Makellose Männer werden...*

Foreign translations> Makellose Männer werden...*

കുറ്റം കൂടാതുള്ള നരന്മാർ

കുഞ്ചൻ നമ്പ്യാർ

Kunchan Nambiar

Makellose Männer werden...

Übersetzt von : K. Mathew John)

Translated by : K. Mathew John

“കുററംകൂടാതുള്ള നരന്മാർ

കുറയുംഭൂമിയിലെന്നുടെ താത!

Makellose Männer, werden

immer wen'ger auf den Erden.**

ലക്ഷംമാനുഷർ കൂടുമ്പോളതിൽ

ലക്ഷണമുള്ളവരൊന്നോ രണ്ടോ

Unter hundert Tausenden sind

Nur noch ein Paar Kerle passend.

ഉടലതിരമ്യമൊരുത്തനുകാൽക്കൊരു

മുടവുണ്ടവനുനടക്കുന്നേരം

Ist der Leib des Mannes so schön,

Hat er Hinken, sehr, beim Laufen.

മറെറാരു പുരുഷൻ സുന്ദരനെങ്കിലു-

മൊറ്റക്കണ്ണനതായതുദോഷം;

Ist ein anderer so sehr hübsch, denn,

Fehlt ihm schon ein Auge, na dann!

ചേർച്ചകൾ പലതുണ്ടൊരുവനുകി

പൂച്ചക്കണ്ണുണ്ടെന്നൊരു ദോഷം

Einem passen viele eigen,

Doch er hat nur Katzen-Augen.

കാഴ്ചക്കാരു ചിരിച്ചു തുടങ്ങും

ചേർച്ചയ്ക്കവനും ചിതമല്ലല്ലൊ.

Lachen werden all Schauenden

Da ihm nichts passt, so wir finden!

നല്ലൊരു വിദ്വാനവനുടെവായിൽ

പല്ലുകളൊന്നും കാണ്മാനില്ല.

Hoch Gelehrter ist er, aber

Zähne fehlen im Maul leider.

പലഗുണമുള്ളൊരു പുരുഷനവന്റെ

തലമുടിയൊക്കെ നരച്ചുവെളുത്തു.

Mann der vielen Werte so sehr,

Hat sein Haupt nur graue Weißhaar'

തിലകക്കുറിയും ചൊടിയും കൊള്ളാം

തലയിലവന്നൊരു രോമവുമില്ല;

Pasta-Sandelholz auf Stirne,

Hat er Haare keine, d' Birne.

ശാസ്ത്രമശേഷംവശമൊരു പുരുഷനു

ഗാത്രം കണ്ടാല്യയ്യാ വികൃതം

Hoch gelehrt in allem Wissen,

Hat er hässliches Auss'hen!

ശ്രോത്രം രണ്ടുംവെടിവെച്ചാലൊരു

മാത്രംപോലും കേൾപ്പാൻവഹിയാ.

Ohren beide auch mit Donnern

Hören nichts sie, eher sondern.

വ്യാകരണങ്ങടെ വ്യാഖ്യാനങ്ങളു-

മാകത്തന്നെ മുഖസ്ഥമൊരുത്തനു

Auswendig ja, weiß er alle

Grammatik mit Detail dalli !

വാക്കിനു ഫലിതവുമുണ്ടവനല്പം

കാക്കക്കണ്ണുണ്ടെന്നൊരുദോഷം;

Kann er witzig viel erzählen

Sieh' ach! seine Augen schielen!

തർക്കംപലതും കണ്ടവനൊരുവനു

വർക്കത്തില്ലശരീരം കണ്ടാൽ.

Ist er Meister von der Logik,

Scheint sein Körper ach sehr Hässlich !

മിക്കതുമൊരുവനു ലക്ഷം ശ്ലോകമൊ-

രിക്കൽ കേട്ടാലങ്ങു ഗ്രഹിക്കാം;.

Andrer kann ein Tausend G'dichte

Auswendig in einer Minute.

വിക്കുകൾകൊണ്ടതു പറവാൻ വഹിയാ

സൽക്കഥ വളരെയറിഞ്ഞൊരു ദേഹം

Aber Stottern verhindert ihn

An das Fabeln-sagen schlechthin.

കകകകകംസൻകികികികികൃഷ്ണൻ

പുപുപുപു പൂതനയെന്നാംകഥയിൽ;

ka ka ka ka, ka ka kann ich***

vie vie Vieles sagen endlich!

നല്ലൊരു ജാതിയിൽവന്നുപിറന്നു

നല്ലൊരുരൂപഗുണങ്ങളുമുണ്ടു

Noch ist einer, hübschen Profils

Guter Herkunft, Tugend und viel

ഹരിയെന്നാദിയൊരക്ഷരമവനുടെ-

യരികേകൂടെപ്പോയിട്ടില്ലാ.

Leider ging'n die ABCD

In sein' Kopf durch keine Pfade.

Glossary

*Dieser Teil wurde entnommen dem Gedicht: "Rukminiswayamvaram"[Suche nach einem Bräutigam für Rukmini]. Kunchan Nambiarude Thullalkkadhakal, Teil II, Yogakshemam Company Ltd.. Thrissur 1931 in: https://ksaorg.sgp1.cdn.digitaloceanspaces.com/uploads/online_library/kunjannambiar/to%20web/120.pdf

** Dieser Vers wird von Rukmi seinem Vater erzählt und beginnt: "Einwandfreie Männer werden immer weniger, o mein Vater." *** Das Stotterer sagt andere Sachen (wie in der Geschichte von Kamsa, Krishnan, Pootana usw.) als in der Übersetzung