താഴോട്ടെണ്ണൽ

Indian translations> താഴോട്ടെണ്ണൽ
Hans_Magnus_Enzensberger_Tübingen_November_2013.jpg

Countdown

Hans Magnus Enzensberger (1929 - 2022)

ഹാൻസ് മാഗ്നൂസ് എൻറ്റ്സെൻസ്ബെർഗർ (1929 - 2022)

Hans_Magnus_Enzensberger_Tübingen_November_2013.jpg

താഴോട്ടെണ്ണൽ

Translated by : K. Mathew John, P. Madhavan

Hundert Klafter tief in der Erde hundert Faden tief im Meer
zählt jener dort unsre Sekunden°
von zehn bis null.

നൂറാളു താഴ്ചയിൽ മണ്ണിന്നടിയിലും

നൂറുമാറാഴത്തിൽ സാഗരത്തിങ്കലും

എണ്ണുന്നതുണ്ടവൻ താഴേയ്ക്കു പത്തു തൊ-

ട്ടിട്ട് പൂജ്യം വരെയോരോ നിമിഷവും.

Meine Pfeife brennt eine halbe Stunde
wenn sie nicht ausgeht.
Mein Kopf ist noch gut
für ungefähr dreißig Jahre.
Der Nagel den ich in die Wand schlage
hält doppelt so lang.

പുകയിലപ്പൈപ്പു കെടായ്കിൽ നിരന്തരം

അരമണിക്കൂറെൻെറ ചുണ്ടിലെരിഞ്ഞിടും,

മുപ്പതാണ്ടും കൂടിയെൻെറ ശിരസ്സൊരു

പ്രശ്നവമില്ലാതിരുന്നിടും പന്തിയായ്.

ഭിത്തിയിൽ ഞാനടിച്ചീടുന്നൊരാണി ഹാ

ഭദ്രമായ് നിൽക്കുമിരട്ടി നാൾ നിശ്ചയം.

Was ich hier schreibe vergilbt
wenn es nicht Feuer fängt
ungelesen, vielleicht erst
in sehr fernen Zeiten.
Die steinerne Schwelle
verwittert nicht leicht.

ഞാനിവിടെയെഴുതുന്നതു, തീ പിടി

ച്ചീലയെങ്കിൽ, തുലോം മഞ്ഞച്ചു മഞ്ഞച്ചു

യാതൊരാളും തന്നെ വായിച്ചിടാതെ നി-

ന്നീടുമേറെക്കാലമെന്നതും സത്യമാം.

നൽക്കരിങ്കല്ലിൽ പണി തീർത്ത വാതിലും

Länger als alles (abgesehen
vom Meer, von der Erde, vom Moos
und gewissen Himmelserscheinungen")
am längsten dauert der Mensch:

അത്ര വേഗം പൊടിഞ്ഞില്ലാതെയായിടാ.

എല്ലാറ്റിനേക്കാളുമേറെ - കടൽ, കര

പായൽ പിന്നെച്ചിലാഭൗമസങ്കേതവും

മാറ്റുകിൽ - ഏറെ നാൾ ജീവിച്ചു പോവതു

മർത്യനത്രേ ക്ഷിതിയിങ്കൽ നിസ്സംശയം.

solang
bis jener dort in der Tiefe
unsre Sekunden gezählt hat
von zehn bis null.

എത്ര നാൾ? ആഴങ്ങളിലെ വിനാഴിക

പത്തു തൊട്ടിങ്ങു പൂജ്യം വരെ കീഴ്പ്പോട്ടു

വിണ്ണിലിരിക്കുവോൻ എണ്ണിയെത്തും വരെ.

Glossary

Poem Source: http://www.sofijon.pl/pdf/export.php?id=1839&what=article

Poets Pic: Von Felix König - Eigenes Werk, CC BY 3.0, https://commons.wikimedia.org/w/index.php?curid=29711108