപ്പോയി. ഭയാക്രാന്തനായിവാൽ താഴ്ത്തിക്കൊണ്ടു നായ് കുരച്ചു . നക്രം യാതൊന്നമറിയാത്ത ഭാവത്തിൽ അങ്ങൊഴുകിപ്പോയി.

Sein Herr war schon am jenseitigen Ort Ambalappuzha gelandet. Es wurde Nacht. Ein ungeheures Krokodil schwamm langsam vorbei, die halb im Wasser gesunkene Hütte streifend. Der Hund bellte aus großer Furcht. Das Krokodil schwamm davon, als hätte es nichts davon gehört.

മുകളെടുപ്പിൽ കുത്തിയിരുന്ന് ആ ക്ഷുൽപീഡിതനായ മൃഗം, കാർമേഘാവൃതമായ , അന്ധകാരഭീകരമായ , അന്തരീക്ഷത്തിൽ നോക്കി മോങ്ങി . ആ നായയുടെ ദീനരോദനം അതിദൂരപ്രദേശങ്ങളിലെത്തി , അനുകമ്പാതുരനായ വായുഭഗവാൻ അതിനെയും വഹിച്ചുകൊണ്ടു പാഞ്ഞു . വീടുകാവലേറ്റിട്ടുള്ള ചില ഹൃദയാലുക്കൾ , അയ്യോ , പുരപ്പുറത്തിരുന്നു പട്ടി മോങ്ങുന്നു എന്നു പറഞ്ഞു കാണും . കടൽപ്പുറത്ത് അതിന്റെ യജമാനൻ ഇപ്പോൾ അത്താഴം ഉണ്ണുകയായിരിക്കും . പതിവനുസരിച്ച് ഊണുകഴിയുമ്പോൾ ഇന്നും ഒരുരുള ചോറ് അവൻ അതിന് ഉരുട്ടുമായിരിക്കും .

Das tief betroffene Tier hockte auf dem Dach und starrte in die wolkige, düstere Atmosphäre. Das Heulen des Hundes reichte weit weg und der mitfühlende Luft-Gott rannte mit diesem Heulen weiter. Einige der Herzensquälenden, die ihr Haus bewachten, mochten wohl sagen: "Ach, irgendwo sitzt ein Hund auf dem Dach und bellt. Irgendwo am Meeresstrand isst vielleicht sein Herr jetzt zu Abend. Wie gewohnt auch heute, würde ihm sein Herr einen Handvoll Reis nach seinem Essen geben.

അത്യുച്ചത്തിൽ ഇടവിടാതെ കുറേനേരം ആ പട്ടി മോങ്ങി ; ശബ്ദം താണു നിശബ്ദമായി . വടക്കെങ്ങോ ഒരു വീട്ടിലിരുന്ന് വീട്ടു കാവൽക്കാരൻരാമായണം വായിക്കുന്നു . അതു ശ്രദ്ധിക്കുംപോലെ , നിശബ്ദനായി പട്ടി വടക്കോട്ടു നോക്കി നിന്നു . ആ ജീവി തൊണ്ട പൊട്ടുമാറ് രണ്ടാമതും കുറച്ചുനേരം മോങ്ങി

Der Hund heulte schnaubend den ganzen Tag sehr laut, und das Geräusch ließ nach und verstummte. In einem Haus im Norden las ein Hauswächter aus dem heiligen Buch Ramayana. Der Hund stand schweigend da und schaute nach Norden, als er es hörte. Das Tier heulte wieder aus Leibeskraft, als ob ihm der Hals zerreissen würde.

ആ നിശീഥിനിയുടെ നിശ്ശേഷനിശ്ശബ്ദതയിൽ ശ്രുതിമധുരമായ രാമായണം വായന ഒരിക്കൽകൂടിഎങ്ങും പരന്നൊഴുകി . നമ്മുടെ ശുനകൻ ആ മാനവശബ്ദംചെവിയോർത്തു കേട്ട് കുറച്ചധികനേരം നിശ്ചലം നിന്നു . ഒരു ശീതമാരുതപ്രവാഹത്തിൽ ആ ശാന്തമധുരമായഗാനം ലയിച്ചു . കാറ്റിന്റെ ഒച്ചയും അലകളിളക്കുന്ന ' ബളബള ' ശബ്ദവും അല്ലാതൊന്നും കേൾപ്പാനില്ല .

In der absoluten Stille dieser Nacht verbreitete sich die Lesung des melodiösen Ramayana erneut überall. Unser Hund lauschte der menschlichen Stimme und stand lange still. In einem weiteren Sturm schmolz jenes stillsüße Lied hinein. Nun hörte man nichts bis auf das Wehen des Windes und das ‚balabala‘ Geräusch der Wellen.

മുകളെടുപ്പിൽ ചേന്നന്റെ പട്ടി കയറികിടക്കുന്നു , ഘനമായി അത് ശ്വാസോച്ഛാസ്വം ചെയ്തു . ഇടയ്ക്കിടെ എന്തോ നിരാശനായി പിറുപിറുക്കുന്നുമുണ്ട് . അവിടെ ഒരു മീൻ തുടിച്ചു ; ചാടി എണീറ്റ് നായ് കുരച്ചു മാറ്റൊരിടത്തു തവളചാടി ; അസ്വസ്ഥനായി നായ് മുറുമുറുത്തു

Chennans Hund lag oben auf dem Dach und atmete schwer. Gelegentlich knurrte das arme Tier wie frustriert. Da schwamm ein Fisch. Der Hund sprang auf und bellte ihn an. An anderer Stelle sprang ein Frosch, und der Hund knurrte unbehaglich.

പ്രഭാതമായി; താണ സ്വരത്തിൽ അതു മോങ്ങിത്തുടങ്ങി ; ഹൃദയദ്രവീകരണസമർത്ഥമായ ഒരു രാഗം വിസ്തരിച്ചുതുടങ്ങി ! തവളകൾ അവനെ തുറിച്ചുനോക്കി , ജലത്തിൽ ചാടി ഉപരിതലത്തിൽക്കൂടി തെറ്റിത്തെന്നി ചരിച്ചു താഴുന്നത് അവൻ നിർനിമേഷം നോക്കി നിൽക്കും.

Am Morgen begann er leise zu weinen und zu heulen. Eine herzzerreißende Musik begann er melodisch zu erläutern. Die Frösche starrten ihn an. Die Frösche schaute er an, wie sie auf die Wasseroberfläche hüpfend gingen und ins Wasser tauchten.

ജലനിരപ്പിൽനിന്നുയർന്നുകാണുന്ന ആ ഓലക്കെട്ടുകളെല്ലാം അവൻ ആശയോടെ ദൃഷ്ടിവച്ചു . എല്ലാം വിജനമാണ്, ഒരിടത്തും തീ പുകയുന്നില്ല . ശരീരത്തിൽ കടിച്ചു സുഖിക്കുന്ന ഈച്ചകളെ പട്ടി കടിച്ചുകൊറിക്കും. പിൻകാലുകളാൽ താടി കൂടെക്കൂടെ ചൊറിഞ്ഞ് ഈച്ചയെ പായിക്കും. സുഖിക്കുന്ന ഈച്ചകളെ പട്ടി കടിച്ചുകൊറിക്കും, പിൻകാലുകളാൽ താടി കൂടെക്കൂടെ ചൊറിഞ്ഞ് ഈച്ചയെ പായിക്കും.

Er schaute gierig und hoffnungsvoll auf alle Kokosblätterdächer, die in der Gegend aus dem Wasser halb sichtbar waren. Alles war menschenleer und verlassen und nirgendwo rauchte Feuer. Der Hund fing und nagte die Fliege, die auf seinen Körper stechend saßen. Die Schnauze hatte er sich oft mit den Hinterbeinen gekratzt und die Fliegen vertrieben.

അൽപനേരം സൂര്യൻ തെളിഞ്ഞു ആ ഇളവെയിലിൽ അവൻ കിടന്നു മയങ്ങി . മന്ദാനിലനിൽഇളകുന്ന വാഴയുടെ ഛായ പുരപ്പുറത്തങ്ങനെ ചലിച്ചുകൊണ്ടിരുന്നു ! അവൻ ചാടി എണീറ്റ് ഒന്നു കുരച്ചു.

Die Sonne schien eine Weile. Er aalte in der milden Sonne und nickte. Der Schatten der Bananenblätter, die im milden Wind schwankten, bewog sich auf dem Hausdach. Da sprang er auf und bellte ein Mal.

കാറുകയറി സൂര്യൻ മറഞ്ഞു . നാടെല്ലാം ഇരുണ്ടു . കാറ്റ് അലകളെ ഇളക്കി . ജലപ്പരപ്പിൽക്കൂടി ജന്തുക്കളുടെശവശരീരങ്ങൾ ഒഴുകിപ്പോകുന്നു ; ഓളത്തിൽ ഇളകി കുതിച്ചൊഴുകുന്നു . സ്വച്ഛന്ദം അവ എങ്ങും സഞ്ചരിക്കുന്നു ; ഭയപ്പെടാതെ നടക്കുന്നു . അതിനെയെല്ലാം കൊതിയോടെ നോക്കി , നമ്മുടെ നായ് മുറുമുറുത്തു.

Schwarze Wolken stiegen auf und die Sonne ging unter, und das ganze Land wurde dunkel. Der Wind rührte die Wellen. Tierkadaver schwammen auf der Wasseroberfläche und bewegten sich in der Welle weiter. Freiwillig bewegten sie sich überall hin, ohne Angst. Als unser Hund alles ansah, knurrte er wieder.

അങ്ങകലെ ഒരു ചെറുവള്ളം ദ്രുതഗതിയിൽ പോകുന്നു. അവൻ എഴുന്നേറ്റുനിന്ന് വാലാട്ടി, ആ വഞ്ചിയുടെ ഗതിയെ സൂക്ഷിച്ചു. അതങ്ങു തൈക്കൂട്ടത്തിൽ മറഞ്ഞു.

Da raste ein kleines Boot davon. Er stand auf und wedelte mit dem Schwanz und verfolgte das Boot. Es verschwand hinter der Menge der jungen Kokosbäumen.

മഴ ചാറിത്തുടങ്ങി. പിൻകാലുകൾ മടക്കി നിലത്തൂന്നി കുത്തിയിരുന്ന്, ആ നായ് നാലുപാടും നോക്കി . അവന്റെ കണ്ണുകളിൽ, ആരെയും കരയിക്കുന്ന നിസ്സഹായ സ്ഥിതി പ്രതിഫലിച്ചിരുന്നു.

Es fing an zu regnen. Der Hund stützte sich auf die Pfoten, mit gefalteten Hinterbeinen. Seine Augen spiegelten den hilflosen Zustand wider, der einen jeden zum Weinen bringen konnte.

മഴ തോർന്നു. വടക്കേവീട്ടിൽനിന്നും ഒരു ചെറുവള്ളം വന്ന് തെങ്ങിൻചുവട്ടിൽ അടുത്തു. നമ്മുടെ നായ് വാലാട്ടി കോട്ടുവാ വിട്ടു മുറുമുറുത്തു. വള്ളക്കാരൻ തെങ്ങിൽക്കയറി കരിക്കടർത്തിക്കൊണ്ടുതാഴത്തിറങ്ങി. അയാൾ വള്ളത്തിൽ വച്ചുതന്നെ കരിക്കു തുളച്ചു കുടിച്ചിട്ട് തുഴയെടുത്തു തുഴഞ്ഞങ്ങു പോയി.

Es regnete. Ein Kahn kam aus einem Haus im Norden und näherte sich einem Kokosnussbaum. Unser Hund bellte gähnend und knurrte.

അകലെയുള്ള വൃക്ഷക്കൊമ്പിൽനിന്നും ഒരു കാകൻ പറന്നുവന്ന് ഒരുക്കൻ പോത്തിന്റെ അഴുകിയൊഴുകുന്ന ശരീരത്തിൽ വീണു. ചേന്നന്റെ പട്ടി കൊതിയോടെ കുരക്കവേ , കാക്ക ആരെയും കൂസാതെ മാംസം കൊത്തിവലിച്ചുതിന്നു തൃപ്തയായി ; അതു പറന്നങ്ങുപോയി.

Der Bootsmann kletterte auf die Kokospalme und ging mit den zarten Kokosnüssen herunter und er stieg ins Boot, trank aus der aufgebohrten Kokosnuss , und segelte davon. Ein Rabe flog von einem entfernten Ast und fiel auf den verrottenden Kadaver des Büffels, der vorbei schwamm. Während Chennans Hund gierig bellte, pickte und aß die Krähe zufrieden das Fleisch des Kadavers, ohne auf jemanden zu achten. Auch sie flog weg.

ഒരു പച്ചക്കിളി പുരക്കടുത്തു നിൽക്കുന്ന വാഴയിലയിൽ വന്നിരുന്നു ചിലച്ചു . പട്ടി അസ്വസ്ഥനായി കുരച്ചു . ആ പക്ഷിയും പറന്നു പോയി . മലവെള്ളത്തിൽപ്പെട്ട് ഒഴുകിവരുന്ന ഒരു എറുമ്പിൻകൂട് ആ പുരപ്പുറത്തടിഞ്ഞു . അവരക്ഷപ്പെട്ടു . ഭോജ്യസാധനമെന്നു നണ്ണിയാവാം നമ്മുടെ നായ് അവക്കുമ്മ കൊടുത്തു. ചീറ്റിത്തുമ്മി അതിന്റെമൃദുലമായ മോന്ത ചുമന്നു തടിച്ചു.

Ein grüner Vogel kam und saß auf einem Bananenblatt in der Nähe der Scheune. Dem Hund wurde es unbehaglich und er knurrte unruhig. Auch der Vogel flog weg. Ein Ameisenhaufen schwebte in der Flut und landete auf dem Dach des Hauses. Sie entkamen dem Wasser. Es wohl für Futter haltend, gab ihm unser Hund einen Kuss. Niesend und niesend wurde seine Schnauze rot und geschwollen.

ഉച്ചത്തിരിഞ്ഞ് ഒരു ചെറുവള്ളത്തിൽ രണ്ടുപേർ ആ വഴി വന്നു . പട്ടി നന്ദിയോടെ കുരച്ചു വാലാട്ടി . എന്തൊക്കെയോ മനുഷ്യഭാഷയോട് അടുപ്പമുള്ള ഭാഷയിൽ പറഞ്ഞു . അതു ജലത്തിൽ ഇറങ്ങി വള്ളത്തിൽ ചാടാൻ തയ്യാറായി നിന്നു . “ തേ ! ഒരു പട്ടി നിൽക്കുന്നു . " ഒരുവൻ പറഞ്ഞു . അയാളുടെ അനുകമ്പ മനസ്സിലായെന്നപോലെ , നന്ദിസൂചകമായി അതൊന്നു മോങ്ങി . " അവിടിരിക്കട്ടെ . " മറ്റെയാൾ പറഞ്ഞു.എന്തോ നുണഞ്ഞിറക്കുമ്പോലെ , അതു വായ് പൊളിച്ചടച്ചു ശബ്ദിച്ചു . പ്രാർത്ഥിച്ചു . അതുരണ്ടു പ്രാവശ്യം ചാടാൻ ആഞ്ഞു .

Am Nachmittag kamen zwei Männer in einem kleinen Boot vorbei auf diesen Weg, und der Hund bellte dankbar, wedelte mit seinem Schwanz und sagte etwas in einer Sprache, die der menschlichen Sprache nahekam. Er war bereit, ins Wasser zu springen und ins Boot einzusteigen. "Da steht ein Hund" sagte der eine. Als hätte er sein Mitgefühl erkannt, heulte er in Dankbarkeit. "Lass es sein", sagte der andere. Es öffnete der Hund das Maul und machte einen Klang, als hätte er etwas verschluckt. Wie betend begann er zu singen, zweimal.

വള്ളം , അങ്ങകലെയായി . ഒന്നുകൂടെ പട്ടി മോങ്ങി . വള്ളക്കാരിൽ ഒരുവൻതിരിഞ്ഞുനോക്കി .

Das Boot war weit weg. Der Hund bellte erneut. Einer der Bootsfahrer drehte sich um.

“ അയ്യോ! " അതു വള്ളക്കാരൻ വിളിച്ചതല്ല. ആ ശ്വാനന്റെ ശബ്ദമായിരുന്നു .

'Ach! „So hat es der Bootsmann nicht gerufen. Das war das Geräusch des Hundes.

" അയ്യോ ! " പരീക്ഷണവും ഹൃദയസ്പൃക്കുമായ ആ ദീനരോദനം അങ്ങു കാറ്റിൽ ലയിച്ചു . വീണ്ടും അലകളുടെ ഒടുങ്ങാത്തശബ്ദം . ആരും പിന്നീടു തിരിഞ്ഞു നോക്കിയില്ല . ആ നിലയ്ക്ക് പട്ടി വള്ളം മറയും വരെ നിന്നു . ലോകത്തോടന്ത്യയാത്ര പറയുംപോലെ മുറുമുറുത്തുകൊണ്ടതു പുരപ്പുറത്തു കയറി . ഇനി ഒരിക്കലും മനുഷ്യനെ സ്നേഹിക്കുകയില്ല എന്ന് അതു പറയുകയാവാം.

'Ach!' Diese anstrengende und herzzerreißende kranke Stimme schmolz im Wind dahin. Wieder das endlose Rauschen der Wellen. Niemand schaute zurück. Der Hund stand da, dem Boot nachschauend, bis es verschwand. Murmelnd stieg er auf das Dach, als wollte er sich von der Welt verabschieden. Es schien, als sagte er, dass er den Menschen nie wiederlieben würde.

കുറെ പച്ചവെള്ളം നക്കിക്കുടിച്ചു. ആ സാധുമൃഗംമുകളിൽക്കൂടി പറന്ന് പോകുന്ന പറവകളെ നോക്കി . അലകളിൽക്കൂടി ഇളകിക്കളിച്ച് ഒരു നീർക്കോലിപാഞ്ഞടുത്തു . നായ് ചാടി പുരപ്പുറത്തു കയറി . ചേന്നനും കുടുംബവും പുറത്തിറങ്ങിയ പഴുതിൽക്കൂടി ആനീർക്കോലി അകത്തേക്കിഴഞ്ഞു . പട്ടി ആ ദ്വാരത്തിൽക്കൂടി അകത്തേക്കെത്തിനോക്കി . ക്രൂരനായിത്തീർന്നഅതു കുരച്ചുതുടങ്ങി . പിന്നീടും നായ് പിറുപിറുത്തു . ജീവഭയവും വിശപ്പും അതിൽ നിറഞ്ഞിരുന്നു . ഏതു ഭാഷക്കാരനും എതു ചൊവ്വാഗ്രഹവാസിക്കും ആശയം മനസ്സിലാകും . അത്ര സർവ്വവിദിതമായ ഭാഷ .

Er leckte etwas Wasser aus dem Flutwasser. Das arme Tier sah die Vögel an, die oben vorbeiflogen. Eine Wasserschlange schwang durch die Wellen heran. Der Hund sprang auf das Dach. Die Schlange schlich durch das Loch, durch das Chennan und seine Familie hinausgekrochen waren. Der Hund spähte durch das Loch. Es wurde grausam und begann zu bellen. Dann murmelte und knurrte er. Er war voller Todesangst und Hunger. Sprecher einer jeden Sprache, ja, jeder Marsmensch hätte den Sinn verstanden. Eine so allgegenwärtige Sprache.

രാത്രിയായി. ഭയങ്കരമായ കൊടുങ്കാറ്റും മഴയും തുടങ്ങി . മേൽക്കൂര അലയടിയേറ്റ് ആടിയുലയുന്നു . രണ്ടുപ്രാവശ്യം ആ നായ് ഉരുണ്ടു താഴത്തു വീഴാൻ തുടങ്ങി . ഒരു നീണ്ട തല ജലത്തിനുമീതെ ഉയർന്നു . അതൊരു മുതലയാണ് . പട്ടി പ്രാണവേദനയോടെ കുരക്കാൻ തുടങ്ങി . അടുത്തു കോഴികൾ കൂട്ടം കരയുന്ന ശബ്ദം കേൾക്കായി .

Es wurde Nacht. Ein schrecklicher Sturm und Regen begann zu fallen und das Dach begann schwankend zu zittern. Zweimal rollte der Hund herum und wäre beinahe hingefallen. Ein langer Kopf erhob sich über dem Wasser. Es war ein Krokodil. Der Hund begann qualvoll zu bellen. In der Nähe war das Krähen der Hähne im Chor zu hören.

" പട്ടി എവിടെയാ കുരയ്ക്കുന്നെ ? ഇവിടുന്ന് ആൾ മാറിയില്ലേ ?

„Wo bellt hier ein Hund? Haben sich die Hausbewohner nicht umgezogen ?

" പടറ്റിവാഴയുടെ ചുവട്ടിൽ , വയ്ക്കോൽ , തേങ്ങ , വാഴക്കുല ഇവകൊണ്ടു നിറഞ്ഞ ഒരു വള്ളമടുത്തു .

Am Fuße des Bananenbaums näherte sich ein Boot voller Stroh, Kokosnüsse und Bananen.

പട്ടി വള്ളക്കാരുടെ നേരെ തിരിഞ്ഞുനിന്നു കുര തുടങ്ങി . കോപിഷ്ഠനായി വാൽ ഉയർത്തിക്കൊണ്ടു ജലത്തിനരികെ നിന്ന് കുരച്ചുതുടങ്ങി . വള്ളക്കാരിൽ ഒരുവൻ വാഴയിൽ കയറി .

Der Hund drehte sich zu denen um und fing an zu bellen. Wütend hob er den Schwanz und begann das Wasser anzubellen. Einer der Bootsfahrer kletterte auf eine Banane.

കൂവേ , പട്ടി ചാടുമെന്നാ തോന്നുന്നെ ! "

„Du, der Hund scheint auf mich zu springen!“

പട്ടി മുന്നോട്ട് ഒരു ചാട്ടംചാടി . വാഴയിൽ കയറിയവൻ ഉരുണ്ടുപിടച്ചു വെള്ളത്തിൽ വീണു . മറ്റെയാൾഅവനെപ്പിടിച്ചു വള്ളത്തിൽ കയറ്റി . പട്ടി ഈ സമയംകൊണ്ടു നീന്തി പുരപ്പുറത്തെത്തി ശരീരം കുടഞ്ഞു കോപിഷ്ഠനായി കുര തുടർന്നു .

Der Hund machte einen Sprung nach vorne. Derjenige, der auf die Banane kletterte, rollte sich herum und fiel ins Wasser. Der andere packte ihn und setzte ihn ins Boot. Der Hund schwamm in dieser Zeitspanne auf das Dach, schüttelte seinen Körper und bellte wütend weiter.

കള്ളന്മാർ കുലയെല്ലാം വെട്ടി . " നിനക്കു വെച്ചിരിക്കുന്നെടാ , " തൊണ്ടതകരുമാറു കുരയ്ക്കുന്ന പട്ടിയോടവർ പറഞ്ഞു . പിന്നീടവർ വയ്ക്കോൽ മുഴുവൻ വള്ളത്തിൽകയറ്റി.അവസാനത്തിൽ ഒരുവൻ പുരപ്പുറത്തേക്കു കയറി . അവന്റെ കാലിൽ പട്ടി കടിയും കൂടി . ഒരു വാ നിറയെ മാംസം ആ പട്ടിക്കു കിട്ടി . അയാൾ , അയ്യോ എന്ന് കരഞ്ഞുകൊണ്ടു ചാടി വള്ളത്തിൽക്കയറി . വള്ളത്തിൽ നിന്നആൾ കഴുക്കോലുവച്ചു പട്ടിയുടെ പള്ളക്കൊരടിയടിച്ചു . ' മ്യാവു ! മ്യാവു ! മ്യാവു സ്വരം ക്രമേണ താണു വെറും അശക്തമായ മൂളലിൽ പര്യവസാനിച്ചു . പട്ടികടിയേറ്റയാൾ വള്ളത്തിൽകിടന്നു കരഞ്ഞു . " മിണ്ടാതിരിയെടാ . വല്ലോരും " എന്നു മറ്റെയാൾ സമാധാനം പറഞ്ഞു . അവർ അങ്ങു പോയി .

Die Diebe schnitten die ganzen Stauden der Bananen. »Du bekommst bald etwas«, sagten sie zu dem bellenden Hund. Dann luden sie den ganzen Strohhaufen ins Boot. Schließlich stieg einer auf das Dach. Der Hund biss ihn in das Bein und er bekam einen Fetzten Fleisch. Der Mann schrie, „Ayyoo“, und sprang ins Boot ein. Der Mann im Boot schlug den Hund mit dem Paddel. „Myavoo! Myavoo! Myavoo!“ quietschte und quengelte der Hund. Die Stimme wurde allmählich leiser und endete in einem schwachen Brummen. Der vom Hund gebissene Mann weinte auf dem Boot. „Schweig, du, sonst wird jemand…“ so tröstete ihn der andere. Sie ruderten weg.

ഒട്ടധികനേരം കഴിഞ്ഞു പട്ടി വള്ളംപോയ സ്ഥലം നോക്കി ഉഗ്രമായിക്കുരച്ചു .

Nach einer Weile schaute der Hund in die Richtung, in die das Boot gegangen war und bellte sehr laut.

പാതിരയോടടുത്തു . ഒരു വലിയ ചത്ത പശു ഒഴുകിവന്നു പുരയിൽഅടിഞ്ഞു . പട്ടി മുകളെടുപ്പിൽനിന്ന് അതു നോക്കിനിൽക്കയാണ് . താഴത്തേക്കിറങ്ങിയില്ല . ആ ശവശരീരം മന്ദംമന്ദം മാറുന്നു . പട്ടി മുറുമുറുത്തു . ഓല മാന്തിക്കീറി , വാലാട്ടി , പിടികിട്ടാത്തമട്ടിൽ അല്പം അകലാൻ അതുതുടങ്ങവേ , പതുക്കെ പതുക്കെ പട്ടിതാഴേക്കിറങ്ങി കടിയിട്ടു വലിച്ചടുപ്പിച്ചു തൃപ്തിയോടെ തിന്നുതുടങ്ങി . കൊടിയ വിശപ്പിനു വേണ്ടുവോളം ആഹാരം'

Es war Mitternacht. Eine große tote Kuh wurde angeströmt. In der Scheune stehend starrte der Hund sie an. Kaum war er herabgestiegen, bewegte sich der Kadaver langsam weg. Der Hund knurrte. Er kam durch das Loch der Hüttenwand aus Kokosblättern nach draußen und wedelte mit dem Schwanz. Als der Kadaver weg zu schwimmen begann, stieg der Hund langsam herab, biss zu und zog ihn heran, und begann zufrieden zu fressen. Genug Essen für starken Hunger! '

' ഒരടി ! പട്ടിയെ കാണ്മാനില്ല . ഒന്നു കുതിച്ചുതാണിട്ടു പശു അങ്ങകന്ന് ഒഴുകിപ്പോയി

‚Ttteee!' Ein Schlag! Der Hund war nun nirgends mehr zu sehen. Die Kuh tauchte ein und schwamm weg.

അപ്പോൾ മുതൽ കൊടുങ്കാറ്റിന്റെലർച്ചയും തവളകളുടെ തുടിപ്പും അലയുടെ ശബ്ദവും അല്ലാതൊന്നും കേൾപ്പാനില്ല . അവിടമൊക്കെ നിശ്ശബ്ദം ! ഹൃദയമുള്ള വീട്ടുകാവൽക്കാരൻ പട്ടിയുടെ നിസ്സഹായസ്ഥിതി വെളിപ്പെടുന്ന മോങ്ങൽ പിന്നീട് കേട്ടിട്ടില്ല . അഴുകിച്ചീഞ്ഞ ശവശരീരങ്ങൾ ആ ജലനിരപ്പിൽ അവിടവിടെ ഒഴുകിപ്പോയി . കാക്ക ചിലതിലിരുന്നു കൊത്തിത്തിന്നുന്നുമുണ്ട് . അതിന്റെ സ്വൈരതയെ ഒരു ശബ്ദവും ഭഞ്ജിച്ചില്ല! കള്ളന്മാർക്കും അവരുടെ വൃത്തിക്കും വിഘാതമുണ്ടായില്ല. എല്ലാം ശൂന്യം.

Von da an war nichts mehr zu hören als das Dröhnen vom Sturm, das Quaken von den Fröschen und das Geräusch von den Wellen. Stille überall. Das ausweglose Heulen des armen Hundes, des Hauswächters, war nicht wieder zu hören. Verwesende Leichen schwebten hier und da auf der Oberfläche der Flut vorbei. Krähen saßen auf einigen, während sie sie pickend fraßen. Kein Ton hat ihre Ruhe gebrochen. Die Diebe und ihre Taten gingen unbehindert weiter. Alles leer.

അല്പസമയം കഴിഞ്ഞപ്പോൾ ആ കുടിൽ നിലത്തുവീണു ; വെള്ളത്തിലാണ്ടു. അനന്തമായ ജലനിരപ്പിൽ ഒന്നും ഉയർന്നുകാണ്മാനില്ല . യജമാനന്റെ ഗൃഹത്തെ മരണംവരെ ആ സ്വാമിഭക്തിയുള്ള മൃഗം കാത്തു . അവൻ പോയി . അവനുവേണ്ടിയെന്നോണം ആകുടിൽ അവനെ മുതല പിടിക്കുന്നതുവരെ ജലത്തിനുമീതെ ഉയർന്നുനിന്നു . അതു താണു, പൂർണ്ണമായിജലത്തിൽ താണു.

Nach einer Weile fiel die Hütte zu Boden und versank im Wasser. In dieser unendlichen Wasserfläche war nichts zu sehen, und dieses treue Tier bewachte das Haus des Meisters bis zum Tod. Er war nun weg. Die Hütte stand über dem Wasser, als wollte sie ihn behüten, bis das Krokodil ihn fing. Sie sank. Komplett ins Wasser.

വെള്ളമിറക്കം തുടങ്ങി . ചേന്നൻ നീന്തിത്തുടിച്ചു പട്ടിയെ അന്വേഷിച്ചു കൊട്ടിലിലേക്കു വരുകയാണ് . ഒരു തെങ്ങിൻചുവട്ടിൽ പട്ടിയുടെ ശവശരീരം അടിഞ്ഞുകിടക്കുന്നു .. ഓളങ്ങൾ അതിനെ മെല്ലെ ചലിപ്പിക്കുന്നുണ്ട് . പെരുവിരൽകൊണ്ടു ചേന്നൻ അതിനെ തിരിച്ചും മറിച്ചും ഇട്ടുനോക്കി . അതവന്റെ പട്ടിയാണെന്നു സംശയം തോന്നി, ഒരു ചെവി മുറിഞ്ഞിരിക്കുന്നു . തൊലി അഴുകിപോയിരുന്നതിനാൽ നിറം എന്തെന്നറിഞ്ഞുകൂടാ . =================================================

Die Ebbe begann. Man sah Chennan schwimmend auf der Suche nach dem Hund in seine Hütte kommen. Die Leiche eines Hundes lag auf dem Boden an einem Kokosnussbaum. Die Wellen des Wassers über dem Boden bewegten die Leiche langsam. Chennan drehte sie mit dem Daumen um. Er vermutete, dass es sein Hund war. Ein Ohr war abgeschnitten worden. Die Haut war so verwesen, dass man nicht sagen konnte, welche Farbe sie hatte. ===============================================================================

*ഈ കഥയുടെ പകർപ്പവകാശം ഉള്ളവർ സദയം ഈ വെബ് സൈറ്റിന്റെ കോൺടാക്ട് വിഭാഗത്തിൽ മെസ്സേജായി അറിയിച്ചാൽ അതിനുള്ള അനുവാദം ഔപചാരികമായി തേടുന്നതാണു്.

The formal copyright permission will be sought, as and when the copyright holder of this story would send a message through the contact section of this website. (MJK)

നന്ദി

Besonderen Dank an Frau Dagmar Brech für die Korrekturen

Glossary

പറയൻ, പറച്ചി

* Parayan (männl.) /Parachi (weibl.): angehörige/r einer niedrigen Arbeiterkaste Indiens. Vgl. das Gedicht von Goethe : „Die Pariyafrau“. In der erzählten Zeit hatte man solche Kastenbezeichnung zu einem Personennamen hinzugefügt. In dieser Kurzgeschichte:

ചേന്നപ്പറയൻ

Chennan+Parayan = Chennapparayan