Sakuntola (1791)

Indian translations> Sakuntola (1791)
Goethe_(Stieler_1828).jpg

Sakontola (1791)

Johann Wolfgang von Goethe (1749–1832)

യോഹാൻ വ്വൊൾഫ്ഗാങ് ഫൊൺ ഗ്യോയ്റ്റെ (1749–1832)

Goethe_(Stieler_1828).jpg

ശകുന്തള (1791)

Translated by : Mathew John K., P. Madhavan

Willst du die Blüthen des frühen, die Früchte des späteren Jahres,

Willst du, was reizt und entzückt, willst du, was sättigt und nährt,

Willst du den Himmel, die Erde mit Einem Namen begreifen,

Nenn ich Sakontala dich, und so ist Alles gesagt.

വസന്തം വിടർത്തുന്ന സുന്ദരസൂനങ്ങളും

വർഷാന്ത്യം കനിഞ്ഞേകും മധുരക്കനികളും

വശ്യമായവ, ഹർഷദായകങ്ങളാ,യുള്ളിൽ 

തൃപ്തി നൽകിടുന്നവ, ജീവനെ പോറ്റുന്നവ,

ദ്യോവിനെ,ദ്ധരിത്രിയെയൊക്കെയുമൊരേയൊരു
വാക്കിങ്കലൊതുക്കി ഞാൻ പറയാം - ശകുന്തള.

അപ്പേരിന്നകത്തെല്ലാമുൾപ്പെടു, മതു മതി,
അപ്പുറം കഥിക്കുവാൻ സംഗതിയെഴാ നൂനം. 

Glossary