മൃത്യു എന്ന അനുഭവം

Indian translations> മൃത്യു എന്ന അനുഭവം
Rainer_Maria_Rilke_1900.jpg

Todes-Erfahrung

Rainer Maria Rilke (1875-1926)

റായ്നർ മറിയാ റിൽക്കെ (1875-1926)

Rainer_Maria_Rilke_1900.jpg

മൃത്യു എന്ന അനുഭവം

Translated by : K. Mathew John, P. Madhavan

Wir wissen nichts von diesem Hingehn, das
nicht mit uns teilt. Wir haben keinen Grund,
Bewunderung und Liebe oder Haß
dem Tod zu zeigen, den ein Maskenmund

tragischer Klage wunderlich entstellt.
Noch ist die Welt voll Rollen, die wir spielen.
Solang wir sorgen, ob wir auch gefielen,
spielt auch der Tod, obwohl er nicht gefällt.

Doch als du gingst, da brach in diese Bühne
ein Streifen Wirklichkeit durch jenen Spalt
durch den du hingingst: Grün wirklicher Grüne,
wirklicher Sonnenschein, wirklicher Wald.

Wir spielen weiter. Bang und schwer Erlerntes
hersagend und Gebärden dann und wann
aufhebend; aber dein von uns entferntes,

aus unserm Stück entrücktes Dasein kann

uns manchmal überkommen, wie ein Wissen

von jener Wirklichkeit sich niedersenkend,
so daß wir eine Weile hingerissen
das Leben spielen, nicht an Beifall denkend.

മൃതിയെക്കുറിച്ചൊന്നുമറിയില്ല ഞങ്ങൾ-

ക്കുരിയാടാതുള്ളൊരീ പോക്കിനെ പറ്റി,

അതിനോടു തെല്ലും മതിപ്പോ വെറുപ്പോ

പ്രിയമോ തോന്നീടുവാൻ കാരണമില്ല.

ലോകത്തിൽ നമ്മൾ കളിക്കും റോളെല്ലാം

ശോകത്തിൻ മുഖപടം വികൃതമാക്കുന്നു.

നമ്മൾ കളിപ്പതിൽ നാട്ടാർ രസിക്കാം,

മൃതിയാർക്കും പ്രീതി ചേർക്കില്ലെന്നാൽ പോലും.

വേർപെട്ടു നീ പോയ നേരം പിളർപ്പിൻ

ദ്വാരത്തിലൂടീയരങ്ങിൽ പതിച്ചൂ

നേരിൻെറ ചീളൊന്നു, പച്ച നൽപ്പച്ച,

കാളും വെയിലു തുടരുന്നരങ്ങിൽ.

ക്ലേശിച്ചു നമ്മൾ പഠിച്ച കളികൾ

പിറുപിറുപ്പോടെയുമാംഗ്യം കാണിച്ചും

ഞങ്ങളിൽ നിന്നു,മകറ്റിക്കളഞ്ഞ

നിൻെറയസ്തിത്വമതിന്മേൽ ചിലപ്പോൾ

ഞങ്ങൾക്കു പറ്റിപ്പിടിച്ചു കേറാനും

നിൻ പരമാർഥമതുൾക്കൊള്ളുവാനും

കിട്ടാമവസര,മെല്ലാം മറന്നു

കെട്ടിയാടും ഞങ്ങൾ ജീവിതഗാഥ

തെല്ലിട, കയ്യടിയ്ക്കായ് കാതോർക്കാതെ.

Glossary

Poem Source and Courtesy: https://www.projekt-gutenberg.org/rilke/neuegedi/chap045.html

Poet's Photo: By Unknown author - This file was derived from: Rainer Maria Rilke, 1900.jpg, Public Domain, https://commons.wikimedia.org/w/index.php?curid=107646798