സന്ധ്യാഗീതം

Indian translations> സന്ധ്യാഗീതം
Paul-Gerhardt-04.jpg

Abendlied

Paul Gerhardt (1607 - 1676)

പാവ്ൾ ഗേർഹാർട്റ്റ്

Paul-Gerhardt-04.jpg

സന്ധ്യാഗീതം

Translated by : K. Mathew John, P. Madhavan

Nun ruhen alle Wälder,

Vieh, Menschen, Stadt und Felder,

Es schläft die ganze Welt;

Ihr aber, meine Sinnen,

Auf auf, ihr sollt beginnen,

Was eurem Schöpfer wohlgefällt.

ഗോക്കൾ, മർത്യർ, നഗരം, വയലും

പാർത്തലമൊക്കെയുമുറങ്ങുന്നൂ,

കാനനം നിദ്രയിലാണ്ടിടുന്നൂ,

ഇന്ദ്രിയങ്ങളേ നിങ്ങളുണരിൻ,

ഇജ്ജഗത്തു ചമച്ച പിതാവിൻ

വൈഭവത്തിനെ വാഴ്ത്തുവിൻ മുറ്റും

Wo bist du, Sonne, blieben?

Die Nacht hat dich vertrieben,

Die Nacht, des Tages Feind;

Fahr hin! Ein ander Sonne,

Mein Jesus, meine Wonne,

Gar hell in meinem Herzen scheint.

പോയതെങ്ങു പകലോൻ? നിൻ വൈരി-

യാമിരവു നിന്നെ പുറത്താക്കിയോ?

പോയ് വരൂ, മറ്റൊരു സൂര്യൻ, യേശു-

നാഥനെൻ ഹൃദി ഹാ തിളങ്ങുന്നൂ.

Der Tag ist nun vergangen,

Die güldnen Sterne prangen

Am blauen Himmelssaal;

Also werd ich auch stehen,

Wenn mich wird heißen gehen

Mein Gott aus diesem Jammertal.

പോയിയല്ലോ പകൽ പറ്റെ, വാനിൽ

മിന്നി നിൽക്കുന്നു സൗവർണ്ണതാരം,

നീലമാം നഭോശാലയിൽ ദീപ്തം.

പോകാനുള്ള സമയമടുക്കുമ്പോൾ

ദൈവമെന്നെ വിളിക്കു,മന്നേരം

ദുരിതപൂരിത താഴ്വര വിട്ടു

അവനുടെ രാജ്യത്തേയ്ക്കു ഗമിക്കും.

Der Leib eilt nun zur Ruhe,

Legt ab das Kleid und Schuhe,

Das Bild der Sterblichkeit;

Die zieh ich aus. Dagegen

Wird Christus mir anlegen

Den Rock der Ehr und Herrlichkeit.

ഉടലുറക്കത്തിനു തിടുക്കപ്പെടു-

ന്നിനിയഴിക്കാം ഉടുപ്പും ചെരുപ്പും,

അവകൾ മർത്യത തന്നുടെ ചിത്രം,

കൃസ്തുവെന്നെദ്ധരിപ്പിക്കും വസ്ത്രം,

ആദരമാർന്നൊരു മഹദ് വസ്ത്രം.

Das Haupt, die Fuß und Hände

Sind froh, daß nun zu Ende

Die Arbeit kommen sei

Herz, freu dich, du sollst werden

Vom Elend dieser Erden

Und von der Sünden Arbeit frei.

എൻ ശിരസ്സും കരങ്ങളും കാലും

വേല തീർത്താനന്ദിക്കുകയല്ലോ,

ആമോദിക്ക ഹൃദയമേ നീ ചിരം,

ഭൂവിതിലെ ദുരിതങ്ങളിൽ നിന്നും

പാപപങ്കില വേലയിൽ നിന്നും

മോചനം നേടി ആനന്ദിച്ചീടുക.

Nun geht, ihr matten Glieder,

Geht hin und legt euch nieder,

Der Betten ihr begerht;

Es kommen Stund und Zeiten,

Da man euch wird bereiten

Zur Ruh ein Bettlein in der Erd.

പോയ് കിടക്കൂ തളർന്നൊരംഗങ്ങളേ

നിങ്ങളാശിച്ചിടുന്ന കിടക്കയിൽ,

വരുമിനി മണിക്കൂറും സമയവും

തരുമവ നിങ്ങൾക്കത്ര വിശ്രാന്തി

ഒരു കൊച്ചുകട്ടിൽ തയ്യാറീ മണ്ണിൽ.

Mein Augen stehn verdrossen,

Im Hui sind sie geschlossen,

Wo bleibt denn Leib und Seel?

Nimm sie zu deinen Gnaden,

Sei gut für allem Schaden,

Du Aug und Wächter Israel.

കൺകളിലൂറി നിൽക്കുന്നു ഭാരം

അതിവേഗമവ നൂനമടയും

ഉടലുമാത്മാവുമെങ്ങ,റിഞ്ഞീല

സ്വീകരിക്കുകവയെ കരുണയിൽ

കഷ്ടനഷ്ടങ്ങൾക്കു തുണയാക

ഇസ്രേലിൻ കണ്ണും കാവലുമായോനേ.

Breit aus die Flügel beide,

O Jesu, meine Freude,

Und nimm dein Küchlein ein!

Will Satan mich verschlingen,

So laß die Englein singen:

Dies Kind soll unverletzet sein.

ചിറകു രണ്ടും വിരിക്കുകെൻ മേലെ

വിരവൊടെൻറെ ആനന്ദമാം യേശോ,

സ്വീകരിക്കുകീ കുഞ്ഞുകിളിയെ,

സാത്താനെന്നെ വിഴുങ്ങാൻ ശ്രമിച്ചാൽ

പാടിടട്ടെ മാലാഖമാർ പാവമീ

പൈതലിന്നു മുറിവു പറ്റാതെ.

Auch euch, ihr meine Lieben,

Soll heute nicht betrüben

Ein Unfall noch Gefahr.

Gott laß euch selig schlafen,

Stell euch die güldnen Waffen

Ums Bett und seiner Engel Schar.

എൻ പ്രിയരേ, ആപത്തുകളേതും

നിങ്ങളെ വീഴ്ത്തിടായ്ക ശോകത്തിൽ

ശാന്തശുദ്ധമാം നിദ്രയരുളും

ഈശൻ നിങ്ങൾ,ക്കെൻ കട്ടിലിൻ ചുറ്റും

നിർത്തിടട്ടെ മാലാഖമാരെ കയ്യിൽ

സൗവർണ്ണായുധമേന്തി രക്ഷയ്ക്കായ്.

Glossary

Poem Source: https://www.projekt-gutenberg.org/gerhardt/gedichte/chap017.html

Poet's Pic. Source: Paul Gerhardt. Paul Gerhardt. The painting was a gift from Frederick William IV for the dedication of the Paul Gerhardt Chapel, 1844. Paul-Gerhardt-Haus, Gräfenhainichen; Von Signatur U - Paul-Gerhardt-Haus, Gräfenhainichen, Gemeinfrei, https://commons.wikimedia.org/w/index.php?curid=1418826