ഒരു ലെസ്ബിയൻ പശു (2003)

German translations> ഒരു ലെസ്ബിയൻ പശു (2003)
indu-menon.png

ഒരു ലെസ്ബിയൻ പശു (2003)

ഇന്ദു ബി. മേനോൻ

Indu B. Menon

indu-menon.png
Heike Oberlin.jpg

Eine lesbische Kuh

Translated by : Heike Oberlin

Heike Oberlin.jpg

പുകയാണെന്നു തോന്നും വിധം ചലനമുള്ള , സൂര്യപ്രകാശത്തിന്റെ ഒരു കുഴൽ വെന്റിലേറ്റർ ചില്ലിലൂടെകുളിമുറിയിലേക്കു വീണുകിടപ്പുണ്ടായിരുന്നു . കുളിക്കുന്ന സമയത്ത് ഇടയ്ക്കെല്ലാം ഒരു കുഞ്ഞിനെ പ്പോലെ മെഹ്റുന്നീസ് തിരിഞ്ഞുനിന്നു . അപ്പോഴെല്ലാം അവളിലെ കൗതുകത്തെ ഉണർത്തിക്കൊണ്ട് ഒരു പൊക്കിൾക്കൊടി പോലെ ആ പ്രകാശരശ്മി അവളുടെ പൊക്കിളുമായി ചേർന്നുനിൽക്കും.

Ein Bündel Sonnenstrahlen stahl sich wie Rauch durch den Ventilator ins Badezimmer. Wenn sie sich wusch, drehte und wand sich Mehrunnisa gerne wie ein kleines Kind. Der Lichtstrahl weckte lhre Neugler, denn er paßte sich jeder ihrer Bewegungen an wie eine Nabelschnur.

മറ്റു ചിലപ്പോൾ ഓറഞ്ച് ബക്കറ്റിലെ തണുത്ത വെള്ളത്തിനടിയിലേക്ക്, വെളിച്ചം നിറഞ്ഞ അന്തർവാഹിനിക്കുഴൽ പോലെ അതു താണുകിടക്കും . അതുമല്ലെങ്കിൽ ടൈൽസ് പൊളിഞ്ഞ ചുമരിൽ മോതിരവട്ടത്തിലൊരു തിളക്കം.

Manchmal lag er wie eine leuchtende Unterwasserflöte im kalten Wasser des orangefarbenen Eimers. Oder er hinterließ einen glitzernden Ring auf den kaputten Wandkacheln.

ഇടയ്ക്ക് മെഹ്റുന്നീസ കൈകൊണ്ടതിനെ തടുക്കും . അല്ലെങ്കിൽ ജലമൂറിയിറങ്ങുന്ന മുടിത്തുമ്പിലേക്കു നീട്ടും. ഇതൊന്നുമല്ലെങ്കിൽ പ്രകാശവലയത്തിലിളകിക്കൊണ്ടിരിക്കുന്ന കോടാനുകോടി പൊടിത്തന്മാത്രകളെ നോക്കിക്കൊണ്ടു നിൽക്കും . പലപ്പോഴും മെഹ്റുന്നീസയുടെ കുളിസമയം നീളുന്നതിങ്ങനെയാണ്.

Mehrunnisa gelang es, dann und wann den Lichtstrahl auf der Handfläche einzufangen. Oder sie konnte ihn bis in die tropfenden Spitzen ihres nassen Haares tanzen lassen. Dabei beobachtete sie die unzähligen Staubteilchen im Sonnenlicht. Deshalb dauerte es auch immer so lang, bis Mehrunnisa im Bad fertig war.

എന്നാൽ അന്നു മെഹ്റുന്നീസ് ധൃതിയിൽ കുളിക്കാനാരംഭിച്ചു . സൂര്യ പ്രകാശത്തെപ്പറ്റി അവൾ മറന്നുപോയിരുന്നു . എങ്കിലും അവസാനത്തെ കോപ്പ് ജലം ബക്കറ്റിൽ നിന്നു മുക്കിയെടുത്തപ്പോൾ പ്രകാശത്തിന്റെ സുതാര്യവിരൽ ജലത്തെ സ്പർശിക്കാനായി എത്തിയിട്ടില്ലെന്നവൾ തിരിച്ചറിഞ്ഞു.

An jenem Tag hatte es Mehrunnisa furchtbar eilig, sich zu waschen. Den Sonnenstrahl hatte sie ganz vergessen. Gerade wollte sie den letzten Schöpfer Wasser aus dem Eimer holen, als sie merkte, daß heute kein durchscheinender Finger aus Sonnenlicht auf dem Wasser lag.

ഞെട്ടലോടെയാണവൾ വെന്റിലേറ്ററിലേക്കു മുഖമുയർത്തിയത്. “ അയ്യോ. ” അവൾ അലറിക്കൊണ്ട് അലക്കാനുള്ള തുണികൾവാരിപ്പിടിച്ചു . രണ്ടു കണ്ണുകൾ ശാന്തതയോടെ തന്നെ നോക്കുന്നു . ഒരു മുഖത്തിന്റെ പാതി ഭാഗം പതുക്കെപിൻവാങ്ങുന്നു.

Verwundert hob sie den Kopf und schaute zum Ventilator. Mit einem Aufschrei riß sie ihre Kleider an sich. Zwei Augen sahen sie seelenruhig an. Dann wandte sich das Gesicht draußen langsam ab.

ഉടുപ്പു ധരിച്ചു പുറത്തിറങ്ങിയപ്പോൾ മെഹ്റുന്നീസ വിറച്ചുപോയി . അത് അവരായിരുന്നു ലെസ്ബിയൻ പശു !!!!

Mehrunnisa zog sich an und verließ am ganzen Leib zitternd das Bad. Das war sie gewesen, die lesbische Kuh!

തന്റെ മോപ്പഡിൽ മെഹമൂദ് ഖാൻ മെഹ്റുന്നീസയെ കാണാൻ അവളുടെ വാടകവീട്ടിലേക്കു ചെന്നപ്പോൾ മെഹ്റുന്നീസ് തുണി അലക്കുകയായിരുന്നു . മൂന്നു വർഷങ്ങൾ കൊണ്ട് മകൾക്ക് സംഭവിച്ച മാറ്റങ്ങൾ കണ്ടു മെഹമൂദ്ഖാൻ അമ്പരന്നുപോയി . തന്റെ മകൾ ഏറെ മുതിർന്ന ഒരു സ്ത്രീ ആയിരിക്കുന്നുവെന്നും ശൈശവത്തിന്റേതായ യാതൊരടയാളവും കാലം , അവളിൽ അവശേഷിപ്പിച്ചിട്ടില്ലെന്നും അയാൾക്കു മനസ്സിലായി.

Mehrunnisa war gerade beim Waschen, als Mehmud Khan sie mit seinem Moped in ihrem gemieteten Häuschen besuchen kam. Erstaunt stellte er fest, wie sehr sich seine Tochter in den drei Jahren verändert hatte. Sie war nun eine erwachsene Frau, von dem kleinen Mädchen hatte die Zeit nichts übriggelassen.

മെഹ്റുന്നീസയുടെ ചേച്ചി ഈദ് ആകട്ടെ, വളരുന്തോറും കുസൃതിയും കലപിലയുംകൂട്ടി മെഹ്മൂദ് ഖാനോടു ശിശുസഹജമായ കുറുമ്പുകൾ കാണിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്.

Ihre ältere Schwester Id war im Gegensatz zu ihr mit zunehmendem Alter immer infantiler geworden; sie stellte ständig Unfug an, schwatzte dummes Zeug daher und spielte Mehmud Khan einen Streich nach dem anderen.

വിവാഹംകഴിഞ്ഞു പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയാവാനുള്ള ലക്ഷണങ്ങൾ ഈദ് കാണിച്ചില്ല . മരുമക്കത്തായം പുലർത്തിപ്പോന്നിരുന്ന റാവുത്തർ കുടുംബമായതിനാൽ ഈദ് കമലിന്റെ ഭർത്താവും മെഹ്മൂദ് ഖാന്റെ ഭാര്യ വീട്ടിൽ തന്നെ താമസിച്ചുപോന്നു. പെൺവീട്ടിലെ പൊറുതി കാരണമാണ് റഫ്താസ്നിഷ് ഈദിനെ ഉപേക്ഷിക്കാത്തതെന്നു നാട്ടുകാർ പറഞ്ഞിരുന്നുവെങ്കിലും പനിയും പനിച്ചൂടും പോലെ വേർപെടുത്താനാവാത്ത സ്നേഹമായിരുന്നു അവരുടേത്. എങ്കിലും മകൾക്കു കുഞ്ഞുണ്ടാകാത്തതു തന്റെ കുടുംബത്തിനേറ്റ തീരാശാപമായി അദ്ദേഹം കരുതി.

Auch nach zehn Jahren Ehe waren bei Id keinerlei Anzeichen einer Schwangerschaft zu erkennen. Wie bei den Ravuttars üblich, lebte auch Id Kamals Ehemann in der Familie von Mehmud Khans Frau. Man munkelte, Raftasjunish habe sich nur wegen dieses für ihn äußerst bequemen Arrangements nicht schon längst von seiner Frau getrennt, während in Wahrheit die Liebe sie zusammenschweißte wie Fieber und Hitze. Mehmud Khan jedoch empfand die Kinderlosigkeit seiner Tochter als Schande für die ganze Familie.

എന്നാൽ കാമുകനോടൊത്ത് ഒളിച്ചോടി മൂന്നാംവർഷമായപ്പോഴേക്കും ഇളയമകൾ മെഹ്റുന്നീസ ഗർഭിണിയായിരിക്കുന്നുവെന്ന ശുഭവാർത്ത ഖാന്റെ സകല ദേഷ്യങ്ങളെയും ഉരുക്കിക്കളഞ്ഞു.

Doch aller Ärger war schnell verraucht, als er drei Jahre, nachdem Mehrunnisa mit ihrem Liebhaber durchgebrannt war, die frohe Botschaft vernahm, sie séi schwanger geworden.

തുണി പിഴിഞ്ഞു തോളിലിട്ടു തിരിഞ്ഞപ്പോഴാണ്മെഹ്റുന്നീസ ആ കാഴ്ച കണ്ടത് . അവൾ ആകെ ഞെട്ടിത്തരിച്ചുപോയി . ആദ്യകാഴ്ചയിൽ അഞ്ചാറുദിവസമായി മതിൽ കടന്ന് അകത്തുവന്നുകൊണ്ടിരുന്ന ലെസ്ബിയൻ പശുവാണ് അതെന്നവൾ കരുതി. ശ്രീഹരി വെങ്കിടേഷ് ദൂരയാത്രയ്ക്ക പോയെന്നറിഞ്ഞതു മുതൽ ലെസ്ബിയൻ പശു വല്ലാത്തൊരു ധൈര്യം പ്രകടിപ്പിച്ചിരുന്നു.

Mehrunnisa hatte ihn erst wahrgenommen, als sie die ausgewrungenen Kleider über die Schulter warf und sich zur Seite drehte. Der kalte Schweiß brach ihr aus. Im ersten Moment dachte sie, es wäre die lesbische Kuh, die immer wieder hinten durch die Offnung in der Mauer kam. Die war ziemlich frech geworden, seit alle mitbekommen hatten, daß Shrihari Venkatesh ständig auf Reisen ging.

മെഹ്റുന്നീസയ്ക്ക് അത്ഭുതം തോന്നി . ആറടി ഉയരത്തിൽ പാറമനുഷ്യനെപ്പോലെ അത്തയാണു മോപ്പഡിനടുത്തു നിൽക്കുന്നത് . അവൾ സാരിയുടെ മടിക്കുത്ത് വലിച്ചു താഴ്ത്തി . മൂന്നു വർഷങ്ങൾക്കുശേഷം അത്ത ഒരു ഉച്ചസ്വപ്നം പോലെ ചിരിക്കുന്നു. മെഹ്റുന്നീസയും ചിരിച്ചു . ചെമ്പുകണ്ണുകൾ വിടർത്തി ചെമ്പൻപീലികൾ ഇളക്കി മെഹ്റുന്നീസ് തൊണ്ണുകാട്ടി ചിരിച്ചു .

Mehrunnisa war verwirrt. Gut einsachtzig groß, stand er wie eine Statue neben seinem Moped. Sie ließ den hochgesteckten Sari herunter. Es kam ihr wie ein Tagtraum vor, daß Papa nach drei Jahren wieder vor ihr stand und sie anlächelte. Mehrunnisa lächelte zurück. Sie strahlte ihn mit ihren braunen Augen an, ihre Wimpern zitterten.

മെഹ്മൂദ്ഖാൻ പെട്ടെന്നു പ്രത്യാശാരഹിതനും നിരാശാഭരിതനുമായിത്തീർന്നു . മെഹ്റുന്നീസയുടെ കരച്ചിൽ കേൾക്കാൻ അയാൾക്കു കൊതി തോന്നിയിരുന്നു. കാരണം അത്രയും മനോഹരമായി കരയാനറിയുന്ന മറ്റൊരു പെൺകുട്ടിയെ മെഹ്മൂദ് ഖാന് അറിയുമായിരുന്നില്ല.

Mehmud Khan war maßlos enttäuscht. Wie sehr hatte er sich nach Mehrunnisas Tränen gesehnt, kein anderes Mädchen konnte so wunderbar weinen.

എന്നാൽ മെഹ്റുന്നീസ അത്തയെ പുഞ്ചിരിയോടെ അകത്തേക്കു വിളിച്ചു . വാടകവീടിന്റെ പടികൾ കയറുമ്പോൾ ശ്രീഹരി വെങ്കിടേഷ് മൂന്നു ദിവസങ്ങൾക്കു മുമ്പു വരച്ചിട്ട ലക്ഷ്മണക്കോലത്തിൽ അത്തെ ചവിട്ടുന്നത് അവൾകണ്ടു . മൂന്നു വർഷങ്ങൾക്കുശേഷം , അവൾ പരിഭവത്തോടെ കൊഞ്ചി , “ മാറൂ അത്താ ' എന്നു പറഞ്ഞു .

Aber Mehrunnisa hatte ihren Papa mit einem Lächeln willkommen geheißen.Sie sah ihn die Stufen zu dem Häuschen hinaufgehen und auf das Glücks-Kolam treten, das Shrihari Venkatesh vor drei Tagen gemalt hatte. Nach den drei Jahren tat sie ihrem Vater zuliebe ganz angriffslustig: »Paß gefälligst auf, Papa!«

സുലൈമാനിയിലെ നാരങ്ങാ പുളിപ്പുകാരണം അത്തയുടെ മുഖം ചുളിഞ്ഞു . ഒരു റാവുത്തർ കുടുംബത്തിലെ പെൺകുട്ടിക്കു സുലൈമാനി നന്നായി ഉണ്ടാക്കാൻ അറിയില്ലെങ്കിൽ അവൾ എത്ര ഉയരത്തിലെത്തിയിട്ടും കാര്യമില്ലെന്ന് അത്ത പറഞ്ഞപ്പോൾ അവൾ കരയാനാരംഭിച്ചു.

Beim Suleimanitee, der viel zu sauer geraten war, verzog Papa das Gesicht. Ein Ravuttar-Mädchen, das nicht einmal eine gute Tasse Zitronentee zubereiten könne, sei nichts wert, egal was sie sonst im Leben erreicht habe. Worauf sie losheulte.

“ അവൻ ചിത്രകാരനാണോ ? ” മെഹറുന്നീസയുടെ കരച്ചിൽ ആസ്വദിച്ചുകൊണ്ട് മെഹ്മൂദ്ഖാൻ കോല ത്തിലേക്കു നോക്കി . “ അല്ല . “ അവന്റെ പേരെന്താണ് ? “ശ്രീഹരി വെങ്കിടേഷ് പൈ.” “ എപ്പോൾ വരും ? ” " വൈകുന്നേരമാകും“. മെഹ്മൂദ്ഖാൻഗൗരവത്തോടെ തലയിളക്കി . “ അയാളുടെ ഫോട്ടോ ഒന്നും ? " “ ഇല്ല . “ “നിങ്ങളുടെ കല്യാണ ആൽബമോ ? ” മെഹ്റുന്നീസ അസ്വസ്ഥതയോടെ വിരൽ പൊട്ടിച്ചു . “ ഞങ്ങൾ കല്യാണംകഴിച്ചിട്ടില്ല . മെഹ്മൂദ്ഖാൻ അസാധാരണമായതൊന്നും കേൾക്കാത്തതുപോലെ തല യിളക്കിക്കൊണ്ടിരുന്നു . “നീ മതം മാറിയോ ? ” “ഇല്ല.“

»Ist er Maler?« Mehmud Khan sah auf das Kolam, auf das Mehrunnişas Tränen getropft waren. »Nein.« »Wie heißt er?« »Shrihari Venkatesh Paí.« »Wann kommt er nach Hause?« »Gegen Abend.« Mehmud Khan nickte ernst. »Irgendwelche Photos von ihm?« »Nein.« »Euer Hochzeitsalbum?« Mehrunnisa ließ vor Unbehagen die Fingergelenke knacken. »Wir sind nicht verheiratet.« Mehmud Khan nickte wieder, als ob das die gewöhnlichste Sache der Welt wäre. »Bist du Hindu geworden?« »Nein.«

പെട്ടെന്നു മെഹ്മൂദ് ഖാന്റെ മുഖം ചുവന്നു കനൽക്കട്ടപോലെ പഴുക്കുന്നതു മെഹ്റുന്നീസ്കണ്ടു . അയാളുടെ നരച്ച താടിരോമങ്ങൾ ജുബ്ബയുടെ നെഞ്ചിൽ ശക്തിയോടെ ഇടിച്ചു .

Mehrunnisa sah, wie Mehmud Khans Gesicht vor Zorn dunkelrot anlief. Der graue Bart schlug energisch gegen seinen Mantel.

“മതം മാറാമായിരുന്നു. ഇപ്പോൾ ചെയ്തതിലും അന്തസ്സുണ്ട് അതിന്.“ അയാൾ സുലൈമാനിക്കപ്പ് തിണ്ടിൽ വച്ചു . “ഇത്രയും നാശംപിടിച്ചാണ് നീ ജീവിക്കുന്നതെന്നും ഞാനറിഞ്ഞില്ല.“ അയാൾ കോലത്തിനു മീതെ കൂർത്ത പാദുകം അമർത്തിനിന്നു. കട്ടിയുള്ള കഞ്ഞിപ്പശയുടെ ഗന്ധം കാറ്റിൽ നിറഞ്ഞു . “അഭിമാനമെന്നൊന്ന് ഉണ്ട് മെഹ്റൂ.” അയാൾ മോപ്പഡ് സ്റ്റാർട്ടാക്കി .

»Wenigstens das hattest du tun können, Hindu werden. Das wäre immer noch besser gewesen als sonst. Er stellte die Tasse auf die Brüstung. »lch hatte nicht gedacht, daß du so verkommen Jebst « Er hohrte die Spitzen seiner Schuhe ins Kolam. Es roch intensiv nach Waschestärke. »Es gibt auch so etwas wie Stolz, Mehru « Er warf das Moped an.

മെഹ്റുന്നീസ ഒന്നു പകച്ചു . ഒരു സ്വപ്നത്തിലെന്നവണ്ണം അവൾ അനങ്ങാതെ നിന്നു.

Mehirunnisa war wie vor den Kopf geschlagen. Versteinert stand sie da wie im Traum.

ഉറങ്ങാതെ കണ്ണടയ്ക്കാതെ നിന്ന ഉമ്മറത്തെ ഫ്ളൂറസെന്റ് ബൾബാണ് ശ്രീഹരിക്കു കോലമൊരു കോലാഹലമായതു കാണിച്ചു കൊടുത്തത് . അതിന്റെ പഞ്ചാരത്തരികളിൽ ഷൂസടയാളങ്ങൾ പാപം പോലെ പതിഞ്ഞു കിടന്നു.

Im Schein der nie schlafenden, niemals die Augen schließenden, fluoreszierenden Glühbirne vor dem Haus sah Shrihari sofort, daß sein Kolam völlig verwischt war. Die Fußabdrücke in den zuckerfeinen Körnchen erschienen ihm wie ein Zeichen des Bösen.

ദീർഘയാത്ര അയാളെ തളർത്തിയിരുന്നുവെങ്കിലും അയാൾ അടുക്കളയിൽ കയറി ഒരു ചായയിട്ടു . മെഹ്റുന്നീസയുടെയും ശ്രീഹരിയുടെയും നിയമാവലികൾ എത്രയും നിയതവും കൃത്യമായി പാലിക്കപ്പെടുന്നതുമായിരുന്നു. അവർ പരസ്പരം പുലർത്തിയിരുന്ന ഔപചാരികതയിൽ പോലും ഒരു ഗൗര വവും അച്ചടക്കവുമുണ്ടായിരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീഹരി മെഹ്റുന്നീസയോട് ഒരു ചോദ്യം ചോദിക്കണമെന്നു തീർച്ചയാക്കി . കാരണം ശ്രീഹരി ലക്ഷണങ്ങ ളിൽ വിശ്വസിച്ചിരുന്നു . വന്നു കയറിയപ്പോൾ കണ്ട അടയാളങ്ങൾ മൂന്നു പേരുടെ സാന്നിധ്യത്തെ സൂചിപ്പിച്ചു .

Obwohl er nach der langen Reise hundemüde war, ging er in die Küche und machte sich einen Tee. Die beiden hielten sich grundsätzlich an die Regeln des Zusammenlebens, die sie zu Beginn ausgemacht hatten. Selbst gegenseitige Gefälligkeiten hatten immer etwas Ernsthaftes, Förmliches. Während er seinen Tee trank, beschloß Shrihari, Mehrunnisa zu fragen. Denn er glaubte an die Macht von Zeichen. Als er nach Hause kam, hatte er die Spuren von drei Personen gesehen.

“ ആരൊക്കെയായിരുന്നു അതിഥികൾ?“ “അത്ത! ” “ അത്ത!” ശ്രീഹരിക്കു ലജ്ജ തോന്നി. നഗരത്തിലെ പണക്കാരനായ രത്നവ്യാപാരിയാണ് മെഹ്റുന്നീസയുടെ അത്ത എന്നയാൾക്കറിയാമായിരുന്നു. മകൾ താമസിക്കുന്ന വാടകവീടിന്റെ ദയനീയത കണ്ട് അയാൾ പുച്ഛിച്ചിട്ടുണ്ടാകുമെന്നു ശ്രീഹരിക്കു തോന്നി.

»Hattest du Gäste?« »Papa war da.« »Papa!« Shrihari fühlte sich unbehaglich. Mehrunnisas Papa war der reichste Edelsteinhändler der Stadt. Bestimmt hatte er das schäbige, gemietete Hāuschen, in dem seine Tochter wohnte, voller Hohn betrachtet.

അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു . ശ്രീഹരിയെക്കാണാൻ ഇടയ്ക്കൊക്കെ അയാളുടെ ഒരു മാമി വാടകവീട്ടിൽ വരാറുണ്ട് . വലതുമൂക്കിൽ മൂക്കുത്തിയിട്ട്, നല്ല ഉയരവുംകടഞ്ഞെടുത്ത ഉടലും വെള്ളാമ്പൽ പ്രകൃതിയുമുള്ള മെഹറുന്നീസയെ മാമിക്ക് ഇഷ്ടമായിരുന്നു. അവളുടെ മതംപോലും മാമിയെ ചൊടിപ്പിച്ചില്ല . കാരണങ്ങൾ പലതും അതിനു മാമി നിരത്താറുണ്ട് . ഒരു ജി.എസ്.ബി. സ്ത്രീയെക്കാളും വഴക്കത്തോടെ ഒടിച്ചുമടക്കി അവൾ ഉപയോഗിച്ചിരുന്ന കൊങ്കിണി ഭാഷയായിരുന്നു അതിലൊന്ന് – കൊഞ്ചലിന്റെ ചുവയുള്ള മനോഹരമായ കിളിക്കൊങ്കിണിയായിരുന്നു അത്.

Aber nicht nur vor ihm schāmte sich Shrihari. Auch eine seiner Tanten kam hin und wieder vorbei. Sie mochte Mehrunnisa, die einen, Diamanten im rechten Nasenflügel trug, groß und wohlproportioniert war und dabei zart wie eine weiße Wasserlilie. Nicht einmal mit ihrer Religion hatte die Tante ein Problem. Ständig fand sie einen neuen Grund, weshalb sie Mehrunnisa gern hatte. Einer davon war ihre Sprache, das Konkani, das Mehrunnisa besser als jede Gowda-Saraswat-Brahmanin beherrschte. Ein Konkani so lieblich wie Vogelgezwitscher, mit einem leichten Lispeln.

എങ്കിലും വാടകവീടിന്റെ ചിതലു കയറിയ വാതിൽപ്പാളികളും എലിയും ഊറാമ്പുലിയും നിറഞ്ഞ മാറാലമച്ചും മാമിയെ ഭയപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തു . അതിനാൽ അവർ വീടിനെച്ചൊല്ലി നിരന്തരം കലഹിക്കുകയും വ്യാകുലപ്പെടുകയുംചെയ്തു.

Trotzdem fürchtete und ekelte sie sich vor dem Häuschen mit seinen termitenzerfressenen Türen und dem von Ratten und Spinnen bevölkerten Dach. Ständig regte sie sich darüber auf und machte sich entsetzliche Sorgen.

എന്താണ് അത്തയുടെ വിശേഷം എന്നു ശ്രീഹരി ചോദിച്ചില്ല. ഒരു സ്ത്രീക്കും പുരുഷനുമിടയിൽ സംവദിക്കപ്പെടാവുന്ന ഗ്രാമ്യവും നാഗരികവുമായ എല്ലാ അംശങ്ങളും നിയമമില്ലാതെ തന്നെ അവർനിയന്ത്രിച്ചിരുന്നു.

Er fragte sie nicht nach Papa. Sie hielten sich, ohne dies je eigens vereinbart zu haben, normalerweise an die üblichen Grenzen für Gespräche zwischen Eheleuten.

ശ്രീഹരി ചോദിക്കും മുൻപേ മെഹ്റുന്നീസ ഞൗഞ്ഞികളെക്കുറിച്ചുള്ള സ്വപ്നത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി. “ഇന്നലെ രാവിലെ പത്തു മണിയോടടുത്തു ഞാൻ കട്ടിപ്പുറന്തോടില്ലാത്ത ചില ഞൗഞ്ഞികളെ സ്വപ്നം കണ്ടു. ഞൗഞ്ഞികൾ വെള്ളത്തിലേക്കു പുറന്തള്ളിയ അവയുടെ കൊഴുത്ത ശരീര സ്രവവും ആ സ്രവത്തിൽ പൊങ്ങിനിൽക്കുന്ന അനേകം ഞൗഞ്ഞിമുട്ടകളും ഞാൻ കണ്ടു . ജലത്തിൽ ഞൗഞ്ഞികൾ അവയുടെ മാംസദേഹം പുറത്തേക്കു തള്ളിക്കൊണ്ടു മുട്ടയിട്ടുകൊണ്ടേയിരുന്നു . ഒരേ ഞൗഞ്ഞിതന്നെ ജലത്തിൽ സഞ്ചരിച്ചുകൊണ്ട് ഒഴുക്കിൽ തെന്നിപ്പോകാത്ത ഉർവരമായ ഞൗഞ്ഞിമുട്ടകളുടെ വെളുപ്പു ജലത്തിനു സമ്മാനിച്ചുകൊണ്ടിരുന്നു . ചൈനാക്ലേയുടെ തിളക്കമുള്ള പൂപ്പാത്രവും പിടിച്ചായിരുന്നു ഞാൻ കരയിലിരുന്നു കൗതുകത്തോടെ ഞൗഞ്ഞികൾ മുട്ടയിടുന്നതു നോക്കിയത്. ഞൗഞ്ഞിമുട്ടകൾ പ്ലാവിലക്കുമ്പിൾ കൊണ്ടു കോരി ആ പാത്രത്തിലേക്കുതന്നെ നിക്ഷേപിച്ചതും. നീരാളിക്കൈപോലെ, ചാഞ്ഞുപോയ ഞാറു വെള്ളത്തിനടിയിൽകിടന്നിളകുന്നതു ഞാൻ കണ്ടു . തിരിച്ചു പോകാൻ അത്ത വിളിച്ചപ്പോഴാണ് ഞാൻ പാടവരമ്പു മുറിച്ചുകടക്കുകയായിരുന്ന ഞൗഞ്ഞികളെ അറിയാതെ ചവിട്ടിപ്പോയത്. കറ്ക്ക് എന്നൊരു വല്ലാത്ത ശബ്ദം എന്നെ ശല്യപ്പെടുത്തി.

Noch bevor Shrihari weitere Fragen stellen konnte, erzählte ihm Mehrunnisa ihren Schneckentraum. »Gestern morgen, es muß gegen zehn gewesen sein, habe ich von Schnecken geträumt, Schnecken ohne Haus. Ich sah die zähe Körperflüssigkeit, die sie ins Wasser schleimten, und die vielen, in der Flussigkeit treibenden Schneckeneier. Die Schnecken stülpten ihre fleischigen Körper im Wasser aus und laichten ab. Eine von ihnen ließ ständig weißen Schaum voll fruchtbarer Eier ins Wasser quellen, den die Strömung nicht so leicht davontragen konnte. Ich nahm eine Blumenvase aus glänzendem chinesischem Porzellan, stellte sie auf die Böschung, beobachtete neugierig die Schnecken beim Laichen und sammelte die Eier mit dem Blatt eines Jackfruchtbaums wie mit einem Löffel in die Vase. Dann sah ich zarte Reisschößlinge, die sich im Wasser bewegten, wie die Fangarme von grünen Kraken. Als Papa rief, ich solle nach Hause kommen, trat ich aus Versehen auf die Schnecken, die über die schmale Böschung zwischen den Reisfeldern krochen. Das scheußliche Knirschen versetzte mir einen Stich.

ശ്രീഹരി അദ്ഭുതത്തോടെ തല ചൊറിഞ്ഞു . ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിനുശേഷം ആദ്യമായാണു തനിക്കുണ്ടായ ഒരു സ്വപ്നത്തെ അനുഭവം പോലെ മെഹ്റുന്നീസ് വിവരിച്ചത് . " “ ശ്രീഹരി കരുതുംപോലെ ഉറക്കത്തിൽ കണ്ട സ്വപ്നമല്ല ഇത് . “ പിന്നെന്താണു മെഹ്റു ഉച്ചക്കിനാവോ ? ' അയാൾ സോസറിൽ ചായ പകർന്ന് അവൾക്കു നീട്ടി.

Shrihari kratzte sich verwundert am Kopf. Es war das erstemal, seit sie zusammen lebten, dass Mehrunnisa einen Traum wie ein reales Erlebnis schilderte. Glaub bloß nieht, das war ein ganz normaler Traum, so wie im Schlaf.“ Was denn sonst, Mahru – ein Tagtraum ?

അല്ല . മിനിയാന്ന് ഉച്ചമുതലാണെന്നു തോന്നുന്നു , എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നിത്തുടങ്ങിയത്. ഞാൻ ഛർദ്ദിച്ചു. ഒടുവിൽ ഇന്നലെ രാവിലെ ആയപ്പോഴേക്കും ഛർദ്ദി ഒരു വെറും ആംഗ്യം പോലെയായി. ഒന്നും പുറത്തേക്കെടുക്കുവാനില്ലാത്തതുപോലെ ഇളം മഞ്ഞവെള്ളം മാത്രം പുറത്തുവന്നു . കിണറ്റുകരയിൽ നിന്നു മുഖം കഴുകുമ്പോൾ ഞാൻഅറിയാതെ മൂന്നു ഞൗഞ്ഞികളെ ചവിട്ടിചമ്മന്തിയാക്കി . അതേ നിമിഷത്തിലാണ് എന്നെ പുറകിൽ നിന്നു പശു ചേർത്തുപിടിച്ചത്, എന്റെ ബോധം പോയത് . തല കറക്കത്തിനിടയിൽ കണ്ട സ്വപ്നമാണത്.

Nein. Es muß vorgestern gowesen sein, Ich habe mich unwohl gofühlt, Später habe ich mich übergeben. Gestern Vormittag begriff ich dann, was das bedeutet. Es kam nur noch gelbe Galle, als ob main Körper nichts anderes mehr hochwürgen könnte. Ich ging zum Brunnen, um mir das Gesicht zu waschen, dabei zertrat ich drei Schnecken. Im selben Moment drückte die Kuh sich von hinten an mich und Ich verlor das Bewußtsein. Wahrend ich ohnmächtig war, hatte ich diesen Traum.«

“ മെഹ്റുന്നീസാ . ” ശ്രീഹരി ശാഠ്യത്തോടെ വിളിച്ചു . അയാൾക്ക് ആഹ്ലാദം അടക്കാൻ സാധിച്ചില്ല . അവളുടെ നെറ്റിയിലും കൺപോളകളിലും അയാൾ ഉമ്മവച്ചു . മെഹ്റുന്നീസ കട്ടിലിൽ ഒരു ജൈവഘടികാരം പോലെ കിടന്നു . അവളുടെ കണ്ണുകൾ ഡിജിറ്റൽ വാച്ചെന്നവണ്ണം പ്രകാശിച്ചുകൊണ്ടിരുന്നു .

»Mehrunnisal« jauchzte Shrihari auf. Er konnte seine Freude kaum verbergen und küßte sie innig auf Stirn und Augen. Mehrunnisa lag auf dem Bett, Ihre Augen leuchteten im Dunkeln wie die Ziffern einer lebenden Digitaluhr.

ശ്രീഹരിക്ക് ബാപ്പയുടെ വാച്ചുകടയിലാണു താനെന്നവണ്ണം ആഹ്ലാദം തോന്നി. മരണംവരെ ഘടികാരസൂചികളുംഅതിനുള്ളിലെ ചെറിയ പൽച്ച ക്രങ്ങളും ഭൂതക്കണ്ണാടിയിലൂടെ നോക്കിക്കൊണ്ടിരുന്ന വെങ്കിടേഷ് പൈ ആയിരുന്നു ശ്രീഹരിയുടെ ബാപ്പ. അസാമാന്യ കാഴ്ചശക്തിയുള്ള ബാപ്പയുടെ കണ്ണുകളിൽ കൂർത്ത സൂചിയുണ്ടെന്നു ശ്രീഹരിക്കു തോന്നിയിരുന്നു. കൃഷ്ണമണിയെ മേൽപോട്ടും കീഴ്പോട്ടും നിയന്ത്രിച്ചുകൊണ്ട് അയാൾ കൺഘടികാരത്തെ എപ്പോഴും ചലിപ്പിച്ചു .

Shrihari freute sich so, als wäre er wieder in der Uhrmacherei seines Vaters Venkatesh Pai, der sein Leben lang durch ein Vergrößerungsglas Zeiger und winzige Zahnrädchen von Uhren studiert hatte. Oft hatte sich Shrihari in den scharfen Augen seines Vaters Uhrzeiger vorgestellt. Dessen ständig kreisende Pupillen glichen tatsächlich einer Uhr.

ആന്ധ്രാപ്രദേശിലെ ഗൗഡസാരസ്വത ബ്രാഹ്മണത്തെരുവിൽ പൈസ് - വാച്ച് വർക്സ് വക സംഭാവന ' എന്നെഴുതിയ ഘടികാരഗോപുരം പൈ സ്ഥാപിച്ചിരുന്നു. ഒരിക്കൽ പോലും തെറ്റി സമയം കാണിക്കുകയോ മണിയടിക്കുകയോ ചെയ്യാത്ത ആ ഭീമൻ ഘടികാരം ഒരു പുലർച്ചെ ചലനം നിൽക്കുകയും ഭീകരമായ മണിയടി ശബ്ദത്തോടെ നിലംപൊത്തുകയും ചെയ്തു.

Pai hatte in der Gowda-Saraswat-Brahmin-Straße in Andhra Pradesh einen Uhrenturm mit der Inschrift >Gestiftet von Pais Uhrmacherei« errichten lassen. Die Riesenuhr hatte niemals die falsche Stunde angezeigt oder geschlagen, bis sie eines schönen Morgens plötzlich stehenblieb und mit einem fürchterlichen letzten Glockenschlag zu Boden stürzte.

ഇതേ സമയം പൈസ് വാച്ച് വർക്സിൽ വെങ്കിടേഷ് പൈ ചലനം നിലച്ച ക്ലോക്കുപോലെ കസേരയിൽ മലർന്നുകിടപ്പുണ്ടായിരുന്നു. അയാളുടെ വലതുകണ്ണ് ഒരു ഭൂതക്കണ്ണാടി ഇറുക്കിപ്പിടിച്ചിരുന്നു . അയാൾ കേടുതീർത്ത പോക്കറ്റ് വാച്ചിന്റെ ടിങ്ടോൺസംഭാഷണം മാത്രം അവിടെ മുഴങ്ങി നിന്നു.

Zur selben Zeit lag Venkatesh Pai in >Pais Uhrmacherei< in seinem Stuhl und streckte alle Glieder von sich, wie eine stehengebliebene Uhr. Ein Vergrößerungsglas saß noch auf dem rechten Auge. Außer dem Ticken der eben reparierten Taschenuhr hörte man keinen Laut.

മെഹറുന്നീസയും ശ്രീഹരി വെങ്കിടേഷും കോഹാബിറ്റേഷൻ ആരംഭിച്ചപ്പോൾ ഗ്രാമവാസികൾ അസ്വസ്ഥരായി . രണ്ടു വ്യത്യസ്ത മതത്തിൽപ്പെട്ടവർ വിവാഹം ചെയ്യാതെ ഒരു വീട്ടിൽകഴിയുന്നതു ശരിയല്ലെന്നും ശരിയാണെന്നും ആളുകൾ വാദിച്ചുകൊണ്ടിരുന്നു . മെഹറുന്നീസയും ശ്രീഹരിയും തങ്ങൾ ഒരുമിച്ചു ജീവിക്കുന്നു എന്നൊരെഴുത്തെഴുതിവച്ച് ആശുപത്രിയിൽനിന്നു വാടക വീട്ടിലേക്കു താമസംമാറ്റുകയാണുണ്ടായത് .

Die Dorfbewohner waren empört über die >eheähnliche Gemeinschafte von Venkatesh und Mehrunnisa. Sie zerbrachen sich den Kopf, ob Angehörige verschiedener Religionen, obendrein noch ohne Trauschein, zusammenleben durften. Mehrunnisa und Shrihari hatten lediglich bekanntgegeben, daß sie von nun an miteinander leben wollten, hatten sich ein Häuschen gemietet und waren direkt vom Krankenhaus aus darin eingezogen.

ആയുർവേദാശുപത്രിയിലെ തർക്കപരിഹാരസമിതിയിൽ വച്ചാണ് മെഹ്റുന്നീസ ശ്രീഹരിവെങ്കിടേഷിനെ പതിനാറാം വയസ്സിൽ പരിചയപ്പെടുന്നത്. സാമൂഹ്യക്ഷേമ ഓഫീസർ എന്നതിലുപരി നീലിച്ച മുഖമുള്ള സുന്ദരനായ ചെറുപ്പക്കാരനായിരുന്നു അയാൾ. പച്ചയും നീലയും കലർന്ന ഞരമ്പോടിയ അയാളുടെമുഖം ഏറെ എണ്ണയിട്ടതിനാൽ വല്ലാതെ തിളങ്ങിക്കൊണ്ടിരുന്നു.

Mehrunnisa war sechzehn, als sie Shrihari Venkatesh beim Beschwerdeausschuß im ayurvedischen Krankenhaus kennenlernte. Er war nicht nur Beamter vom Sozialamt, sondern sah auch blendend aus. Auf seinen glattrasierten Wangen lag ein bläulicher Schimmer; feine, blaugrüne Äderchen schimmerten unter der Haut seines Gesichts, das fast immner glänzte, weil er sich zu viel Öl ins Haar schmierte.

വളരെ കുഴപ്പം പിടിച്ച ഒരുപ്രശ്നമായിരുന്നു അത്. ചെറിയ പല്ലും തൊണ്ണുകാട്ടിയുള്ള പുഞ്ചിരിയും ശ്രീഹരിയിൽ ചെറിയൊരു മെഹ്റുന്നീസയുടെ താൽപര്യം സൃഷ്ടിച്ചു. അന്ന് അയാൾക്ക് ഏതാണ്ട് 36 വയസ്സ്പ്രായമുണ്ടായിരുന്നു.

Der Fall war schwierig. Als Mehrunnisa ihn anlächelte und dabei die Oberlippe hochzog, war er von ihren kleinen, wohlgeformten Zähnen und ihrem rosigen Zahnfleisch hingerissen. Damals war er sechsunddreißig.

പ്രതിയായ നഴ്സ്ആകട്ടെ അക്രമാസക്തമായ പശുവിന്റെ ഭാവത്തോടെ അയാളെ സൂക്ഷിച്ചു നോക്കി. അയാൾ മെഹ്റുന്നീസയെ നോക്കുന്നത് അവർക്ക് ഏറെ അസഹനീയമായിരുന്നു.

Die beschuldigte Krankenschwester starrte ihn an wie eine angreifende Kuh. Sie mochte nicht, wie er Mehrunnisa ansah.

പരാലിസിസിനു ചികിത്സ തേടിയാണു മെഹ്റുന്നീസ് ആശുപത്രിയിൽ എത്തിച്ചേർന്നത്. വളരെ കഠിനമായ ചികിത്സാരീതികൾപോലും മെഹ് നീസയെ ഭയപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രതിയായ നഴ്സ് അവളെ ശുശ്ര ഷിക്കാൻതുടങ്ങിയതോടെ ചവിട്ടിയുഴിയുന്നതിനു പകരം എന്റെ ദേഹത്ത് അവർ പലപ്പോഴും ചവിട്ടിരസിച്ചു. മെഹ്റുന്നീസ കൊടുത്ത പരാതിയുടെ പകർപ്പിൽ ശ്രീഹരി ഇങ്ങനെയൊരു വാചകം വായിച്ചു. ആ സ്ത്രീക്കു പശുവിന്റെ മണമാണ് സാർ. അതേ മുഖം. പശുക്കളമ്പുപോലെ പരുത്ത കാൽപാദങ്ങൾ. സദാ സമയവും അവരെന്നെ തുറിച്ചു നോക്കുമായിരുന്നു. എനിക്കാ ജന്തുവിനോട് അതുകൊണ്ടു മാത്രം എത്ര വെറുപ്പു തോന്നിയതെന്നറിയാമോ ? ”

Mehrunnisa war wegen einer Lähmung ins Krankenhaus gekommen. Selbst die härteste Behandlung ließ sie geduldig über sich ergehen. »Seitdem die beschuldigte Krankenschwester damit beauftragt war, sich um mich zu kümmern und mich mit den Füßen zu massieren, hat sie es genossen, meinen Körper fast ununterbrochen zu malträtieren.« So in etwa lautete ein Satz in etwas lautete ein Satz in Mehrunnisas Beschwerdenchrethen, das Shrihari zu lason hekam. » Sie riecht wie eine Kuh. müssen sie wissen. Sie hat auch so ein Gesicht. Ihre Fußsohlen sind hart wie Hufe. Angeglotzt hat sie mich, die ganze Zeit. Können sie sich voratellen, wie sehr ich dieses Monstrum verabscheut habe?

' വെറുപ്പ് ' എന്ന പദം കേട്ടതും അവരുടെ മുഖം കൂടുതൽ രൂക്ഷമായി. ശ്രീഹരി പ്രതിയെത്തന്നെ ശ്രദ്ധിച്ചു. പ്രാചീനമായ പടക്കപ്പൽ പോലെയായിരുന്നു അവരുടെ കണ്ണുകൾ, വെടിപുകയുടെയും പീരങ്കിമുഴക്കങ്ങളുടെയും ജലയാത്ര നടന്നതുപോലെ, അവരുടെ കണ്ണിൽ നിന്നും ജലം ചിതറുന്നതു ശ്രീഹരി കണ്ട. ഒരു തോക്കിന്റെ തിരപോലെ, കടൽത്തിരപോലെ ഉരുകിയ കണ്ണാടിച്ചിട്ടുപോലെ അത് അവരുടെ കവിളിൽ ഒട്ടിനിന്നു.

Sobald die Beschuldigte das Wort verabschoute hörte, verhärteten sich ihre Gesichtszüge. Shrihari betrachtete sie Ihre Augen glichen einem Kriegsschiff aus alten Zeiten. Shrihari sah, wie ihr das Wasser in die Augen schoß, als ob sie hoch zur See Pistolenrauch und Kanonendonner ausgesetzt wären. Wie eine Pistolenkugel, eine Meereswoge oder ein geschmolzener Tropfon Glas hing eine Träne an ihrer Wange.

“എന്റെ ഈ നെഞ്ചിൽ അവർ ഇരുമ്പുലാടങ്ങൾ കൊണ്ട് അമർത്തിച്ച വിട്ടി.“ മെഹ്റുന്നീസ തന്റെ മാറിടത്തിൽ കൈകൾ വച്ചു. “ആദ്യം മുതലേ അസ്വാഭാവികത തോന്നിയിരുന്നു . മകളുറങ്ങുമ്പോൾ അവൾ ഉമ്മ വയ്ക്കാറുണ്ട് . എന്നാൽ രോഗിണിയായ എന്റെ കുഞ്ഞിനോട് ഇവർക്കെങ്ങനെഇങ്ങനെ പെരുമാറാനാകുന്നു ? ” നിഹാദ് ബീഗം മൊഴി കൊടുത്തു .

»Über meine Brust ist sie mit ihren Hufeisen getrampelt.« Mehrunnisa legte ihre Hände auf den Busen. »Ich habe von Anfang an gemerkt, daß da etwas nicht stimmt. Sie hat meine Tochter immer geküßt, wenn sie geschlafen hat. Meine Tochter ist doch krank, wie kann sich diese Frau bloß so benehmen?« gab Nihad Begam zu Protokoll.

“എന്റെ ദേഹം പച്ചക്കളിമണ്ണിനെക്കാൾ വഴക്കമുള്ളതായിത്തീർന്നു. ഓരോ ചവിട്ടി ഉഴിയലുകളുടെ അവസാനവും എണ്ണയിൽ കിടന്നു പൊരിയുന്ന മനുഷ്യമാംസംപോലെ ഞാൻ പാതിമയക്കത്തിലേക്കു വെന്തുവന്നു. ഓരോ നഴ്സുമാരും അപ്പോൾ എന്നെ കുളിപ്പിക്കുമായിരുന്നു. പക്ഷേ , രോഗാതുരമായ ഒരു ദേഹത്തോടു കാണിക്കേണ്ട ബഹുമാനവും കരുണയും അവരെല്ലാം എനിക്കു നല്കിയിരുന്നു. വൃത്തികെട്ട ഈ പശുവൊഴിച്ച്. “

»Mein Körper ließ sich dann immer formen wie feuchte Tonerde. Nach jeder dieser Massagen kam ich mir vor wie ein bratfertiges, in Öl eingelegtes Stück Menschenfleisch und versank in Halbschlaf. Jede von den Schwestern hat mich gewaschen. Und alle haben sie meinem kranken Körper Mitleid und Respekt entgegengebracht, wie es sich gehört. Alle bis auf diese ekelhafte Kuh.«

“ഞാൻ നിന്റെ ശരീരത്തെ പ്രേമിക്കുകയായിരുന്നു മെഹ്റു.“ നഴ്സ് അവളുടെ മുഖത്തേക്കു നോക്കി പ്രേമപാരവശ്യത്തോടെ പറഞ്ഞു . “ ഒരുപശു മറ്റൊരു പശുവിനെ സ്നേഹിക്കുന്നപോലെ.“ അവരുടെ ലജ്ജാഹീനമായ തുറന്നു പറയലുകളിൽ ശ്രീഹരിപോലും വിളറിപ്പോയി

»Ich habe deinen Körper geliebt, Mehru!«, sagte die Schwester in einem Anflug von Leidenschaft. »Mit derselben Zärtlichkeit, mit der eine Kuh eine andere liebt. « Sogar Shrihari erbleichte bei diesen schamlosen Enthüllungen.

ഗോമാതാ കുടുംബത്തിൽനിന്നു വന്ന അവരുടെ പേരു നന്ദിനി ഗോമാതാ എന്നായിരുന്നു . അന്നു മൂന്നുമാസത്തെ സസ്പെൻഷനും മെഹ്റുന്നീസയുടെ വാർഡിൽ നിന്ന് ഒരാജീവനാന്ത വിലക്കുമാണ് അവർക്കു ശിക്ഷയായി ലഭിച്ചത് . “ പിന്നീട് ഒളിച്ചും പതുങ്ങിയുമാണ് അവർ എന്റെ റൂമിൽ വന്നുകൊ ണ്ടിരുന്നത് . ഒരിക്കൽ ഞാനുണർന്നപ്പോൾ അവരെന്നെ വാശിയോടെ ചുംബിക്കുകയായിരുന്നു.

Sie hieß Nandini Gomatha, weil sie aus der Gomatha-Familie kam. Sie wurde drei Monate vom Dienst suspendiert und bekam für immer den Zutritt zu Mehrunnisas Station verboten. »Aber trotzdem kam sie ständig wieder klammheimlich in mein Zimmer geschlichen. Einmal bin ich davon aufgewacht, als sje mich gerade leidenschaftlich küßte.«

“ശ്രീഹരി.“ മെഹ്റുന്നീസ കണ്ണുതുറന്നു. “വൃത്തികെട്ട പശു എനിക്കു ബോധം തെളിഞ്ഞപ്പോൾ പ്രേമാഭ്യർത്ഥന നടത്തി. ശ്രീഹരിനെറ്റിചുളിച്ചു നിവർന്നിരുന്നു. മൂന്നാമത്തെ അതിഥി ഇവരായിരുന്നു.

»Shrihari«, Mehrunnisa öffnete die Augen. »Die eklige Kuh hat mir sogar, wenn ich mich recht erinnere, einen Antrag gemacht.« Shrihari şetzte sich mit einem Stirnrunzeln auf. Sie also war die dritte gewesen.

ആകാശത്തു തീനക്ഷത്രങ്ങളും തിളങ്ങുന്ന നിലാവും ഉദിച്ച സമയത്തു ശ്രീഹരി ഞെട്ടിയുണർന്നു. ജനൽ അടയ്ക്കാതെയാണ് അവർ പതിവായി ഉറങ്ങാറ് . അതിലയാൾക്കു ഭയമുണ്ടായിരുന്നില്ല. എന്നാൽ ഇരുട്ടിന്റെ പാളീമുഖത്തു പശുവിന്റെ ചെവികളും പടക്കപ്പൽക്കണ്ണുകളും തെളിഞ്ഞ പോലെ അയാൾക്കു തോന്നി. കടലാസ്സുകൊണ്ടു പൊതിഞ്ഞ ഒരു കായ് അയാൾക്കു മുമ്പിൽ വന്നു വീണു. മതിലിനു പുറകിലെ ഇരുട്ടിലേക്ക് ആരോ ഓടിമറഞ്ഞു. ഡയറിഫാമിൽ നിന്നു പശുക്കളുടെ അശരണമായ നിലവിളി ഉയർന്നു. കടലാസ്സിൽ ഇങ്ങനെയെഴുതിയിരുന്നു, “മെഹ്റുന്നീസയെ വിട്ടുതരിക.“

Der Mond stand hell am Himmel und die Sterne funkelten, als Shrihari plötzlich aus dem Schlaf fuhr. Sie schliefen immer bei offenem Fenster. Sonst hatte er sich nie etwas dabei gedacht. Aber jetzt stellte er sich unwillkürlich vor, wie sich anf dem Gesicht der Dunkelheit Rinderohren und Bullaugen formten. Vor ihm schlug ein in Papier gewickelter Stein auf. Jemand verschwand im Dunkeln hinter der Mauer. Aus der Molkerei hörte man verzweifeltes Muhen. Auf dem Papier stand eine Nachricht gekritzelt: »Überlaß Mehrunnisa mir.«

പിറ്റേന്നു മെഹ്മൂദ്ഖാൻ , നിഹാദ് ബീഗം , ഈദ് കമൽ , റാസ നിഷ് തുടങ്ങിയവർ വീട്ടിലേക്കു കയറിവന്നപ്പോൾ ജാള്യം കാരണം ശ്രീഹരി വെങ്കിടേഷ് ഇരിക്കാൻ പറയാൻ മറന്നുപോയി.

Als am nächsten Tag Mehmud Khan, Nihad Begam, Id Kamal und Raftasjunish bei ihm vorbeischauten, war Shrihari Venkatesh so außer sich, daß er sie nicht einmal begrüßte.

“ഞാൻ വളരെപ്രധാനപ്പെട്ട ഒരു സംഗതി ആവശ്യപ്പെടാനാണ് വന്നത്. മെഹ്മൂദ് ഖാൻ കണ്ണട ഊരിയപ്പോൾ തിമിരവളയങ്ങളോടുകൂടിയ നരച്ച കൃഷ്ണമണികൾ വെളിപ്പെട്ടു. വാർധക്യത്തിന്റെ, മാത്ര തെറ്റിയ ഒരു കൂർത്തപെൻഡുലം അവിടെ ആടിക്കൊണ്ടിരിക്കുന്നതു ശ്രീഹരിയെ വേട്ടയാടി. മെഹ്റുന്നീസയെ വിവാഹംചെയ്യണമെന്ന് അയാൾ തുറന്ന് ആവശ്യ പ്പെട്ടു. എത്രയും സ്ത്രീധനം, പഠാണി ആചാരമനുസരിച്ചുള്ള പാരമ്പര്യാഭരണങ്ങൾ, സ്വത്തും മറ്റു ജംഗമവസ്തുക്കളും നല്കാമെന്നു ഖാൻ ആവർത്തിച്ചു. എന്നാൽ ശ്രീഹരി പ്രതിവചിച്ചതു മറ്റൊരു രീതിയിലായിരുന്നു. താനൊരു സ്ത്രീവാദി ആയിരിക്കുന്നിടത്തോളം കാലം വിവാഹമെന്ന സ്ഥാപനത്തെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് അയാൾ തുറന്നു തന്നെ പറഞ്ഞു. “സ്ത്രീകൾക്കു പരമാവധിസ്വാതന്ത്ര്യം നല്കുക . മെഹ്റുന്നീസ അതു ധാരാളമായി അർഹിക്കുന്നു.

»lch muß ein ernstes Wort mit dir reden.« Mehmud Khan nahm die Brille ab. Als Shrihari seine wässrigen, trüben Augen sah, erschrak er über das unbarmherzige Pendel fortschreitenden Alters, das ungleichmäßig in ihnen hin und her schwang. Mehmud Khan bedrängte ihn ohne Umschweife, Mehrunnisa zu heiraten, und versprach ihm eine anständigo Mitgift, Schmuck in guter Pathanen-Tradition, Grundbesitz sowie ein paar bewegliche Güter. Aber Shriharis Antwort flel nicht wie erwartet aus. Er erklärte frei heraus, solange er Feminist sei, könne er die Institution der Ehe unmöglich anerkennen. »Frauen brauchen viel mehr Freiheit. Mehrunnisa hat sie mehr als einmal verdient.«

ഖാൻ അസ്വസ്ഥതയോടെ കാലാട്ടുകയും കവിളിലിറങ്ങിയ നീളൻ നീർസൂചി കൈകൊണ്ടു മറയ്ക്കുകയും ചെയ്തു . “ഓരോ മനുഷ്യാവയവത്തിലും ഓരോ ക്ലോക്കുകളുണ്ടു്.“ അങ്ങിനെ പറഞ്ഞു തന്ന ബാപ്പയെ ശ്രീഹരിക്കോർമ്മ വന്നു. അയാൾ മെഹ്മൂദ്ഖാന്റെ കാലുകളെ സ്പർശിച്ചു. “ബാപ്പ എന്നോടു പൊറുക്കണേ. എന്റെ ചില നിലപാടുകളുടെ പ്രശ്നമാണ് . ധിക്കാരമെന്നു കരുതരുത്.

Khan zappelte nervös herum und verbarg hinter seiner Hand eine Träne, die ihm wie ein langgezogener Zeiger die Wange herunterlief. Shrihari mußte an seinen Vater denken, der ihn gelehrt hatte: »In jedem menschlichen Organ steckt eine Uhr.« Er berührte Mehmud Khans Füße. »Papa, bitte vergib mir. Das ist eine grundsätzliche Entscheidung, die ich für mein Leben getroffen habe. Versteh das bitte nicht falsch.«

അതേ സമയം അകത്തു നിഹാദ് ബീഗം പരിഭ്രാന്തിയുടെ ലെസ്ബിയൻ പശുവിന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു . വാടകവീട്ടിൽ വന്നതിനുശേഷം ഒരിക്കൽപോലും അവരെക്കുറിച്ചു മെഹ്റുന്നീസ ചിന്തിച്ചിരുന്നില്ല . വീടിനടുത്തെ അഞ്ചേക്കർ പുരയിടത്തിലെ ഡയറിഫാമോ നന്ത്യാർവട്ടപ്പൂക്കൾ തിന്നാൻ ഗേറ്റു കടന്നുവരുന്ന മുട്ടൻ പശുക്കളോ നന്ദിനി ഗോമാതായുടെ ഓർമ്മയുണ്ടാക്കിയില്ല .ഈയിടെയാകട്ടെ ലെസ്ബിയൻ പശു മറ്റു പശുക്കളോടൊപ്പം നന്ത്യാർവട്ടപ്പൂക്കൾ തിന്നാൻ വരികയും മെഹ്റുന്നീസ കളിക്കുന്നത് ആർത്തിയോടെ എത്തിനോക്കുകയും ചെയ്യുമായിരുന്നു.

Unterdessen erkundigte sich Nihad Begam neugierig nach der lesbíschen Kuh. Seit sie in ihr Häuschen gezogen waren, hatte Mehrunnisa nicht einen Gedanken mehr an sie verschwendet. Weder die benachbarte Molkerei mit einem Areal von zwei Hektar, noch die großen Kühe, die durchs Tor kamen und Jas- minblüten abfraßen, hatten es geschafft, sie an Nandiní Gomatha zu erinnern. Aber seit kurzem kam zusammen mit den anderen Kühen auch die lesbische Kuh in den Garten und schielte, während sie sich über die Jasminblüten hermachte, gierig nach Mehrunnisa, die sich gerade wusch.

“വരൂ , നമുക്കു വിവാഹം ചെയ്യാം.' എന്നാണവർ പറഞ്ഞുകൊണ്ടിരിക്കുന്നത് .

»Komm, laß uns heiraten.«, sagte sie immer wieder.

നിഹാദ് ബീഗത്തിനു ഭയം തോന്നി . ചിലപ്പോഴെല്ലാം വിവാഹിതയായ കാമുകിക്കു പിറകെ ഭ്രാന്തുപിടിച്ചു നടക്കുന്ന, കാമുകിയുടെ നിഴൽ വീണ ഭൂമിയിൽ കിടന്നുരുളുന്ന ഏകാകിയായ കാമുകന്മാരുടെ കഥ ബീഗം കേട്ടിരുന്നു . എന്നാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പ്രേമിക്കുന്നു, കാമിക്കുന്നു എന്നെല്ലാം പറഞ്ഞ് അവളുടെ പുറകെ നിന്നും മാറാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലായില്ല.

Nihad Begam machte sich Sorgen. Sie kannte natürlich die Geschichten von verzweifelten Liebhabern, die völlig durchgedreht verheirateten Frauen hinterherlaufen und sich, wo der Schatten der Geliebten hingefallen war, im Staub wälzen. Aber sie konnte sich beim besten Willen keinen Reim darauf machen, warum eine Frau einer anderen nachjagte und behauptete, sie zu lieben und zu begehren.

“ചില രാത്രികൾ അവർ ഡയറിഫാമിന്റെ മുകളിലത്തെ താമസമുറിയിൽ നിന്നും ഞങ്ങളുടെ വാടകവീടിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതു കാണാം . അവരുടെ ചർമം ഒരു പശുവിനോളം ഉറപ്പുള്ളതായും ഊറയ്ക്കിടാവുന്ന ഉണക്കത്തോൽ കണക്ക് അവരുടെ മുഖം ചുരുങ്ങുന്നതും ജനാലയടയ്ക്കുമ്പോൾ ഞാൻ കാണാറുണ്ട്.” “ഒരു പക്ഷേ അവർ മായാവിനിയായിരിക്കാം മകളെ …“

»Manchmal kann man abends şehen, wie sie unser Häuschen von ihrem Zimmer oben in der Molkerei aus beobachtet. Bevor ich nachts das Fenster zumache, sehe ich sie, ihre Haut, so rauh wie die einer Kuh, und ihr Gesicht, zerkoittert wie ungegerbtes Leder.« »Mehru, vielleicht ist sie ein Hexe...«

മെഹ്റുന്നീസയും ഈദും പരിഭ്രമിച്ചു . പക്ഷേ , കുഴപ്പമില്ല മെഹ്റുന്നീസ. കാരണം, ഇത്തരക്കാർ നിറയെ ഉണ്ടായിരുന്ന ഒരു ഗ്രാമത്തിൽ ഞാനും നിന്റെ അത്തയും അഞ്ചു മാസത്തോളം താമസിച്ചിട്ടുണ്ട്. പാണന്മാർ എന്നാണ് അവരെ ആളുകൾ വിളിച്ചു പോന്നിരുന്നത് . പശുമാംസം ഭക്ഷിക്കുമെന്നതിനാൽ അവരെ ഗ്രാമവാസികൾ നികൃഷ്ടജീവികളായി കരുതി വെറുത്തു പോന്നു. ആ ഗ്രാമങ്ങളിൽ പശുക്കളെ വിശുദ്ധമൃഗമായി കരുതി ആരാധിച്ചുപോന്നു. പാണമായിരുന്നു പശുക്കളെ പരിപാലിച്ചിരുന്നത്. ഏതെങ്കിലും ഒരു പശു രോഗം ബാധിച്ചു ചത്തു എന്നിരിക്കട്ടെ ഈ പരിപാലകർ ആഘോഷത്തോടെ അവയുടെ ജഡം കെട്ടിവലിച്ച് അവരുടെ കുടിലിലേക്കു കൊണ്ടുപോകും. ആ മാംസം ചുട്ടു തിന്നും, അതു ഭക്ഷിക്കാതിരിക്കാമെന്ന് ആരെങ്കിലും കരുതിയാൽ അവരെ ചാട്ടവാറടിച്ചു ഗ്രാമവാസികൾ ശിക്ഷിക്കുന്നതു നിന്റെ അമ്മ നേരിട്ടു കണ്ടിട്ടുണ്ട്.

Mehrunnisa und Id wurden nervös. »Kein Grund zZur Aufregung, Mehrunnisa. Dein Papa und ich waren einmal für fünf Monate in einem Dorf. da gab es viele solche Leute. Die Dörfler nannten sie Panan. Man mied sie, weil sie Rindfleisch aßen. Kühe galten in dieşen Dörfern als heilig. Die Panans kümmerten sich um sie. Wenn eine Kuh an irgendeiner Krankheit eingegangen ist, schleiften sie den Kadaver in einer feierlichen Prozession zu ihren Hütten. Dort brieten sie das Fleisch und aßen es. Mit eigenen Augen habe ich gesehen, wie die Dörfler einen verprügelten, der nichts davon essen wollte.«

മെഹ്റുന്നീസയ്ക്കു ദേഹം തളരുന്നതുപോലെ തോന്നി. “മരിച്ച് പശുവിന്റെ ദിവ്യാംശം മുഴുവൻ ഈ പാണന്മാർക്കു ലഭിക്കുമെന്നാണ് എനിക്കു തോന്നുന്നത് . അതിനാൽ അവർ മന്ത്രവാദികളും മായാജാലക്കാരുമാണ് . അവർക്ക് ഒടിമറയുക എന്ന അത്ഭുതകരമായ ശക്തി സ്വായത്തമായിട്ടുണ്ട്. മകളേ, ഒടിമറയുന്ന ആൾക്ക് ഏതു രൂപവും സ്വീകരിക്കാനാവും. പക്ഷേ, നഗ്നരായിരിക്കുമെന്നു മാത്രം. അവരധികവും പശുവിന്റെ രൂപത്തിലേക്ക് ഒടി മറയുന്നു. ഒടിയൻ തന്നെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യുന്നു.

Mehrunnisa fühlte sich ganz schwach. »Ich glaube, daß diese Panans dadurch das Göttliche der Kuh auf sich übertragen. Sie sind Zauberer und Magier. Sie besitzen die wunderbare Gabe des Odi-Zaubers. Weißt du, jemand, der Odi kann, kann jede Gestalt annehmen. Dabei sind sie dann nackt. Meistens nehmen sie die Gestalt einer Kuh an. Und so kann sich der Gestaltenwandler höchstpersönlich an denen rächen, die ihm übel mitgespiclt haben. “

മെഹ്റുന്നീസയ്ക്കു തല തകരുന്നതുപോലെ തോന്നി. ഭീതിദമായ ഇടിമുഴക്കം. പശുവിന്റെ മുക്രയിടൽ. ചെവിക്കുള്ളിൽ “ ഒടിയന്മാർപ്രേമം തോന്നിയ സ്ത്രീകളുടെ പുറകെ പശുരൂപത്തിൽ അലയുന്നു. ഗർഭിണികളായ സ്ത്രീകളുടെ വയറ്റിൽചവിട്ടിക്കൊണ്ടാണ് അവർ പ്രതികാരം ചെയ്യുന്നത്.”

Mehrunnisa meinte, ihr müsse jeden Augenblick der Schädel platzen. Ein grauenhaftes Dröhnen erfüllte ihre Ohren. Das zornige Schnauhen einer Kuh. »Diese Zauberer verfolgen Frauen, die Ihnen gefallen, in Kuhgestalt. See rächen sich, sagt man, indem sie auf den Bäuchen schwangerer Frauen herumtrampeln.“

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഒടിയൻ കഥ ഒരു മിത്താണ് എന്നു ചിന്തിക്കാൻ മെഹ്റുന്നീസ കിണഞ്ഞു പരിശ്രമിച്ചു. ശ്രീഹരി ജോലിക്കു പൊയ്ക്കഴിഞ്ഞാൽ തന്റെ വീടിന്റെ ഇരുമ്പുഗേറ്റ് പിടിച്ചുകുലുക്കുന്ന അക്രമകാരിയായ ലെസ്ബിയൻ പശുവിനെ അവൾ ഭയന്നു. അതിന്റെ നെറ്റിയിൽ രണ്ടിടത്തു മുഴകളുണ്ടായിരുന്നുവോ ? കൊമ്പുകൾ ത്വക്കിനാൽ ഒളിപ്പിച്ചുവച്ച് രണ്ടു കൂർമ്പൻ മുഴകൾ?

Mehrunnisa hätte gerne geglaubt, das diese Odl-Geschichte ein reines Märchen war, nichts als blinder Aberglaube. Aber sie fürchtete sich vor der lesbischen Kuh, die hartnäckig am eisernen Tor polterte, kaum daß Shrihari zur Arvbeit gegangen war. Hatte sie nicht auf dem Kopf zwei Auswüchse? Zwel große Beulen, verdeckt durch die Hörner?

അന്നു വൈകുന്നേരംചന്തയിൽ നിന്നും പാൽ വാങ്ങി വരുന്ന വഴി ശ്രീഹരിയെ ഒരു കുളമ്പടിയൊച്ച പിന്തുടർന്നു. ലെസ്ബിയൻ പശു. ശ്രീഹരി അവരെ സാകൂതം വീക്ഷിച്ചു . പശുത്തോൽ പോലെ പരുക്കനായ പരുത്തിവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ദുപ്പട്ടയുടെ അറ്റം പശുച്ചെവിപോലെ മേൽപോട്ടിളകുന്നു. കാലുകളിൽ ഉയർന്ന മടമ്പുള്ള ലാടച്ചെരിപ്പുകൾ . അവരുടെ കണ്ണുകൾ പടക്കപ്പലുകൾ. തൂവെണ്ണയെക്കാളും പതുപതുത്ത പിങ്കുനിറമുള്ള ത്വക്ക്.

An jenem Abend hatte Shrihari Milch gekauft; auf dem Heimweg vom Markt fühlte er sich dann plötzlich von Hufgetrappel verfolgt. Die lesbische Kuh! Shrihari besah sie sich genau. Sie trug ein Baumwollkleid, grob wie Kuhhaut. Die Enden ihres Schals schlackerten wie Kuhohren. Ihre hochhackigen Sandalen erinnerten an Hufeisen. Bullaugen. Und rosa Haut, zarter als frisch geschlagene Butter.

“എനിക്കുമെഹ്റുന്നീസയെ വിട്ടുതരണം . നീ അവളെ ഉപേക്ഷിക്കുക . കരാറില്ലാത്ത ബന്ധമായതുകൊണ്ടു വേർപിരിയൽ എളുപ്പമായിരിക്കും . അവൾ നിന്റെ ഭാര്യപോലുമല്ലല്ലോ.

»Bitte überlaß mir Mehrunnisa. Gib sie auf. Eure Beziehung ist sowieso nicht legal, eine Trennung ist also ganz einfach. Sie ist nicht mal deine Ehefrau.«

“ഛീ.” ശ്രീഹരി വെങ്കിടേഷ് ദേഷ്യപ്പെട്ടു . „ഇനിമേലിൽ മെഹ്റുവിനെ ശല്യപ്പെടുത്തരുത്. ഞാനിനി പോലീസിനെ വിളിക്കും.“

»Pah!« Shrihari Venkatesh verlor die Geduld. »Laß Mehru in Ruhe! Sonst hole ich die Polizei!«

“ നോക്കൂ ശ്രീഹരി. ദേഷ്യം കൊണ്ടുഫലമില്ല. എന്റെ വാക്കുകൾ ശ്രദ്ധിക്കൂ. നിന്നെക്കാളുമവകാശം അവളുടെ മേൽ എനിക്കാണ് . നിങ്ങൾ സ്പർശിച്ചതിനെക്കാൾ ഇരട്ടിത്തവണ ഞാനവളുടെ നെഞ്ചിൽ സ്പർശിച്ചിട്ടുണ്ട്. അവളുടെ ശരീരത്തിലെ ഓരോ അണുവുംഎന്റെ വിരൽത്തുമ്പുമുട്ടി തരിപ്പോടെ പറഞ്ഞുനിർത്തി . ഉണർന്നുനിൽക്കുന്നത് എനിക്കോർമ്മയുണ്ട് . അവർ വികാരവായ്പോടെ പറഞ്ഞു നിർത്തി.

»Schau Shrihari, Wut nützt dir nichts. Hör mir gut zu. Ich habe größere Ansprüche auf sie als du. Ich habe ihre Brüste doppelt so oft berührt wie du. Ich weiß noch genau, wie jedes Atom ihres Körpers unter meinen Fingern zum Leben erwacht«, schloß sie ihren leidenschaftlichen Ausbruch.

“ ഒന്നുപോടീ. ” ശ്രീഹരി വെങ്കിടേഷ് ആക്രോശിച്ചു. ആ സ്ത്രീയെ പുറകോട്ടുന്തി . അവരുടെ മുഖം മാറിയതു പെട്ടെന്നാണ്. കാമത്തിന്റെ ഉഷ്ണത്തിനു പകരം ക്രോധത്തിന്റെ അനുരണനങ്ങൾ മുഖത്തെ വികൃതമാക്കി. ചോരക്കുഴലുകളിലൂടെ വിജംഭിച്ച രക്തം അവരുടെ മുഖത്തേക്ക് ഇരച്ചുകയറി. വെടിമരുന്നിന്റെ മണം അവരിൽ നിന്നുയർന്നു.

»Hau ab!« schrie Shrihari Venkatesh sie an und stieß sie weg. Schlagartig änderte sich ihr Benehmen. Ihr Gesicht spiegelte nicht mehr Begierde, sondern nackte Wut. Das Blut schoß ihr heiß in den Kopf. Sie stank entsetzlich nach Schießpulver.

“എടാ.” അവർ തലകൊണ്ടു ശ്രീഹരിയുടെ നെഞ്ചിനിട്ടടിച്ചു . കുളമ്പിട്ട നീളൻ കാലുകൾ കൊണ്ടു മലർന്നു വീണ അയാളെ കരുത്തോടെ തൊഴിച്ചു. അയാളുടെ മുഖത്തു കാലുകൊണ്ടമർത്തി . “ കൊന്നുകളയും ഞാൻ.” പ്രാന്തു പിടിച്ചതുപോലെ അലറി.

Fluchend rammte sie ihm den Schädel in die Brust und warf ihn zu Boden. Sie trat ihn hart mit ihren eisenbeschlagenen, langen Beinen, stieß ihm ihre Füße ins Gesicht und schrie wie eine Furie: »Ich bring dich um!«

ചന്തയിലെ ഗോമാംസവിൽപനശാലയുടെ മുമ്പിൽ, ഗോമൂത്രവും വിസർജ്യവും മണക്കുന്ന അതിന്റെ ഉമ്മറപ്പുറത്ത് അറവുമാംസംപോലെ കിടക്കുമ്പോൾ ശ്രീഹരി വെങ്കിടേഷ് മെഹ്റുന്നീസയെ വിവാഹം ചെയ്യണമെന്ന കാര്യം തീരുമാനിച്ചു . ലെസ്ബിയൻ പശുവാകട്ടെ ചവിട്ടിക്കുതിച്ചുതിരിഞ്ഞു നടന്നു . ശ്രീഹരി വെങ്കിടേഷ്കണ്ടു, കൃത്യം പശുവാലോളം ശുഷ്കമായ മെടഞ്ഞിട്ട അവരുടെ വാൽ മുടി.

Er lag da wie ein Stück Fleisch auf der nach Kuhpisse und Scheiße stinkenden Theke des Metzgers auf dem Markt. In diesem Moment beschloß Shrihari Venkatesh Mehrunnisa zu heiraten. Woraufhin die lesbische Kuh sich umdrehte und davonstürmte, Und Shrihari Venkatesh sah, daß ihr Zopf genauso dünn war wie ein Kuhschwanz.

ഹിന്ദുമതാചാരപ്രകാരവും ഇസ്ലാംമതാചാരപ്രകാരവും ശ്രീഹരിവെങ്കിടേഷ് മെഹ്റുന്നീസയെ വിവാഹം ചെയ്തു . അതേ ദിവസം തന്നെയാണ് ഡയറിഫാമിന്റെ മതിലുകൾ ലെസ്ബിയൻ പശു തകർത്തത്. പൊളിഞ്ഞുവീണ ഗേറ്റിലൂടെ രണ്ടായിരത്തിലധികംപശുക്കൾ ഗ്രാമത്തിലേക്കിറങ്ങി .

Shrihari Venkatesh heiratete Mehrunnisa sowohl nach Hìnduritual als auch nach islamischem Recht. Am selben Tag riß die lesbische Kuh die Mauern der Molkerei nieder. Durch das kapute Tor brachen mehr als zweitausend Kühe über das Dorf herein...

ഭ്രാന്തിപ്പശുരോഗം ബാധിച്ചതു കാരണമാണ് പശുക്കളെ തുറന്നുവിട്ടതെന്ന അഭ്യൂഹം പരന്നു . നാട്ടുകാർ പരിഭ്രാന്തിയോടെ ഓടിനടന്നു . കുട്ടികളാരും സ്കൂളിൽ പോയില്ല . യുദ്ധാനന്തരമെന്നോണം ഗ്രാമം ആലസ്യപ്പെട്ടു . ചില ചെറുപ്പക്കാരാവട്ടെ നാടിനു സംഭവിച്ച ഈ മഹാവിപത്തിനെതിരായി, വലിയ മരവടികളും അറ്റത്ത് ആണിയടിച്ച് മുളകളും കൊണ്ടു ഗ്രാമത്തിൽ ചുറ്റിനടക്കാൻ തുടങ്ങി . അവർ കൂട്ടത്തോടെ പശുക്കളെ മർദ്ദിക്കുകയും കല്ലു കൊണ്ടും തകരപ്പാട്ടുകൾ കൊണ്ടും അവയെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തു.

Es ging das Gerücht um, die Kühe wären wegen Rinderwahnsinn freigelassen worden. Kopflos rannten die Dorfbewohner hin und her. Kinder gingen nicht mehr zur Schule. Das Dorf gab sich träge đen Waffenstillstandsfeiern hin. Ein paar junge Männer patroullierten mit dicken Knuppeln und an den Enden mit Nägeln beschlagenen Bambusstöcken durchs Dorf, um ihr Zuhause vor der schrecklichen Gefalr zu schützen.

അന്നുച്ചയ്ക്ക് ഒരു പ്രതികാരമെന്നോണം, ശ്രീഹരിമെഹ്റുന്നീസയെ നിയമപരമായിക്കൂടി വിവാഹം ചെയ്തു. രജിസ്ട്രാപ്പീസിൽ നിന്നുള്ള മടക്ക യാത്രയിൽ പലയിടങ്ങളിലും പശുക്കളുടെ ജഡം കൂട്ടിയിരിക്കുന്നത് അവർ കണ്ടു.

Sie rotteten sich gegen die Kühe zusammen und gingen dann mit Steinen und Blechdosen auf sie los, bis sie tot waren.

ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷമുണ്ടായേക്കാമെന്നു ശ്രീഹരിക്കു തോന്നി. കലാപഭൂമിയിലെന്നവണ്ണം റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. പാതിപ്രാണനായും മുറിവേറ്റും തല തകർന്നും അവശരായ പശുക്കൾ റോഡിലിഴയുകയും ദീനദീനം നിലിവിളിക്കുകയും ചെയ്തു . ഡയറിഫാമിന്റെ പടിഞ്ഞാറുഭാഗത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതു ശ്രീഹരിയും മെഹ്റുന്നീസയും കണ്ടു . ആകാംക്ഷയോടെ ശ്രീഹരി വണ്ടി നിർത്തി അങ്ങോട്ടുപോയി. റോഡിൽ ലെസ്ബിയൻ പശു കമിഴ്ന്നു കിടപ്പുണ്ടായിരുന്നു. അവർ നഗ്നരായിരുന്നു. അവരുടെ നെഞ്ചിൽനിന്നു ചോര ചിതറി ടാറിന്റെ ഉച്ചക്കറുപ്പിലേക്ക് ഒഴുകി ഉണങ്ങാതെ തിളയ്ക്കുന്നതു കണ്ടു.

Als müsse er elne Rechnung begleichen, heiratete Shrihari Mehrunnisa am selben Abend auch noch standesamtlich. Auf dem Heimweg stolperten sie über die überall herumliegenden Kadaver. Shrihari befürchtete Unruhen zwischen Hindus und Muslimen. Wie in einem von Krieg erschütterten Land befanden sich weder Leute noch Fahrzeuge auf der Straße. Mehr tot als lebendig schleppten sich verletzte Kühe mit eingeschlagenem Schädel durch die Straßen und muhten herzzerreißend. Mehrunnisa und Shrihari sahen einen Menschenauflauf westlich der Mol- kerei. Shrihari hielt an und eilte neugierig hinzu. Da lag die lesbische Kuh, niedergestreckt, mit dem Gesicht nach unten. Sie war nackt. Aus ihrer Brust perlte Blut über den mitternachtsschwarzen Asphalt, bis es langsam antrocknete.

അന്തരീക്ഷത്തിൽ നിറയെ പാൽ ഗന്ധമാണെന്ന് അയാൾക്കു തോന്നി. “ഭ്രാന്തിപ്പശു കുത്തിയതിനാൽ ആളുകൾ കല്ലെറിഞ്ഞും മുളയാണി കൊണ്ടടിച്ചും കൊന്നതാണ് . ശ്രീഹരി വെങ്കിടേഷിന് എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു . “ ഓഹ് അതു ചത്തു . ഒരു പശുവിനെപ്പറ്റി പറയുന്ന അതേ ലാഘവത്തോടെ ശ്രീഹരിവെങ്കിടേഷ് പറഞ്ഞു. “നിങ്ങൾ ആരുടെ കാര്യമാണ് പറയുന്നത് ?” മെഹ്റുന്നീസ് അന്വേഷിച്ചു “ ഒന്നുമില്ലെന്നേ, ഒരു ഭ്രാന്തിപ്പശുവിനെ ആളുകൾ തല്ലിക്കൊന്നു. അത്ര തന്നെ...” ശ്രീഹരി കാറിന്റെ ഡോർ വലിച്ചടച്ചു.

Er glaubte, den intensiven Duft von Kuhmilch zu riechen. »Eine wahnsinnige Kuh hatte sie auf die Hörner genommen. Deshalb haben die Leute sie gesteinigt und mit Bambusstöcken zu Tode geprügelt.« Shrihari fühlte sich erleichtert. »Oh, sie ist tot.«, sagte er in einem Tonfall, als spräche er von einer Kuh. »Um wen gehts?«, wollte Mehrunnisa wissen. »Ach um niemand besonderen, die Leute haben eine verrückte Kuh erschlagen, das ist alles.« Shrihari knallte die Autotür zu.

പിറ്റേന്നുരാവിലെ, ‘ദുർമന്ത്രവാദിനിയെന്നു കരുതി ജനം ഡയറി ഫാമുടമയെ കല്ലെറിഞ്ഞുകൊന്നു' എന്ന വാർത്ത അച്ചടിച്ചപത്രം ആകാംക്ഷയോടെ വായിക്കാനെടുത്ത മെഹ്റുന്നീസയെ ശ്രീഹരി വിലക്കി. ‘പോയി ഒരു കപ്പ് കാപ്പികൊണ്ടുവാടീ.' എന്നു പറഞ്ഞ് അഒരു ഭർത്താവിന്റെ സകലമാന അഹന്തയോടും ഗർവോടും അയാൾ ചാരുകസേരയിൽ ഞെളിഞ്ഞിരുന്നു. ( 2003 )

Als am nächsten Morgen Mehrunnisa den Bericht »Hexe«- Molkereibesitzerin zu Tode gesteinigt« lesen wollte, hielt Shrihari sie davon ab. »He du, bring mir eine Tasse Kaffee!« Genüßlich lehnte er sich in seinem Sessel zurück und brüstete sich mit dem Stolz und der Selbstgefälligkeit, derer nur ein Ehemann fähig war.

കഥ പ്രസിദ്ധീകരണത്തിനു് അനുവാദം നല്കിയ ശ്രീമതി ഇന്ദു ബി. മേനോനും, വിവർത്തക പ്രൊഫ. ഡോ. ഹായ്കെ ഓബർലിനും നന്ദി.

Herzlichen Dank an die Autorin, Frau Indu B. Menon und die Übersetzerin Prof. Dr. Haike Oberlin, die uns freundlicherweise genehmigten, diese Kurzgeschichte hier zu veröffentlichen. Diese Übersetzung wurde in "die horen, Zeitschrift für Literatur, Kunst und Kritik", 51. Jahrgang , Band 3. / 2006 Ausgabe 223. Herausgegeben von Johann P. Tammen. Redaktion Peter K. Kirchhof, Hansaallee 165, 40549 Düsseldorf. S. 113-120 veröffentlicht.

Glossary

സുലൈമാനി ചായ

Suleimanitee -- Ein »suleimani chai« ist eine Art Zitronentee bestehend aus Schwarztee, Limone und Gewürzen.

റാവുത്തർ

Rauttar -- Südindische Muslime, die sich hier nach matrilinearer Tradition über die Familie der Mutter definieren und bei denen Ehemânner in die Familie ihrer Frau zu ziehen pflegen.

കോലം

Kolam -- Ein symmetrisches Muster aus Reispuder, das vor die Haustür auf den Boden gestreut und als eine Art gemaltes Gebet betrachtet wird; hinduistisch-tamilische Tradition.