ഓരോ എഴുത്തുകാരിയുടെ ഉള്ളിലും (2012)

German translations> ഓരോ എഴുത്തുകാരിയുടെ ഉള്ളിലും (2012)
Sara_Joseph_-_Malayalam_Writer_and_Activist.jpg

ഓരോ എഴുത്തുകാരിയുടെ ഉള്ളിലും

സാറാ ജോസഫ്

Sara Joseph (*1946)

Sara_Joseph_-_Malayalam_Writer_and_Activist.jpg
Heike Oberlin.jpg

Im Innern der schreibenden Frau

Translated by : Übersetzt von Heike Oberlin

Heike Oberlin.jpg

ഒരുപാട് വാക്കുതർക്കങ്ങൾക്കൊടുവിൽ, സ്ഥലം വിടാൻ തന്നെ ഞാൻ തീരുമാനിച്ചു. അത്യാവശ്യം വസ്ത്രങ്ങളും പുസ്തകങ്ങളും എഴുതാനുള്ള സാമഗ്രികളും എടുത്തുവെച്ചു. ഞാൻ വരുന്ന വിവരത്തിന് മേബിൾ അമ്മായിക്ക് ടെലഗ്രാം ചെയ്തു. ടെലഗ്രാം ചെയ്ത് മടങ്ങുമ്പോൾ പുരുഷോത്തമനെ ഫോണിൽ വിളിച്ചു പറഞ്ഞു. മേബിൾ അമ്മായിക്ക് ടെലഗ്രാം ചെയ്തു കഴിഞ്ഞുവെന്നും വൈകീട്ടത്തെ വണ്ടിയിൽ ഞാൻ പുറപ്പെടുകയാണെന്നും.

Nach wiederholten Wortgefechten beschloß ich zu gehen. Ich packte die nötigsten Kleider, Bücher und Schreibzeug. Darauf schickte ich ein Telegramm an Tante Mabel und informierte sie über meine Ankunft. Dann rief ich Purshottaman an und teilte ihm mit, ich hätte ein Telegramm an Tante Mabel geschickt und würde mit dem Abendzug fahren.

“നിനക്കങ്ങനെ ഒരമ്മായി ഇല്ല. വെറുതെ വീണ്ടും കുഴപ്പമുണ്ടാക്കരുത്.” പുരുഷോത്തമൻ ഒരേ വാക്കുകൾ ആവർത്തിക്കുന്നു.“ ഞാൻ വന്നതിനു ശേഷമേ നീ പുറപ്പെടാവൂ . എവിടന്നാണ് നീ വിളിക്കുന്നത് ?

»Diese Tante gibt es doch gar nicht. Mach nicht schon wieder Ärger.« Purushottaman wiederholt sich. »Du wartest, bis ich nach Hause komme! Von wo rufst Du an?«

അസഹ്യമായ കോപത്തോടെ ഫോൺ എറിയുകയാണെന്ന് ഇങ്ങേത്തലയ്ക്കൽ ഞാനറിയുന്നു! ഇത് പുരുഷോത്തമന്റെ തന്ത്രമാണ്. എന്നെ മേബിൾ അമ്മായിയുടെ അടുക്കൽ പോകാതെ തടഞ്ഞുനിർത്തുക! മുമ്പും ഇതാവർത്തിച്ചിട്ടുണ്ട്. ഇത്തവണ, പക്ഷേ, എനിക്ക് പോയേ പറ്റൂ.

Ich höre, wie er den Hörer wütend auf die Gabel knallt. Typisch Purushottaman. Hindert mich daran, zu Tante Mabel zu fahren. Das kenne ich inzwischen schon. Aber diesmal – ich muss fort!

ഇന്നലെ എന്റെ പുതിയ കൃതിയെപ്പറ്റി ആഴമേറിയ ചിന്തകളിൽ മുഴുകി. ഇവിടെ ഇടനാഴിയിൽ, നിലത്ത് വിരിച്ചിട്ട പുല്പായിൽ ഞാൻ കിടക്കുകയായിരുന്നു. വളരെ ഗൗരവമുള്ള ഒരു തീം' നോവലാക്കാൻ ഞാനുദ്ദേശിക്കുന്നു. ഇടനാഴിയുടെ നിഗൂഢതയിൽ അവ്യക്തങ്ങളായ നിഴലുകളുണ്ട്. അതെന്നെ അസ്വസ്ഥയാക്കി. ഇടനാഴിയുടെ ചുവരുകളിളകുന്നത് ഞാനങ്ങനെയാണറിഞ്ഞത്! ചുവരുകൾ ഇളകുകയും സഞ്ചരിക്കുകയും ചെയ്തു.

Gestern lag ich auf einer Grasmatte im Gang, in Gedanken ganz bei meinem neuen Werk. Ich wollte unbedingt einen Roman über ein bedeutendes Sujet schreiben. Da waren auf einmal undeutliche Schatten in der Ecke des Ganges. Ein ungutes Gefühl beschlich mich. Ich begriff, daß die Wände sich bewegten. Sie zitterten und bewegten sich hin und her. Noch bevor mir meine Angst bewusst wurde, glitten die Mauern auf mich zu und wollten mich schier erdrücken. Es wurde stockdunkel und beklemmend eng. Ich bekam keine Luft mehr und schlug wie eine Wahnsinnige mit Armen und Beinen gegen die Wände, die mich wie von Geisterhand bewegt bedrängten.

ഒരുനാൾ പുറത്തുപോയി. തിരികെ വന്ന് വാതിൽ തുറക്കാനൊരുങ്ങുമ്പോൾ ഉരുകിയ മെഴുകുപോലെ വളഞ്ഞുവന്ന് ഒരു ഗ്രില്ലുകളുടെ വല എന്നെ ഞെരുക്കുക. പിന്നൊരു നാൾ പൈപ്പിൻ ചുവട്ടിൽകഴുകാനെടുത്തിട്ട പാത്രങ്ങൾ എണീറ്റു നിന്ന് സംസാരിക്കുകയും പുളിച്ച വാടയടിക്കുന്ന എച്ചിൽക്കൂനകളെ പ്രസവിച്ചുകൊണ്ട്, അടുക്കളയിലും കൊട്ടത്തളത്തിലും ഊണു മേശപ്പുറത്തും ഒരു വെല്ലുവിളിയോടെ ഉരുണ്ടുനടക്കുകയും ചെയ്യുക. കുടലുകൾ വരെ ഛർദ്ദിച്ചുകളഞ്ഞ് ഒരബ്സേഡ് ഡാമായിലെ കഥാപാത്രത്തെപ്പോലെ ഞാൻ കമിഴ്ന്നു വീഴുന്നു. വയ്യ! ഭീകരമാണിത്. എനിക്ക് സ്വസ്ഥതയും സമാധാനവും ആവശ്യമാണ്.

Einmal war ich nach draußen gegangen. Als ich zurückkomme und die Tür öffnen will, biegen sich die Eisengitter, als wären sie aus Wachs, und drohten, mich zu erwürgen. Ein andermal steht das schmutzige Geschirr unter dem Wasserhahn plötzlich auf und beginnt zu sprechen, säuerliche Essensreste zu gebären und unverfroren durch Küche und Eßzimmer zu tanzen. Ich stolpere und stürze, kotze meine Eingeweide aus, wie eine Figur aus einem absurden Theaterstück. Es reicht! Widerlich. Ich will endlich meine Ruhe.

മേബിൾ അമ്മായിയുടെ വീടിനു ചുവരുകളില്ല. കനം കുറഞ്ഞതും മനോഹഹരവുമായ വിചിത്രമറകൾകൊണ്ടാണ് അതുണ്ടാക്കപ്പെട്ടിട്ടുള്ളത്. അതിന് ഗ്രില്ലുകളോ സാക്ഷകളോ ഇല്ല . ഞരമ്പുകളാണുള്ളത്. ത്രസിക്കുന്ന സിരാപടലം!

In Tante Mabels Haus gibt es keine Mauern. Es gibt nur hauchdünne, betörend schöne Stoffwände. Keine Gitter, keine Schlösser. Innen feines Geäder. Das Dach ein Geflecht vibrierender Nerven.

അനന്തമായി തുറന്നുകിടക്കുന്ന കടലോരമാണ് അതിന്റെ പശ്ചാത്തലം. എഴുതാനും വായിക്കാനുമായി ചക്രവാളം ദൃശ്യമാകുന്ന മൂന്നു ജാലകങ്ങളുള്ള ഒരു മുറി എനിക്കവിടെ സ്വന്തമായുണ്ട്. മേബിൾ അമ്മായി ഒരിക്കലും എന്റെ ചിന്തകളിന്മേൽ ഒരു വിഴുപ്പുതുണി വിരിക്കുന്നില്ല. എന്റെ മനസ്സിൽ രൂപപ്പെട്ടു വരുന്ന ആശയങ്ങൾക്കുമീതെ അവർ ഒരാട്ടുകല്ലെടുത്ത് വെക്കുന്നില്ല.

Im Hintergrund eine weite, offene Meerlandschaft. Ich habe dort ein eigenes Zimmer, wo ich Schreiben und Lesen kann, mit drei Fenstern, jedes in eine andere Richtung. Tante Mabel breitet niemals schmutzige Wäsche auf meine Gedanken. Nie hängt sie meinen Ideen einen Mahlstein um.

ഈയിടെ, ഞാൻ ജീവിക്കുന്നതത്രയും എന്റെ കൃതിക്കകത്തു മാത്രമാണ്. ഭാരമേറിയ മനസ്സോടെ എന്റെ കൃതിയിൽ വ്യാപരിച്ചുകൊണ്ട്, യാന്ത്രികമായാണ് ഞാനോരോന്ന് ചെയ്യുന്നതും പറയുന്നതും. പുറംലോകത്തിന്റെ ഭാരവും കൂടി താങ്ങാൻ എനിക്ക് കഴിയാതെ വരുമ്പോൾ ഞാൻ തളർന്നു വീണു പോവുന്നു. ചുരുങ്ങിക്കൂടിയെങ്കിൽ എന്നെനിക്ക് തോന്നുന്ന നാളുകളാണിവ. അമ്മയുടെ ഗർഭത്തിലെ ആദിമമായ ഇരുളിലേക്കും മൗനത്തിലേക്കും ചുരുങ്ങിക്കൂടിയെങ്കിൽ അതീവ രഹസ്യമായിട്ടല്ലാതെ എനിക്കെന്റെ വാക്കുകളെ പുറത്തുകൊണ്ടു വരാനാവില്ല. എനിക്കൊരീറ്റു മുറിയാണ് വേണ്ടത് -- വാതിൽ പുറത്തുള്ള ഒന്നിനോടും ബന്ധമില്ലാത്ത ഒരീറ്റു മുറി.

Schon länger findet mein Leben nur noch in meiner Phantasie statt. Was mich belastet, verarbeite ich in meinem Schreiben, alltägliche Verrichtungen führe ich rein mechanisch aus. Und wenn ich die Außenwelt nicht mehr ertragen, breche ich zusammen. Könnte ich mich an solchen Tagen doch bloß zusammenrollen! Könnte ich mich doch einrollen in das Urdunkel, die Stille des Mutterleibs! Was ich zu sagen habe, kann ich nur in äußerster Abgeschiedenheit sagen. Was ich brauche, ist ein Geburtszimmer. Ein Geburtszimmer ohne Verbindung zur Außenwelt.

ഇതുവരെ എഴുതിയതുപോലൊക്കെ എഴുതിയാൽ മതിയെന്ന് പുരുഷോത്തമന്റെ കല്പനയുണ്ടാകും. കുറെ സ്തുതിഗീതങ്ങളും സ്തോത്രമാലകളും പ്രണയഗീതങ്ങളുമാണ് ഞാൻ ഇതുവരെ എഴുതിട്ടുള്ളത്. അതിൽത്തന്നെ പ്രണയത്തെപ്പറ്റി ഏറെ എഴുതി . രാധാകൃഷ്ണപ്രണയം, മുഖ്യ ഇമേജായിസ്വീകരിച്ചുകൊണ്ട് ! വിരഹവും ത്യാഗവും ഒരു ലഹരിപോലെ എന്റെ സിരകളിൽ പതഞ്ഞിരുന്നു. സഫലീകരിക്കപ്പെടാത്ത കാമവും പ്രേമവും കൃഷ്ണനിൽ സമർപ്പിക്കാമെന്ന് കണ്ടുപിടിച്ചത് ഞാനാണ്. മിഥ്യയെ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു രാസവിദ്യയാക്കി ഞാനത് വികസിപ്പിച്ചെടുക്കുകയും ചെയ്തു.

Schreib, wie du bisher geschrieben hast, das reicht doch, würde Purushottaman von mir verlangen. Geschrieben habe ich bis jetzt viele fromme Lobgesänge, Hymnen und Liebeslieder. Jede Menge Lieder über die Liebe. Die Liebe von Radha und Krishna - mein Lieblingsthema. Ich war trunken von Trennungsschmerz und Entsagung. Am eigenen Leib habe ich erfahren, daß unerfüllte Leidenschaft und Liebe Krishna zu Füßen gelegt werden können. Illusion als Realität zu erleben - in dieser Zauberkunst habe ich es zu wahrer Meisterschaft gebracht.

എന്നാൽ , എഴുത്തുകാരന്മാരുടെ ഗൗരവസ്വഭാവമുള്ള കൂടിച്ചേരലുകളിൽ എന്റെ കൃതികൾ പുറന്തള്ളപ്പെട്ടു . ലോകത്തിന് വിശക്കുമ്പോൾ പ്രണയം ഒരധികച്ചിലവാണെന്ന് അവർ ആക്രോശിച്ചു. ഒരേ കാൽ പൂക്കളർപ്പിച്ചും അണമുറിയാതെ കണ്ണീരൊഴുക്കിയും തഴുതിട്ട കതകിനു പിന്നിൽ മുഖം കുനിച്ചിരുന്ന് തേങ്ങുന്ന കഥാപാത്രങ്ങളെമാത്രം സൃഷ്ടിച്ചതിൽ ഞാനതീവ ദുഃഖിക്കുന്നു. എന്റെ സത്യാവസ്ഥകൾക്ക് വെളിച്ചപ്പെടുത്തലുകൾ ആവശ്യമായിരിക്കുന്നു . മുഖത്ത് തെറിച്ചുവീണ ഒരു കഫക്കട്ടപോലെ പ്രണയവും കഴുത്തിൽ ഞെരങ്ങുന്ന ഇരുമ്പു തുടൽപോലെ മാതൃത്വവും ഞാനനുഭവിച്ചു തീർക്കുകയാണെന്ന് വെളിപ്പെടുത്തലുകൾക്ക് നേരമായിരിക്കുന്നു.

Trotzdem wurden bei den entscheidenden Schriftstellertreffen meine Arbeiten jedesmal abgelehnt. Die Herren Schriftsteller keiften, in einer Welt des Hungers sei Liebe Luxus. Wie sehr bereue ich, nur Frauenfiguren entworfen zu haben, die Blumenopfer immer zu denselben Füßen darbrachten, endlos Tränen vergossen und Tag und Nacht flennend und mit hängendem Kopf hinter verschlossenen Türen hockten. Jetzt will meine Wahrheit heraus. Jetzt ist es Zeit, daruber zu sprechen, wie ich Liebe erfahren habe; als Klumpen Schleim, der mir ins Gesicht gespuckt wurde, und Mutterschaft, eine eiserne Kette, die mich langsam erwürgt.

എനിക്ക് സ്വസ്ഥതയും സാവകാശവും ആവശ്യമാണ്. ആശ്വാസത്തിന്റെ ഇടവേളകളിൽ, നല്ലതെന്തെങ്കിലും ഓർക്കാൻ വേണ്ടി ഉമ്മറത്തെ ചാരുകസേര ഓരോ എഴുത്തുകാരിയുടെ ഉള്ളിലും യിൽ ഞാൻചെന്ന് വീഴുമ്പോൾ കിടപ്പു മുറിയിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ പുരുഷോത്തമന്റെ അടിവസ്ത്രങ്ങൾ പറന്നുവരുന്നു! ഒന്നിനു മീതെ ഒന്നായി അസഹ്യമായ ദുർഗന്ധത്തോടെ എന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വീണ്, അവ എന്നെ ശ്വാസംമുട്ടിക്കുന്നു. അപമാനത്തിന്റെ ഒരു വാൾ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങുന്നു. എനിക്ക്പോകണം! പുരുഷോത്തമൻ എത്തിപ്പെടും മുമ്പ്, എന്റെ സാധനങ്ങൾ നിറച്ച സഞ്ചിയുമായി ഉമ്മറപ്പടിയിലിറങ്ങി നില്ക്കണം!

Was ich brauche, ist Rulhe und Muße. Kaum sinke ich in den Liegestuhl auf der Veranda und versuche, an etwas sehönes zu denken, komnt mir Purushottamans schmutzige Unterwische aus dem Schlafzimmer entgegengeflattert . Mit beißendem Gestank bricht sie über mich herein, ein Stück nach dem anderen, klatscht mir ins Gesicht, legt sich auf meinen Nacken, meine Brust, schneidet mir den Atem ab, Wie ein Schwert trifft mich die Kränkung ins Herz. Ich muß weg! Bevor Purushottaman zurück ist, muß ich mit gepackter Tasche auf der Schwelle stehen.

കുട്ടികളെ എന്തുചെയ്യും എന്ന ചോദ്യം തീർച്ചയായും പുരുഷോത്തമൻ ചോദിക്കും. ആ ചോദ്യത്തിൽ നിസ്സഹായതയേക്കാൾ പതിയിരിക്കുന്ന ഒരാക്രമണസ്വഭാവമുള്ളത് ഞാൻ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്ന് പുരുഷോത്തമനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആദ്യമുള്ളതുപോലെ ഇനിയൊന്നും സുന്ദരമായിരിക്കയില്ല! അതയാളറിഞ്ഞേ തീരു!

Was wird aus den Kindern, wird Purushottaman sicher fragen. Ich werde ihm klarmachen, daß ich diese Frage nicht als Ausdruck von Hilflosigkeit, sondern als versteckte Aggression verstehe. Nichts würde mehr so sein wie früher. Das muß er begreifen.

മേബിൾ അമ്മായിയുടെ വീട്ടിൽ, കുട്ടികളുടെ ഓർമ്മ എന്നെ വിഷമിപ്പിക്കുന്ന അവസരങ്ങൾ ഉണ്ടായിക്കൂടെന്നില്ല . സന്ധ്യമയങ്ങിക്കഴിഞ്ഞ്, കടലിൽ ഇരുട്ടുവീഴാൻ തുടങ്ങുമ്പോൾ നിരാലംബമായ ഒരു താരാട്ടുപോലെ എന്റെ ജീവൻ കടലിനുമീതെ ഉഴറി നടക്കും . എന്റെ ഹൃദയം അവരോടുള്ള വേർപാടിന്റെ അഗാധമായ വ്യസനം അനുഭവിക്കുകയും ചെയ്യും. പക്ഷേ, ഒരു വിടുതിയിലൂടെ എനിക്കെന്നെ പുനഃസൃഷ്ടിക്കേണ്ടിയിരിക്കുന്നു.

Ich kann nicht ausschließen, daß mir bei Tante Mabel die Erinnerung an die Kinder immer wieder Unbehagen bereiten wird. Wenn sich am Abend die Dämmerung auf das Meer senkt, wird meine Seele über die Wasser schweben wie ein heimatloses Wiegenlied. Die Trennung n den Kindern wird mir das Herz zerreißen. Aber ich brauche den Abschied, um mich neu zu erschaffen.

സഞ്ചരിക്കുന്ന ചുവരുകൾ, എനിക്കു പകരം പുരുഷോത്തമനെ വേട്ടയാടുമോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, എന്നേക്കാൾ കരുത്തുള്ള മസിലുകളും, പുരുഷോത്തമൻ അവകാശപ്പെടുന്നതുപോലെയാണെങ്കിൽ, എന്നേക്കാൾ തലമണ്ടയിൽ വല്ലതുമൊക്കെയും അയാൾക്കുണ്ടല്ലോ. അതുപയോഗിച്ച് നിസ്സഹായനായിപ്പോകാതിരിക്കാൻ അയാൾക്കു ശ്രമിക്കാം.

Ob die Wände dann statt meiner Purushottaman zusetzen werden, weiß ich nicht. Aber er hätte ja schließlich die kräftigeren Muskeln und, wie er sich auszudrücken pflegt, »mehr Grips« als ich. Soll er doch davon Gebrauch machen, statt hilflos herumzujammern.

യാത്രക്കൂലിയ്ക്കുള്ള പണം, ഇനിയും എനിക്ക് പ്രശ്നമാണ്. ഇവിടുന്ന് മേബിൾ അമ്മായിയുടെ വീടുവരെ മാത്രമല്ല, ഞാൻ യാത്രചെയ്യാനുദ്ദേശിക്കുന്നത്. പുറംകാഴ്ചകൾ കാണുന്ന സീറ്റിലിരുന്ന്, എവിടേക്കെന്നില്ലാതെ, സ്വതന്ത്രമായി യാത്രചെയ്യുമ്പോൾ ശ്വസിക്കുന്ന വായു എന്റെ കൃതിയെ രൂപപ്പെടുത്തും.

Woher ich das Geld für die Reise nehmen soll, weiß ich noch nicht. Ich will ja nicht bloß zu Tante Mabel fahren. Nur wenn ich von einem Fensterplatz in die Welt hinaus sehen und ohne festes Ziel durchs Land reisen kann, wird mein Atem meinem Werk Gestalt geben können.

പണത്തിന്റെ കാര്യത്തിൽ മേബിൾ അമ്മായിക്ക്എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നെനിക്കറിഞ്ഞുകൂടാ. അവരുടെ നിത്യച്ചെലവുകൾ തന്നെ അവരെങ്ങനെ നിർവ്വഹിക്കുന്നുവെന്നും സുന്ദരമായ അവരുടെ വീടും പൂന്തോട്ടവും അവരെങ്ങനെ ഭംഗിയായി കൊണ്ടുനടക്കുന്നുവെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ചില ദിവസങ്ങളിൽ അവർ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല. അത്തരം ദിവസങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിച്ചുവരാൻ എന്നോടു നിർദ്ദേശിക്കുന്നു. കടലോരത്തുകൂടെ ഒറ്റയ്ക്കുള്ള സ്വതന്ത്രമായ ആ യാത്ര വളരെ ഹൃദ്യമാണ്. ഓ, എന്റെ കണ്ണും കാതും പരിപൂർണമായി തുറന്നുവെച്ചു കൊണ്ടാണു് ഞാൻ നടക്കുക. എല്ലാം കണ്ടും കേട്ടും ഇഷ്ടമുള്ള തെരുവുകളിലൂടെ അലഞ്ഞും മേബിൾ അമ്മായിക്കൊരു ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തുന്ന അത്തരം സായാഹ്നയാത്രകളെ ഞാൻ വളരെ സ്നേഹിക്കുന്നു . എന്റെ ബുദ്ധിയിൽ ആഴമേറിയ ചിന്തകളുടെ ചലനങ്ങളുണ്ടാവുകയും ആ ചലനങ്ങളെ ആദരപൂർവം ഞാൻ ഹൃദയത്തിൽ കൊണ്ടു നടക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എന്റെ ശിരസ് ഉയർന്നിരിക്കും.

Ob mir Tante Mabel Geld leihen kann, weiß ich nicht. Wie sie es wohl schafft, für die täglichen Ausgaben und das schöne Haus mit Garten aufzukommen! Manchmal kocht sie nicht. Dann schlägt sie vor, ich solle außer Haus Essen gehen. So ein einsamer Strandspaziergang wirkt ungemein belebend. Ich habe Augen und Ohren weit geöffnet. Diese abendlichen Ausflüge genieße ich in vollen Zügen, schlendere durch Straßen und Gäßchen, sehe alles, höre alles, und kehre schließlich mit einem kleinen Essenspaket zu Tante Mabel zurück. Mein Innerstes gerät in Bewegung, endlich regen sich wahre Gefühle. Stolz richte ich mich auf, hebe meinen Kopf.

മേബിൾ അമ്മായിയുടെ നഗരത്തിലും സമകാലികരായ എ ഴുത്തുകാരുടെ കൂടിച്ചേരലുകൾ ഉണ്ടാകാനിടയുണ്ട്. എന്നാൽ ഒരിക്കലെങ്കിലും, അവസാനം വരെ എഴുത്തുകാരുടെ സംവാദങ്ങളിൽ പങ്കെടുക്കാൻ എനിക്കു് കഴിഞ്ഞിട്ടില്ല. എന്റെ കാലിൽ മാംസത്തിൽ പൂണ്ടുകിടക്കുന്ന ഒരു പഞ്ചലോഹവളയുള്ളതായിരുന്നു കാരണം. എന്നെ പെറ്റ ഉടനെ അമ്മ പ്രത്യേകം പറഞ്ഞുതീർപ്പിച്ച് ഇടുവിച്ചതാണ്. പിന്നീട് ഞാൻ വളരുകയും ലോഹവളയം വളരാതിരിക്കുകയും ചെയ്തതോടെ, ക്രമേണ മാംസം വന്ന് അത് മൂടിപ്പോയി ഉച്ചത്തിലലറിക്കൊണ്ടു പാഞ്ഞുനടന്ന പഞ്ചലോഹവളയും മാംസത്തിനകത്ത് അനേകം കുഞ്ഞുവളയങ്ങളുടെ മുട്ടയിട്ടു പെരുകി. ഏറെ നേരം കാൽ തൂക്കി യിട്ട് ഇരിക്കേണ്ടിവരുമ്പോൾ സ്വന്തംഅസ്തിത്വം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോഹവളയങ്ങൾ പറഞ്ഞുനടക്കുകയും എന്നെ അസഹ്യമായ വേദനയുടെ പൊള്ളലിലേക്ക് തള്ളിയിടുകയും ചെയ്തു.

Wahrscheinlich werden sich in Tante Mabels Stadt Schriftsteller meiner Generation treffen. Bei keinem dieser Treffen könnte ich bis zu Ende bleiben, zu arg schneidet mir der Panchaloha-Fußreif ins Fleisch. Den hat mir meine Mutter bei meiner Geburt anpassen lassen. Aber als ich größBer wurde, wuchs er mir ein. Er scheuerte unablässig, prägte sich mir tief ins Bewußtsein und legte Eier in mein Fleisch, aus denen lauter kleine Ringe schlüpften, die durch die höllischen Schmerzen, die sie mir zufügten, ebenfalls unmißverständlich ihr Dasein kund taten.

വൈകുന്നേരങ്ങളിൽ, നിറുത്തലില്ലാത്ത സാഹിത്യചർച്ചകളിൽ ഏർപ്പെട്ടുകൊണ്ട്, പുഴമീതെ പാലത്തിന്റെ കൈവരികളിൽ വന്നിരിക്കാറുള്ള രണ്ടു കവിസുഹൃത്തുക്കളെ മിക്കവാറും ഞാൻ കാണാറുണ്ട്. അവർക്ക് കൈപ്പലകകൾക്കു പിറകിൽ അത്ഭുതകരങ്ങളായ വലിയ ചിറകുകകൾ വളർന്നിരുന്നു. പൊൻമയമായ ചിറകുകൾ പുഴയിൽ നിന്നുവീശുന്ന കാറ്റിനെതിരെ തങ്ങളുടെ ചിറകുകൾ പരിപൂർണ്ണമായും വിടുർത്തിപ്പിടിച്ചാണ് അവർ സാഹിത്യചർച്ചകളിൽ ഏർപ്പെട്ടിരുന്നത്. അന്തിവെളിച്ചം തട്ടി അവരുടെ പൊൻചിറകുകൾ വെട്ടിത്തിളങ്ങി! അതൊരു എടുപ്പുള്ള ദൃശ്യം തന്നെയായിരുന്നു. അവർക്ക് കേൾവിക്കാരായും കാണികളായും ഒരുസംഘം ആളുകൾ എപ്പോഴും ഉണ്ടായിരുന്നു.

Abends sehe ich oft zwei miteimander befroundeten Dichtern zu, wie sie auf dem Brückengeländer über dem Fluß sitzen und sich so angeregt über Literatur unterhalten, daß sie darüber die Zeit vergessen. Es waren ihnen stattliche, golden glänzende Schwingen gewachsen, die sich im Wind, der vom Fluß her weht, zu voller Größe entfalten. Ihre goldenen Schwingen funkeln im Abendsonnenschein. Ein wahrhaft ergreifender Anblick. Ständig waren sie umringt von Menschen, die ihren Worten lauschten und sie anstaunten.

പച്ചക്കറി വാങ്ങാനോ, കുഞ്ഞുങ്ങളെ ഡോക്ടറുടെ അടുത്തുകൊണ്ടു പോയി തിരികെവരുമ്പോഴോ ഒക്കെ ഞാനും ആ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചു. സ്വന്തം ചിറകുകൾക്കു ചേർന്ന, അയഞ്ഞുനീണ്ട ഉടുപ്പുകളും നീണ്ട താടിരോമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് അവർ സംസാരിച്ചു . പ്രശ്നങ്ങളെ സംബന്ധിച്ച്ശരിയായ നിലപാടുവേണം. അവർ പറഞ്ഞു. ജീവിതാ വബോധത്തെ ആഴത്തിൽ മാറ്റിമറിക്കുന്നതിന് ഇത്തരം തുറന്ന ചർച്ചകൾക്കു കഴിയും.

Wie gerne hätte ich, wenn ich Gemüse kaufen war oder auf dem Rückweg vom Kinderzt, mich unter die Zuhörer gemischt. Die Dichter in ihren langen Gewändern mit ihren langen Bärten unterhielten sich. Man muss die richtige Einstellung zu den Problemen entwickeln. Sagten sie. Ihnen zuzuhören kann das eigene Leben tiefgreifend verändern.

കുറേ നേരം അവിടെനിന്ന് അവർ പറയുന്ന കാര്യങ്ങളിൽ പങ്കുകൊള്ളാൻ ഞാൻ ആഗ്രഹിച്ചു. വാടുന്ന പച്ചക്കറികളിലേക്കോ, കരയാൻ തുടങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്കോ, ഇരുളുന്ന സന്ധ്യയിലേക്കോ നോക്കി അവർ എനിക്കു നേരം വൈകുന്നുവെന്ന കാര്യം ഓർമ്മിപ്പിച്ചു. അല്ലെങ്കിൽ ചിറകുകൾ ഒന്നു കുടഞ്ഞു വിടുർത്തിയിട്ട്, എന്നെ വീടു വരെ കൊണ്ടാക്കാമെന്ന് ഉപചാരപൂർവ്വം അറിയിച്ചു. അതല്ലാതെ ഒരിക്കലും തങ്ങൾ സംസാരിച്ചു നിറുത്തിയേടത്തു നിന്ന് വീണ്ടും ആരംഭിച്ചില്ല.

Gerne wäre ich länger geblieben, um mehr von ihrem Gespräch mitzubekommen. Sie aber blickten auf das welkende Gemüse, das Kind, das den Tränen nahe war oder in die hereinbrechende Dämmerung. Erinnerten mich an die fortgeschrittene Stunde. Manchmal breiteten sie auch die Flügel aus und boten mir höflich an, mich nach Hause zu begleiten. Aber niemals setzten sie ihr Gespräch dort fort, wo sie es abgebrochen hatten.

അവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയപ്പോഴാകട്ടെ , അവർക്ക് ചായയും ഭക്ഷണവുമുണ്ടാക്കാൻ മുഴുവൻ സമയവും ഞാൻ അടുക്കളയിൽ ചെലവാക്കുകയും ഉമ്മറത്തിരുന്ന് അവർ പുരുഷോത്തമനോട് സംസാരിക്കുകയും ചെയ്തു. അവരോടു പറയാനുള്ള കാര്യങ്ങളെ അടുക്കിപ്പെറുക്കി മനസ്സിൽ വെച്ചു കൊണ്ട്, ഭക്ഷണം കഴിഞ്ഞ്, എച്ചിലെടുത്ത് മുറി വൃത്തിയാക്കി, ഞാൻ വരുമ്പോഴേക്കും കോട്ടുവായിട്ട്, നല്ല പാചകത്തിന് നന്ദി പറഞ്ഞ്, വർണ്ണച്ചിറകുകൾ വീശി, അവർ പറന്നുയർന്നുപോയി!

Auch als sie auf meine Einladung hin zu mir nach Hause kamen, saßen sie die ganze Zeit auf der Veranda und sprachen mit Purushottaman, während ich in der Küche mit Kochen und dem Tee zu tun hatte. Als ich endlich die leergegessenen Teller weggetragen und das Eßzimmer aufgeräumt hatte, kam ich nach draußen, voller Ideen, was ich ihnen alles sagen wollte; aber sie gähnten nur, bedankten sich für das köstliche Mahl und flogen auf und davon, ein herrliches Farbenspiel am Abendhimmel.

മേബിൾ അമ്മായിയുടെ നഗരത്തിലെ എഴുത്തുകാരുടെ കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ എനിക്ക് തീർച്ചയായും കഴിയും. ഒരു പക്ഷേ, അത്തരം സദസ്സുകളിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞേക്കില്ല. എന്നാലും പൊരിയുന്ന മരുപ്പരപ്പ് മഴയെ എന്നോണം എന്റെ മനസ്സ് എല്ലാം വലിച്ചു കുടിക്കും . മൃദുവായ തൊലിയുടേയും പതുപതുത്തദേഹത്തിന്റേയും പേരിൽ തിരിച്ചറിവുകളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നത് ലജ്ജാകരമാണ് ! തിളയ്ക്കുന്ന എന്റെ മനസ്സിന് എന്തും ഉൾക്കൊള്ളാൻ കഴിയുമെന്നിരിക്കെ ചർമസംരക്ഷണത്തിനു വേണ്ടി മാറി നിൽക്കുന്നത് ആവർത്തിക്കപ്പെട്ടുകൂടാ. എന്റെ രോഷം ആവിഷ്കരിക്കുന്നതിനാകട്ടെ ചായക്കപ്പുകൾ എറിഞ്ഞുടയ്ക്കുന്നതല്ലാത്ത മറ്റൊരു രീതി ഉണ്ടാവേണ്ടിയിരിക്കുന്നു.

Sicher wäre es möglich an einer Schriftstellerversammlung in Tante Mabels Stadt teilzunehmen. Vielleicht brächte ich kein Wort heraus vor so vielen Leuten. Aber mein Geist würde alles aufsaugen, wie eine ausgetrocknete Wüste den Regen. Was für eine Schande ausgeschlossen zu werden, nur weil man zarte Haut und einen weichen Körper hat! Ich darf nicht jedesmal wegbleiben, um meine Haut zu schützen, mein unruhiger Geist verlangt ständig nach Nahrung. Es reicht nicht Teetassen zu zerschlagen, ich muß meine Wut wirklich herauslassen.

സാഹിത്യചർച്ചകളിൽ പങ്കെടുക്കുവാൻ എനിക്ക് കൂട്ടുവരികയും ആറു മണിയാവുമ്പോഴേക്കും കോട്ടുവായിട്ടു തുടങ്ങുകയും കൂടെക്കൂടെ വാച്ചിൽ നോക്കി ആരും കാണാതെ എന്നെ കുത്തിയെണീപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പുരുഷോത്തമൻ എന്നോടൊപ്പമുണ്ടാവില്ല എന്നതുകൊണ്ടുതന്നെ എന്റെ വിചാരധാരകൾ മുറിയുകയില്ല. തിരിയെയെത്തുമ്പോൾ മേബിൾ അമ്മായി എന്നോടാദ്യം ചോദിക്കുക അന്നത്തെ സംവാദത്തിൽ ഞാനെങ്ങനെ നന്നായി പങ്കെടുത്തു എന്നായിരിക്കും. പിന്നെ വെമ്പുന്ന മനസ്സോടെ കിടക്കയിലേക്ക് ചായാം. അല്ലെങ്കിൽ ഉണർന്ന മനസ്സോടെ എഴുതാനിരിക്കാം.അതുമല്ലെങ്കിൽ കടലിന്റെ ഇരമ്പം കേട്ടുകൊണ്ട് എന്റെ കൃതിയെപ്പറ്റി ആഴത്തിലുള്ള ചിന്തകളിൽ മുഴുകി വെറുതെ കിടക്കാം.

Dass Purushottaman nicht da ist, genügt noch lange nicht, den Damm zu brechen, der meine Gedanken blockiert. Zu sehr bin ich gewohnt, mit ihm zusammen zu literarischen Diskussionen zu gehen, zu sehr, daß er die ganze Zeit auf die Uhr schaut. Spätestens gegen sechs beginnt er zu gähnen, stößt mich heimlich an und drängt mich, unauffällig zu gehen. Während Tante Mabel mich als erstes immer danach fragen würde, wie gut ich mich ins Gespräch hatte einbringen können. Dann könnte ich mich angeregt auf meinem Bett zurücklehnen. Oder ich könnte mit klarem, wachem Verstand schreiben, könnte mich dem Rauschen des Meeres hingeben und über meine Arbeit nachdenken.

ഞാനെന്റെ സാധനങ്ങൾ ഈ തുണിസഞ്ചിക്കകത്താക്കി ഒരുങ്ങുന്നു പണത്തിന്റെ കാര്യത്തിൽ എന്നെ സഹായിക്കാൻഒരു നല്ല സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ!

Nun ist die Tasche gepackt, ich bin reisefertig. Jetzt brauche ich nur noch einen guten Freund, der mir Geld leihen könnte.

ഒരു കൃതിയുടെ രചനയ്ക്കുവേണ്ടി മേബിൾ അമ്മായിയുടെ വീട് തിരഞ്ഞെടുക്കാൻ എന്നെ ഉപദേശിച്ചത് എന്റെ സുഹൃത്ത് ജയദേവനാണ് . ഞങ്ങളുടെ ചിന്തകളും അനുഭൂതികളും പരസ്പരപൂരകമായിരുന്നു. ഒന്നിച്ചുള്ള വായനയ്ക്കോ എഴുത്തിനോ ശേഷം ഞങ്ങൾ നടത്തുന്ന ചർച്ചകളിലൂടെ അവയ്ക്ക് പൂർണത കൈവന്നിരുന്നു . എന്റെ തിളയ്ക്കുന്ന തലച്ചോറിനെ പൂരിപ്പിക്കാൻ ജയദേവന്റെ തിളയ്ക്കുന്ന തലച്ചോറിന് കഴിഞ്ഞിരുന്നു . അയാളോടാപ്പം ചെലവഴിക്കുന്ന നാളുകളിൽ എന്റെ രചനകൾക്ക് ആഴവും പരപ്പും കൈവരുന്നു.

Es war mein Freund Jayadevan, der mir Tante Mabels Haus als geeigneten Ort zum Schreiben empfohlen hatte. Es herrschte ein wunderbarer Einklang zwischen uns beiden. Wenn wir gemeinsam gelesen oder geschrieben hattop und darüber sprachen, waren unsere Seclen vollkommen eins. Jayadevans Kopf sprühte vor Ideen, er brachte mich auf ungeahnte Gedanken. In den Tagen mit ihm hat mein Schreiben eine neue Dimension und Dichte gewonnen.

മേബിൾ അമ്മായിയുടെ ശാന്തസുന്ദരമായ ഭവനം പ്രണയത്തിന് പൂത്തുലയാൻ പറ്റിയ വള്ളിക്കുടിലായിരുന്നു. ഞങ്ങൾ പ്രണയബദ്ധരാകുന്നുവെങ്കിൽ താൻ സന്തോഷിക്കുമെന്ന് മേബിൾ അമ്മായി കരുതിയിരുന്നു. എന്നാൽ ജയദേവനുമായി പ്രേമബന്ധത്തിലേർപ്പെടേണ്ടതുണ്ട് എന്നെനിക്ക് തോന്നിയില്ല. എല്ലാ ബന്ധങ്ങളും പ്രണയത്തിൽ തന്നെ കലാശിക്കണമെന്ന് വാശി പിടിക്കേണ്ടതില്ലെന്ന് ജയദേവനും പറഞ്ഞു. ഞങ്ങൾക്കിടയിൽ വളർന്നു വന്നത് നിരുപാധികമായ ആഹ്ലാദത്തിന്റെ ചങ്ങാത്തമായിരുന്നു! ചിരിച്ചും വഴക്കടിച്ചും ഉറക്കെ പാടിയും ഞങ്ങൾ പൊയ്പോയ ബാല്യത്തെ തിരികെ കൂട്ടിക്കൊണ്ടു വന്ന് മേബിൾ അമ്മായിയുടെ മുന്നിലിരുത്തി! ശാന്തവും ഹൃദ്യവുമായ ആ സൗഹൃദത്തെപ്പറ്റി ഞാൻ പുരുഷോത്തമനോട് പറയുമ്പോഴൊക്കെ അയാൾ പൊട്ടിത്തെറിക്കുന്നു!

Tante Mabels Haus ist so herrlich ruhig, es wäre das ideale Liebesnest. Sie fände es bestimmt schön, wenn wir uns ineinander verlieben würden. Aber ich hatte nicht vor mich in Jayadevan zu verlieben. Auch für Jayadevan mußte nicht aus jeder Beziehung zwangsläufig eime Liebesgeschichte werden. Die Freundschaft, die zwischen uns wuchs, war absolute Seeligkeit. Wir entdeckten unsere verlorene Kindheit wieder und breiteten sie lachend, streitend und laut singend vor Tante Mabel aus. Jedesmal wenn ich Purushottaman von dieser innigen Freundsehaft erzahle, explodiert er.

“നുണയാണ്. ഏത് മേബിൾ അമ്മായി? ഏതു ജയദേവൻ ? ഭ്രാന്തുപറയാതെ പോ!“ എന്റെ തലച്ചോറിൽ ഭ്രാന്തിന്റെ കാറ്റിളക്കിവിടുന്ന പുരുഷോത്തമൻ തന്ത്രം ! അതു തിരിച്ചറിയുകയും അതിനെതുറന്നു കാണിക്കാൻ തിരുമാനിക്കുകയും ചെയ്തുകഴിഞ്ഞതിനാൽ എനിക്കിനി പോകാം !

»Unsinn! Welche Tante Mabel? Welcher Jayadevan? Bleib auf dem Bodenl« Purushottaman weiß nur zu gut, wie man mich zur Weißglut treibt. Aber jetzt ist mir klargeworden, daß ich seine Spielchen durchschaue und kann gehen.

പുരുഷോത്തമനെത്തും മുമ്പ് യാത്രയ്ക്കൊരുങ്ങി ഉമ്മറപ്പടിയിലിറങ്ങി നില്ക്കണം. ഒരു വീണ്ടുവിചാരത്തിനു വിധേയമായി വീണ്ടും അകത്തുകയറിയിരുന്ന് ഇക്കാര്യം ചർച്ചചെയ്യലില്ല! എല്ലാ തന്ത്രങ്ങളുംപരാജയപ്പെടുമ്പോൾ ഞാനില്ലാതെ ജീവിക്കാനാവില്ലെന്ന അതിഭാവുകത്വ നിറഞ്ഞ നുണ പുരുഷോത്തമൻ ആവർത്തിച്ചു പറയും.

Bevor Purushottaman zurück ist, muß ich reisefertig auf der Schwelle stehen. Dlesmal werde ich nicht zögern, nicht wieder ins Haus zurückgehon und mich unter keinen Umständen auf eine Diskussion einlassen. Wenn seine ganzen Tricks versagen, käme Purushottaman bestimmt wieder mit der alten romantischen Lüge, ein Leben ohne mich sei unmöglich.

ഞാനെന്റെ സഞ്ചിയെടുത്ത് തോളിൽ തൂക്കി കൈവശം ഉണ്ടായിരുന്നത്ര പണം നുള്ളിപെറുക്കിയെടുത്തു. ഞാൻ ഉമ്മറപ്പടിയിലെത്തും മുമ്പ്, പുരുഷോത്തമൻ ഓടിക്കിതച്ച് വന്നു. “വീണ്ടും തൊടങ്ങി? ” കിതച്ചുകൊണ്ടയാൾ ചോദിച്ചു. ഞാനയാളെ പരിഹാസത്തോടെ തുറിച്ചു നോക്കി നിന്നു. അനുതാപത്തോടെ എന്റെ തോളിൽ നിന്ന് സഞ്ചിയെടുത്ത് മാറ്റാൻ പുരുഷോത്തമൻ ശ്രമിക്കുന്നതിനിടയിൽ, അയാളുടെ കൈതട്ടിത്തെറിപ്പിച്ച്, ഒറ്റക്കുതിപ്പിന് ഞാൻ ഉമ്മറപ്പടിയിലെത്തി.

Ich habe die Tasche über die Schulter gehängt und mein ganzes Geld zusammengekratzt. Ich war noch nicht an der Tür als Purushottaman keuchend hereingestürmt kam. »Schon wieder?«, fragte er nach Atem ringend. Ich sah ihn spöttisch an. Beschwichtigend wollte er die Tasche vop meiner Schulter nehmen, aber ich stieß ihn zurück und hatte mit einem einzigen Satz die Schwelle erreicht.

“ഞാൻ മേബിൾ അമ്മായിയുടെ .. ” ഞാനുമ്മറപ്പടിയിറങ്ങി. “ഏതാണീ നശിച്ച മേബിൾ അമ്മായി? പുരുഷോത്തമൻ അലറി. പുരുഷോത്തമൻ സ്വന്തം തന്ത്രങ്ങൾ പ്രയോഗിച്ചു കൊണ്ടേയിരിക്കട്ടെ. ഞാനിറങ്ങി നടന്നു.

»Ich gehe zu Tante Mabel...« Ich trat über die Schwelle. »Wer ist diese verdammte Tante Mabel?«, schrie Purushottaman. Laß ihm seine Spielchen. Ich ging.

എനിക്കു പിറകിൽ പടിവാതിൽ വലിച്ചടച്ച് ഞാൻ പുരുഷോത്തമനെ തിരിഞ്ഞു നോക്കി. ഉമ്മറപ്പടിയിൽ അയാൾ വിചാരമഗ്നനായി നിൽക്കുന്നു. അയാളെ ആരോ ശിക്ഷിച്ചിരിക്കുന്നു. അതാരെന്നും അതെന്തെന്നും അയാൾതന്നെ കണ്ടുപിടിക്കേണ്ടതാണ്. ഞാനിവിടെ നിസ്സഹായയത്രെ.

Als ich das Tor hinter mir zugeschlagen hatte, schaute ich zu Purushottaman zurück. Er stand starr auf der Schwelle. Als hätte ihn jemand bestraft. Wer und warum - soll er es doch selbst herausfinden. Ich kann ihm dabei nun wirklich nicht helfen.

ഞാൻ കൈവീശി നടന്നു. എന്റെ കൈകൾ ദിക്കുകളെ തൊട്ട് മട വന്നു. ചിറകുള്ള കാറ്റ് എന്റെ മുടിയിഴകളേയും വസ്ത്രത്തലപ്പുകളേയും ഇളക്കിവിട്ടു. എന്റെ മുടിയഴിഞ്ഞുപറന്നു് ആകാശം മുട്ടുകയും എന്റെ പാവാട വട്ടം ചുഴറ്റി ഭൂമിയെ പൊതിയുകയും ചെയ്തു.

Beschwingt schritt ich dahin. Immer wieder griffen meine Hände aus bis zum Horizont. Der Wind strich mit seinen Flügeln durch mein Haar und die Falten meiner Kleider. Mein Haar löste sich, flog auf bis zum Himmel, der Rock wirbelte im Kreis und breitete sich über die ganze Erde.

നന്ദി, “ഓരോ എഴുത്തുകാരിയുടെ ഉള്ളിലും“ എന്ന തന്റെ കഥ (ഡി.സി.2012) പുനഃപ്രസിദ്ധീരികരിക്കാൻ അനുമതി നല്കിയ ശ്രീമതി സാറാ ജോസഫിനും, വിവർത്തനം പുനഃപ്രസിദ്ധീകരിക്കാൻ അനുമതി നല്കിയ പ്രൊഫ. ഡോ. ഹായ്കെ ഓബർലിനും.

Herzlichen Dank an die Autorin Frau Sara Joseph für die freundliche Genehmigung dieser Kurzgeschichte im Original, und Prof. Dr. Heike Obelin, die uns freundlicherweise erlaubt hat, ihre Übersetzung hier zu veröffentlichen. Diese Übersetzung wurde bereits in "die horen, Zeitschrift für Literatur, Kunst und Kritik", 51. Jahrgang , Band 3. / 2006 Ausgabe 223. Herausgegeben von Johann P. Tammen. Redaktion Peter K. Kirchhof, Hansaallee 165, 40549 Düsseldorf. S. 33-37 veröffentlicht.

Glossary

മേബിൾ അമ്മായി

Tante Mabel -- Mabel Dodge Luhan (1879 -1962) war eine bedeutende amerikanische Kunstmäzenin, die in ihrem abgeschiedenen Haus zahlreiche Maler, Schriftsteller und Denker wie D.H. Lawrence und Mary Austin beherbergte. Es wurde liebevoll 'Big Hause‘ genannt, die Künstler wurden dort umsorgt und hatten alle Zeit und Muse zu arbeiten.

പഞ്ചലോഹം

Panchaloha - Metallegierung aus Kupfer, Messing, Zann, Blei und Eisen

ജയദേവൻ

Jayadevan - Der sensible, erotisch-mystische Dichter von “Gitagovinda“, zugleich ein Name Krishnas, Sinnbild der Liebe und Muse, ebenfalls eine Erscheinungsform des Gottes Vishnu.

പുരുഷോത്തമൻ

Purushottaman – Höchster unter den Menschen: machtvoller, rigider Aspekt des Gottes