ചിത്രലിഖിതമാം ഒരു നാടയാൽ
Kleine Blumen, kleine Blätter
Streuen mir mit leichter Hand
Gute junge Frühlingsgötter
Tändelnd auf ein luftig Band.
Zephir, nimms auf deine Flügel,
Schlings um meiner Liebsten Kleid;
Und so tritt sie vor den Spiegel
All in ihrer Munterkeit.
ചെറുചെറുപൂക്കൾ വിതറുന്നൂ കുരു-
ന്നിലകളുമിളം കരത്തിനാലിതാ
വസന്തദേവത നനുത്ത നാടയാൽ
സെഫീർ, പെറുക്കി നീയെടുക്കു, എൻ പ്രിയ-
തമയുടെ,യുടുപ്പതിലവ തൂക്കി-
യിടുക, കണ്ണാടിയവൾ നോക്കുന്നേരം
മനതാരിൽ തോഷം നിറഞ്ഞുകാണുന്നു.
Sieht mit Rosen sich umgeben,
Selbst wie eine Rose jung.
Einen Blick, geliebtes Leben!
Und ich bin belohnt genung.
Fühle, was dies Herz empfindet,
Reiche frei mir deine Hand,
Und das Band, das uns verbindet,
Sei kein schwaches Rosenband!
പനിനീർപൂക്കളാൽ വലയിതയായി
സ്വയമൊരു ചെറുപനീർമലരായി
ഒരു നോട്ടം മാത്രം തരൂ പ്രിയേ, സമ്മാ
നിതനായ്, തൃപ്തനായ് മരുവാം ഞാ,നെൻറെ
ഹൃദയത്തിലുണർന്നിടുമനുഭൂതി
അറിക തൊട്ടു നീയറിക, കൈ നീട്ടി,
സദയം, ബന്ധിക്കുമൊരു നാട നമ്മെ,
അതു വെറും പനീർമലർ നാടയാകാ.
Glossary
Poem Source: https://www.projekt-gutenberg.org/goethe/gediletz/chap053.html
Poet's Picture Courtesy: commons.wikimedia.org
Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657