ജനറൽ, നിൻ ടാങ്കതിശക്തം ശകടം
General, dein Tank ist ein starker Wagen.
Er bricht einen Wald nieder und zermalmt hundert Menschen.
Aber er hat einen Fehler:
Er braucht einen Fahrer.
ജനറൽ, നിൻ ടാങ്കതിശക്തം
വനമൊക്കെയിടിച്ചു നിരത്തും
നൂറാളെയരച്ചു പരത്തും
എന്നാലതിനുണ്ടൊരു കുറവ്
ഓടിക്കാൻ ഡ്രൈവർ വേണം.
General, dein Bomberflugzeug ist stark.
Es fliegt schneller als ein Sturm und trägt mehr als ein Elefant.
Aber es hat einen Fehler:
Es braucht einen Monteur.
ജനറൽ, നിൻ ബോംബർ വിമാനം
അതികേമം, അത്ഭുതവേഗം,
കൊടുങ്കാറ്റും തോൽക്കും, നൂറാ-
നകളേക്കാൾ ഭാരമെടുക്കും.
എന്നാലതിനുണ്ടൊരു കുറവ്
പറപ്പിക്കാൻ പൈലറ്റ് വേണം.
General, der Mensch ist sehr brauchbar.
Er kann fliegen und er kann töten.
Aber er hat einen Fehler:
Er kann denken.
ഹേ ജനറൽ, നരനതിവിരുതൻ
അവനു പറന്നീടാൻ കഴിയും,
കൊല്ലാനും കഴിയുമവന്ന്.
എന്നാലവനുണ്ടൊരു കുറവ്
ചിന്തിക്കുമവൻ, അതു തന്നെ!
Glossary
Poem Source: https://www.lieder.net/lieder/get_text.html?TextId=21991
Photo of Brecht: By Bundesarchiv, Bild 183-W0409-300 / Kolbe, Jörg / CC BY-SA 3.0 DE, CC BY-SA 3.0 de, https://commons.wikimedia.org/w/index.php?curid=5508484; Photo Courtesy: Commons.wikimedia.org