മനുഷ്യരുടെ വാക്ക്

Indian translations> മനുഷ്യരുടെ വാക്ക്
Rainer_Maria_Rilke_1900.jpg

Ich fürchte mich so vor der Menschen Wort

Rainer Maria Rilke (1875-1926)

റായ്നർ മറിയാ റിൽക്കെ (1875-1926)

Rainer_Maria_Rilke_1900.jpg

മനുഷ്യരുടെ വാക്ക്

Translated by : K. Mathew John, P. Madhavan

Ich fürchte mich so vor der Menschen Wort.
Sie sprechen alles so deutlich aus:
Und dieses heißt Hund und jenes heißt Haus,
und hier ist Beginn und das Ende ist dort.

മനുജന്മാരുടെ വാക്കിനെയേറെ/ ഭയപ്പെടുന്നേൻ ഞാൻ

വളരെ വ്യക്തതയോടവർ പറയും, /ഇതു നായ്, അതു വീട്,

തുടക്കമിവിടെ, ഒടുക്കമവിടെ, /ഭീതി നിറയ്ക്കുന്നു-

Mich bangt auch ihr Sinn, ihr Spiel mit dem Spott,
sie wissen alles, was wird und war;
kein Berg ist ihnen mehr wunderbar;
ihr Garten und Gut grenzt grade an Gott.

ണ്ടവരുടെ ബോധം, പരിഹാസം കിനി/യുന്നൊരു ക്രീഡകളും,

എല്ലാമറിയാമവർ,ക്കിതെ,ന്തിനിയെന്താകും, മുന്നം

എന്തൊന്നായിയിരുന്നു ഇതെന്നും, സംശയമില്ലൊട്ടും.

ഒരു പർവ്വതവും അവരിലൊരത്ഭുതമുളവാക്കുന്നില്ല,

അവരുടെ തോട്ടം, സമ്പാദ്യങ്ങളു,മീശ്വരനുടെ സവിധേ

Ich will immer warnen und wehren: Bleibt fern.
Die Dinge singen hör ich so gern.
Ihr rührt sie an: sie sind starr und stumm.
Ihr bringt mir alle die Dinge um.

നിലകൊള്ളുന്നൂ, ശരി ഞാൻ നൽകാം ഒരു താക്കീതിപ്പോൾ

പ്രതിരോധിക്കുക എന്നൊരു വാക്കും –

അകന്നു നിൽക്കുക നീ.

കേൾക്കാൻ പ്രിയമുണ്ടേറെ വിശേഷാൽ വസ്തുക്കൾ പൊഴിക്കും ഗാനാലാപം,

അടുത്തു ചെന്നവയെത്തൊട്ടെന്നാലോ,

അറിയാം തീരെ വഴങ്ങാത്തവയാണവ മിണ്ടാത്തവയും,

എൻ വസ്തുക്കളെയെല്ലാമയ്യോ കൊല്ലുന്നൂ നിങ്ങൾ.

Glossary

Poem Source and Courtesy: https://www.rilke.de/gedichte/ich_fuerchte_mich_so_vor_der_menschen_wort.htm

Poet's Photo and Courtesy: By Unknown author - This file was derived from: Rainer Maria Rilke, 1900.jpg, Public Domain, https://commons.wikimedia.org/w/index.php?curid=107646798