പ്രകൃതിയും കലയും

Indian translations> പ്രകൃതിയും കലയും
Goethe_(Stieler_1828).jpg

Natur und Kunst (1800)

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1749-1832)

Goethe_(Stieler_1828).jpg

പ്രകൃതിയും കലയും

Translated by : K. Mathew John, P. Madhavan

Natur und Kunst, sie scheinen sich zu fliehen,

Und haben sich, eh' man es denkt, gefunden;

Der Widerwille ist auch mir verschwunden,

Und beide scheinen gleich mich anzuziehen.

കലയും പ്രകൃതിയുമന്യോന്യം കല-

രാതെയകന്നു കഴിഞ്ഞീടുന്നു.

ഞൊടിയിട കൊണ്ടവരിരുവരുമൊന്നായ്

കൈ കോർപ്പതു നാം കണ്ടീടുന്നു.

എന്നിലവർക്കുള്ളൊരു നീരസവും

ഇല്ലാതായെന്നേ തോന്നുന്നു,

എന്തെന്നാലവരിരുവരുമൊപ്പം

എന്നെ ഹഠാദാകർഷിക്കുന്നൂ.

Es gilt wohl nur ein redliches Bemühen!
Und wenn wir erst in abgemeßnen Stunden
Mit Geist und Fleiß uns an die Kunst gebunden,
Mag frei Natur im Herzen wieder glühen.

നേരായുള്ള പരിശ്രമമൊന്നേ

വേണ്ടൂ കലയെ കൈവശമാക്കാൻ

കൃത്യതയോടെ മനസ്സും യത്നവു

മൊത്തൊരുമിച്ചാൽ കലയുണ്ടാവും

അന്നേരം താൻ വിഘ്നമകന്നഥ

ഹൃദയേ ദീപ്തം പ്രകൃതിയുമേവം.

So ist's mit aller Bildung auch beschaffen:
Vergebens werden ungebundne Geister
Nach der Vollendung reiner Höhe streben.

Wer Großes will, muß sich zusammen raffen;

(മട്ടു മാറി)

ചിത്തബോധലക്ഷണങ്ങ,

ളീവിധത്തിലാണഹോ,

അച്ചടക്കമെന്നിയേ

വൃഥാ ശ്രമിപ്പു മാനസം.

ലക്ഷ്യമാക്കും കേവലൗന്ന

ത്യത്തിൻ സാകല്യത്തെയാർ

ശീലിക്കേണമച്ചടക്കം

വൻകാര്യം കൊതിക്കുവോ‍ർ,

In der Beschränkung zeigt sich erst der Meister,
Und das Gesetz nur kann uns Freiheit geben.

ആയവനേ ആശാനാകാൻ

സാധിക്കൂ നിയമമ-

തൊന്നു താൻ തരും സ്വാതന്ത്ര്യ

മെന്നതും ഗ്രഹിക്കുക.

Glossary

Poem Source and Courtesy: https://www.projekt-gutenberg.org/goethe/gedichte/chap315.html

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657

Poet's Picture Courtesy: commons.wikimedia.org