പ്രേമത്തെപ്പറ്റി

Indian translations> പ്രേമത്തെപ്പറ്റി
Heinrich_Heine-Oppenheim.jpg

Sie saßen und tranken am Teetisch

Heinrich Heine (1797-1856)

ഹായ്ൻറിഹ്യ് ഹായ്നെ

Heinrich_Heine-Oppenheim.jpg

പ്രേമത്തെപ്പറ്റി

Translated by : K. Mathew John, P. Madhavan

Sie saßen und tranken am Teetisch
und sprachen von Liebe viel.
Die Herren, die waren ästhetisch,
die Damen von zartem Gefühl.

പ്രേമത്തെപ്പറ്റി,

ച്ചായമേശയ്ക്കു ചുറ്റും കൂടി

ചർച്ച ചെയ്തിതേ ദീർഘ

നേരമാച്ചങ്ങാതിമാർ.

പൂരുഷർ സൗന്ദര്യബോധത്തോടെ

മൊഴിഞ്ഞിതേ,

യംഗനമാരോ

മൃദുഭാവത്തോടിരുന്നു പോൽ.

„Die Liebe muß sein platonisch“,
der dürre Hofrat sprach.
Die Hofrätin lächelt ironisch.
Und dennoch seufzet sie: „Ach!“

“പ്രേമമെന്നതു

പ്ലറ്റോണിയമാവേണം”

പറഞ്ഞീടിനാനൊരു വിദ്വാൻ

വരട്ടുവാദക്കാരൻ.

രാജമന്ത്രിയാണയാൾ,

ചിരിച്ചാൾ വ്യംഗാർഥത്തിൽ

സാകൂതം പ്രിയതമ

ദീർഘനിശ്വാസത്തോടെ.

Der Domherr öffnet den Mund weit:
„Die Liebe sei nicht zu roh,
sie schadet sonst der Gesundheit.“
Das Fräulein lispelt: „Wieso?“

അന്നേരം പൊളിച്ചു തൻ വക്ത്ര

മാ മഹാപള്ളിപ്പാതിരി

“പ്രേമം പരുപരുത്തതായീടൊല്ലാ,

അല്ലായ്കിലാരോഗ്യത്തി

നതു ഹാനിയാം.”

വൃദ്ധകന്യായാൾ ചൊടിച്ചോതീ,

“കാരണമെന്തോ ചൊല്ലൂ.”

Die Gräfin spricht wehmütig:
„Die Liebe ist eine Passion!“
Und präsentieret gütig
die Tasse dem Herren Baron.

പ്രഭുപത്നിയാൾ

യോജിച്ചില്ലതോടൊട്ടും

“തീവ്രതരമായിടുമഭിനിവേശ

മത്രേ പ്രേമം.”

ഇത്ഥമോതിക്കൊണ്ടവൾ

തൻ നാഥൻ പ്രഭുവിനു

സത്വരമേകീയൊരു

കപ്പു ചായ്, ഉദാരമായ്.

Am Tische war noch ein Plätzchen;
mein Liebchen, da hast du gefehlt.
Du hättest so hübsch, mein Schätzchen,
von deiner Liebe erzählt.

ഒഴിഞ്ഞു കിടന്നിതന്നേര

മാസ്സദസ്സിങ്കൽ

ഒരു നല്ലിരിപ്പിടം

എൻ പ്രാണപ്രിയേ, തദാ

നീയുണ്ടായിരുന്നെങ്കിൽ

നിർണ്ണയം വർണ്ണിച്ചേനെ

പ്രേമത്തെ

Glossary

Poem Source and Courtesy: https://www.projekt-gutenberg.org/heine/gedichte/chap434.html


Poet's Picture and Courtesy: Dirk Schmidt (Celsius auf Wikivoyage) - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=671132